ഇന്‍ഡോര്‍ ടെസ്റ്റ്: മായങ്ക് ഷോയില്‍ നിലംപതിച്ച് ബംഗ്ലാദേശ്
ഇന്‍ഡോര്‍: രണ്ടാം ദിനം രാവിലെത്തന്നെ ചേതേശ്വര്‍ പൂജാരയെയും വിരാട് കോലിയെയും വീഴ്ത്തിയപ്പോള്‍ ബംഗ്ലാദേശ് കരുതി കാര്യങ്ങള്‍ എളുപ്പമായെന്ന്. പക്ഷെ അവിടുന്നങ്ങോട്ടു വിക്കറ്റു വീണില്ല. ക്രീസില്‍ ഒരറ്റത്ത് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നിലയുറപ്പിച്ചതോടെ പകല്‍ മുഴുവന്‍ വെയിലുകൊള്ളേണ്ട സ്ഥിതിയായി ബംഗ്ലാ കടുവകള്‍ക്ക്. മായങ്കിനെ വീഴ്ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റി സന്ദര്‍ശകര്‍. പക്ഷെ ഫലമുണ്ടായില്ല.

ഇന്നലെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത മായങ്ക് അഗര്‍വാള്‍, ഇന്ന് ഇരട്ട സെഞ്ചുറിയും കടന്ന് 300 -ലേക്ക് ബാറ്റു വീശുന്നത് മോമിനുള്‍ ഹഖും സംഘവും നോക്കിനിന്നു. ആദ്യം രഹാനെയുമായി ചേര്‍ന്നാണ് മായങ്ക് ബംഗ്ലാദേശ് ബൗളര്‍മാരെ പരീക്ഷിച്ചത്. നാലാം വിക്കറ്റില്‍ 190 റണ്‍സിന്റെ കൂട്ടുകെട്ട് ഇരുവരും പടുത്തുയര്‍ത്തി. ശേഷം ജഡേജയെത്തി മായങ്കിന് കൂട്ടിന്.
ഇടം കൈകൊണ്ട് ബാറ്റ് ചെയ്ത് അശ്വിന്‍; പണി കിട്ടിയത് റിഷഭ് പന്തിന്; ട്രോള്‍ മഴ

ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ മായങ്ക്ടോപ് ഗിയറിലേക്ക് കടന്നത് ബംഗ്ലാ ക്യാംപില്‍ ആശങ്ക പടര്‍ത്തി. ഇരട്ട സെഞ്ചുറി പിന്നിട്ട സ്ഥിതിക്ക് 300 -ലേക്ക് ആഞ്ഞുവീശാന്‍ ഡ്രസിങ് റൂമിലിരുന്ന് കോലിയും മായങ്കിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പക്ഷെ 108 ആം ഓവറില്‍ തുടരെ വമ്പനടിക്ക് മുതിര്‍ന്ന് മായങ്കിന് ഇന്ന് ആദ്യമായി പിഴച്ചു. മെഹ്ദി ഹസനെ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്താനുള്ള താരത്തിന്റെ ശ്രമം അബു ജയേദിന്റെ കൈകളില്‍ അവസാനിച്ചു.

പക്ഷെ ഈ സമയംകൊണ്ടുതന്നെ ഇന്ത്യ നില ശക്തമാക്കിയിരുന്നു. രണ്ടാം ദിനം 330 പന്തില്‍ 243 റണ്‍സിന്റെ തകര്‍പ്പന്‍ കാഴ്ച്ചവിരുന്നൊരുക്കിയാണ് മായങ്ക് അഗര്‍വാള്‍ ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 28 ബൗണ്ടറികളുടെയും എട്ടു സിക്‌സുകളും മായങ്കിന്റെ ബാറ്റില്‍ നിന്നും പിറന്നു. എന്തായാലും ഇന്നലെ മായങ്കിന്റെ ക്യാച്ച് വിട്ടുകളഞ്ഞ ബംഗ്ലാദേശിന് രണ്ടാം ദിനം വലിയ വില കൊടുക്കേണ്ടി വന്നിരിക്കുന്നു.

ധോണിക്ക് എന്തിന്റെ കേട്? റൊട്ടേഷന്‍ പരീക്ഷണം ദുരന്തം!! കടന്നാക്രമിച്ച് വീണ്ടും ഗംഭീര്‍
ഇന്നലെ 32 റണ്‍സില്‍ നില്‍ക്കെയാണ് ബംഗ്ലാ താരം ഇമ്രുള്‍ കെയ്‌സിന് മായങ്കിനെ പുറത്താക്കാന്‍ സ്ലിപ്പില്‍ അവസരം വീണുകിട്ടിയത്. പക്ഷെ പന്തിനെ കൈപ്പിടിയിലാക്കാന്‍ താരത്തിന് കഴിയാതെ പോയി. നേരത്തെ, 12 ആം ടെസ്റ്റ് സെഞ്ചുറിക്ക് 14 റണ്‍സ് അകലെ വെച്ചാണ് അജിങ്ക്യ രഹാനെയ്ക്ക് മടങ്ങേണ്ടി വന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications