Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇടം കൈകൊണ്ട് ബാറ്റ് ചെയ്ത് അശ്വിന്‍; പണി കിട്ടിയത് റിഷഭ് പന്തിന്; ട്രോള്‍ മഴ

ഇന്‍ഡോര്‍: ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിന്‍ ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇടം കൈകൊണ്ട് അശ്വിന്‍ പരിശീലനം നടത്തുന്ന വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇടം കൈയിലും മികച്ച ഷോട്ടുകള്‍ കളിക്കുന്ന അശ്വിന്റെ വീഡിയോക്ക് താഴെ റിഷഭ് പന്തിനെ ട്രോളിയുള്ള കമന്റുകളും എത്തിയതോടെ വീഡിയോ വൈറലായി.

തുടര്‍ച്ചയായി മോശം ഫോമിലായിട്ടും ഇന്ത്യന്‍ ടീമില്‍ അവസരം ലഭക്കുന്ന പന്തിനെതിരേയുള്ള പ്രതിഷേധം അശ്വിന്റെ വീഡിയോയ്ക്ക് കമന്റായാണ് ആരാധകര്‍ അറിയിച്ചത്. അശ്വിന്റെ ഇടം കൈ ബാറ്റിങ് റിഷഭ് പന്തിനെക്കാളും ഭേദമാണെന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്. ധോണി പഠിപ്പിച്ചതാണോയെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

pantandrashwinbattinfcov

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്ന് മത്സരത്തിലും ബാറ്റിങ്ങിലും കീപ്പിങ്ങിലും തിളങ്ങാന്‍ റിഷഭിന് സാധിച്ചില്ല. ഒട്ടനവധി അവസരം നല്‍കിയിട്ടും ഫോം കണ്ടെത്താത്ത റിഷഭിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രവിശാസ്ത്രിയുമെല്ലാം സ്വീകരിച്ചത്.

Story first published: Friday, November 15, 2019, 16:42 [IST]
Other articles published on Nov 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+