For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി നാണക്കേടിന്റെ റെക്കോര്‍ഡും കോലിക്ക്, കുറ്റം ആരുടെ?

മുംബൈ: കഴിഞ്ഞവര്‍ഷത്തെ ലോകകപ്പ് തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ തലയില്‍ കൈവെച്ചു പോയത് ഇന്നലെയാണ്. വാംഖഡേയില്‍ സന്ദര്‍ശകരായ ഓസ്‌ട്രേലിയ ഇന്ത്യയുടെ തൊലിയുരിച്ചു. 12 ഓവര്‍ ബാക്കി നില്‍ക്കെ പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് നായകന്‍ ആരോണ്‍ ഫിഞ്ചും (114 പന്തില്‍ 110*) ഡേവിഡ് വാര്‍ണറും (112 പന്തില്‍ 128*) കൂടി ഓസ്‌ട്രേലിയക്ക് സമ്മാനിച്ചത്. പേരുകേട്ട ഇന്ത്യന്‍ ബൗളിങ് നിരയെ നിര്‍ദാക്ഷിണ്യം ഇവര്‍ തല്ലിച്ചതച്ചു.

വമ്പൻ തോൽവി

പേസര്‍മാരുടെ കാര്യമാണ് കൂടുതല്‍ കഷ്ടം. മുന്‍പരമ്പരകളില്‍ രാജകീയമായി തിളങ്ങിയ മുഹമ്മദ് ഷമിയെയും സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെയും ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ തിരഞ്ഞുപിടിച്ച് തല്ലി. ശാര്‍ദ്ധുല്‍ താക്കൂറിന് കിട്ടിയ അടിക്കും കുറവില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വാംഖഡേയില്‍ എന്തുപറ്റിയെന്നാണ് ആരാധകരുടെ മുഴുവന്‍ സംശയം. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളെ വിറപ്പിച്ച ബൗളിങ് നിരയ്ക്ക് ഇന്നലെ തൊട്ടതെല്ലാം പിഴച്ചു. പഴി ബൗളര്‍മാര്‍ക്ക് മാത്രമല്ല.

നിറംകെട്ടു

ആദ്യ ഇന്നിങ്‌സില്‍ 50 ഓവര്‍ തികച്ചു കളിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. കെഎല്‍ രാഹുലും (61 പന്തില്‍ 47) ശിഖര്‍ ധവാനും (91 പന്തില്‍ 74) മടങ്ങിയതിന് ശേഷം തപ്പിയും തടഞ്ഞുമാണ് ടീം 256 റണ്‍സെന്ന ലക്ഷ്യം മുന്നോട്ടു വെച്ചത്. രോഹിത് ശര്‍മ്മ (15 പന്തില്‍ 10), വിരാട് കോലി (14 പന്തില്‍ 16), ശ്രേയസ് അയ്യര്‍ (9 പന്തില്‍ 4) എന്നിവര്‍ ആദ്യ ഏകദിനത്തില്‍ പാടെ നിറംകെട്ടു.

നാണക്കേട്

അവസാന ഓവറുകളില്‍ റിഷഭ് പന്തും (33 പന്തില്‍ 28) രവീന്ദ്ര ജഡേജയും (32 പന്തില്‍ 25) ടീമിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും ഓസീസ് പേസര്‍മാര്‍ ഇന്ത്യയുടെ മോഹം അസ്ഥാനത്താക്കി. മത്സരത്തില്‍ മൂന്നു വിക്കറ്റുണ്ട് മിച്ചല്‍ സ്റ്റാര്‍ക്കിന്. പാറ്റ് കമ്മിന്‍സിനും കെയിന്‍ റിച്ചാര്‍ഡ്‌സണിനും രണ്ടു വിക്കറ്റും.എന്തായാലും വാംഖഡേയിലെ തോല്‍വി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കരിയറിലെ ഏറ്റവും വലിയ നാണക്കേടുകളിലൊന്നായി മാറിക്കഴിഞ്ഞു.

കാരണം

ഏകദിന ചരിത്രത്തില്‍ ഇതാദ്യമായാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയോട് പത്തു വിക്കറ്റിന് തോല്‍ക്കുന്നത്. ഇതുവരെ ന്യൂസിലാന്‍ഡ് (1981), വെസ്റ്റ് ഇന്‍ഡീസ് (1997), ദക്ഷിണാഫ്രിക്ക (2000, 2005) എന്നീ രാജ്യങ്ങളോട് മാത്രമേ ഇന്ത്യ പത്തു വിക്കറ്റിന് അടിയറവ് പറഞ്ഞിട്ടുള്ളൂ. വാംഖഡേയില്‍ ഓസ്‌ട്രേലിയക്ക് എതിരെ നടത്തിയ ബാറ്റിങ് പരീക്ഷണമാണ് തോല്‍വിക്കുള്ള പ്രധാന കാരണമായി വിരാട് കോലി ചൂണ്ടിക്കാട്ടുന്നത്.

മധ്യനിര വീണു

കെഎല്‍ രാഹുലിനെ കളിപ്പിക്കാന്‍ വേണ്ടി കോലി നാലാമനായി ഇറങ്ങി. ഇതോടെ ശ്രേയസിന് അഞ്ചാമനായും റിഷഭ് പന്തിന് ആറാമനായും ക്രീസിലെത്തേണ്ടി വന്നു. മൂന്നാം നമ്പറില്‍ രാഹുല്‍ പ്രതീക്ഷ തെറ്റിച്ചില്ല. രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനൊപ്പം ചേര്‍ന്ന് നൂറു വിക്കറ്റിന്റെ കൂട്ടുകെട്ടാണ് യുവതാരം കുറിച്ചത്. പക്ഷെ കെഎല്‍ രാഹുല്‍ മൂന്നാം നമ്പറില്‍ എത്തിയതോടെ മധ്യനിരയുടെ താളം തെറ്റി.

പ്രശ്നം ഇതാണ്

നാലാം നമ്പറില്‍ ഇറങ്ങിയ കോലിക്ക് ശക്തമായ അടിത്തറ പാകാന്‍ കഴിഞ്ഞില്ല. അഞ്ചാം നമ്പറില്‍ ശ്രേയസിനും നിലയുറപ്പിക്കാനായില്ല. ഫലമോ, സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് കുറഞ്ഞു; സമ്മര്‍ദ്ദം മുഴുവന്‍ റിഷഭ് പന്തിലും രവീന്ദ്ര ജഡേജയിലുമായി. എന്തായാലും താന്‍ നാലാം നമ്പറില്‍ കളിച്ചപ്പോഴൊക്കെ ഇന്ത്യ സമ്മര്‍ദ്ദത്തിലായിട്ടുണ്ടെന്ന് കോലി തുറന്നുസമ്മതിക്കുന്നു.

Most Read: പന്തിനു മാത്രമല്ല, രാഹുലിന് പിഴച്ചാലും കാണികള്‍ പൊട്ടിത്തെറിക്കും!! വാംഖഡെയിലും മുഴങ്ങി ധോണി വിളി

അനുവാദമുണ്ട്

ഇതേസമയം, ഒറ്റ തോല്‍വിക്കൊണ്ട് ഇന്ത്യ എഴുതിത്തള്ളരുതെന്ന് മത്സരശേഷം നായകന്‍ വ്യക്തമാക്കി. ടീമില്‍ മറ്റു താരങ്ങള്‍ക്കും അവസരം വേണം. അപ്പോള്‍ പരീക്ഷണങ്ങള്‍ ആവശ്യമായി വരും. ടീമില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തനിക്ക് അനുവാദമുണ്ടെന്ന് കരുതുന്നതായും വിരാട് കോലി കൂട്ടിച്ചേര്‍ത്തു.

Most Read: വിക്കറ്റ് ഇല്ലെങ്കില്‍ എന്ത്? ബുംറയെക്കുറിച്ച് വാര്‍ണര്‍ പറഞ്ഞത് ഇങ്ങനെ... ഞെട്ടിച്ച് കളഞ്ഞു

ലക്ഷ്മൺ പറയുന്നു

വാംഖഡേയില്‍ ഓസ്‌ട്രേലിയയോട് ഏറ്റ ഗംഭീരന്‍ തോല്‍വിക്ക് പിന്നാലെ മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ തന്ത്രത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കോലി മൂന്നാം നമ്പറില്‍ത്തന്നെ കളിക്കണം. ഇന്ത്യയ്ക്കും കോലിക്കും ഇത് ഗുണം ചെയ്യും. ഏതു പൊസിഷനിലും കളിക്കാന്‍ കഴിയുമെന്ന ഇന്ത്യന്‍ നായകന്റെ ആത്മവിശ്വാസം തെറ്റാണ്. കാരണം നാലാം നമ്പറിലെ കോലിയുടെ കണക്കുകള്‍ പരിതാപകരമാണെന്ന് ലക്ഷ്മണ്‍ സൂചിപ്പിച്ചു.

Most Read: പാളിപ്പോയ പരീക്ഷണം... സമ്മതിച്ച് കോലി, ഇനിയും നാലാം നമ്പറില്‍ തുടരുമോ? കോലി പറയുന്നു

രണ്ടാം ഏകദിനം

നാലാം നമ്പറില്‍ ഇറങ്ങിയ കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ ഒരിക്കല്‍പ്പോലും വിരാട് കോലി 20 റണ്‍സ് കടന്നിട്ടില്ല. 9, 4, 3*, 11, 12, 16 എന്നിങ്ങനെയാണ് വിരാട് കോലിയുടെ നാലാം നമ്പര്‍ പ്രകടനം. കേവലം മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരകളില്‍ കുറ്റമറ്റ പദ്ധതികളായിരിക്കണം ടീമുകള്‍ ആവിഷ്‌കരിക്കേണ്ടത്. ആദ്യ മത്സരം ജയിച്ചാല്‍ കിട്ടുന്ന ആത്മവിശ്വാസം ഏറെ വലുതാണ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരീക്ഷണം നടത്താന്‍ പോയത് ഇന്ത്യയുടെ ഭാഗത്തുണ്ടായ വലിയ വീഴ്ച്ചയാണെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി. വെള്ളിയാഴ്ച്ച രാജ്‌കോട്ടില്‍ വെച്ചാണ് ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം.

Story first published: Wednesday, January 15, 2020, 12:43 [IST]
Other articles published on Jan 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+