പെര്‍ത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി; രണ്ട് താരങ്ങള്‍ക്ക് പരിക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യയുടെ സ്വപ്‌നം ഇത്തവണയും പൂവണിഞ്ഞേക്കില്ലെന്ന് സൂചന. കളിക്കാരുടെ പരിക്ക് ഇന്ത്യയെ വലയ്ക്കുകയാണ്. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ പൃഥ്വി ഷാ ഒരു കളിപോലും കളിക്കാനാകാതെ പുറത്തായെങ്കില്‍ ഇക്കുറി ഇന്ത്യയുടെ സ്പിന്‍ ആയുധങ്ങളായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് പരിക്കിന്റെ പിടിയില്‍.
ബംഗ്ലാദേശും വിന്‍ഡീസും തമ്മിലുള്ള മത്സരം; തെറ്റായ നോബോള്‍ വിളിച്ച അമ്പയര്‍ക്ക് പണികിട്ടി
ഇന്ത്യ തോറ്റ പെര്‍ത്ത് ടെസ്റ്റില്‍ പരിക്കുമൂലം അശ്വിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. അശ്വിന്റെ അഭാവം ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണമാവുകയും ചെയ്തു. മെല്‍ബണിലും അശ്വിന് കളിക്കാന്‍ കഴിയില്ലെന്നാണ് പരിശീലകന്‍ രവിശാസ്ത്രി സൂചിപ്പിക്കുന്നത്. മറ്റൊരു സ്പിന്നറായ ജഡേജയും പരിക്കിന്റെ പിടിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടേത് മോശം പ്രകടനമാണെന്ന് ശാസ്ത്രി സമ്മതിച്ചു. എന്നാല്‍, അവര്‍ക്ക് പരിചയക്കുറവിന്റെ പ്രശ്‌നമൊന്നുമില്ലെന്ന് പരിശീലകന്‍ പറഞ്ഞു. ഉത്തരവാദിത്വം ഏറ്റെടുത്ത് കളിക്കാന്‍ അവര്‍ തയ്യാറാകണം. മാനസികമായ കരുത്താണ് ഇവിടെ പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുരളി വിജയ്, കെ എല്‍ രാഹുല്‍ എന്നിവരുടെ ഫോമില്ലായ്മയെ തുടര്‍ന്ന് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഇന്ത്യയ്ക്കായി മെല്‍ബണില്‍ ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വിരാട് കോലിയുടെ കളിക്കളത്തിലെ പെരുമാറ്റത്തില്‍ ഒരു തെറ്റുമില്ലെന്നാണ് ശാസ്ത്രിയുടെ വിലയിരുത്തല്‍. കോലി നല്ലൊരു ജന്റില്‍മാനാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 26നാണ് മെല്‍ബണില്‍ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ഇരു ടീമുകളെ സംബന്ധിച്ചും നിര്‍ണായക മത്സരമായിരിക്കും ഇത്. അടുത്തിടെ പരിഷ്‌കരിച്ച പിച്ച് ബാറ്റിങ്ങിനും ബൗളിങ്ങിനും അനുകൂലമാകാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications