ബംഗ്ലാദേശും വിന്‍ഡീസും തമ്മിലുള്ള മത്സരം; തെറ്റായ നോബോള്‍ വിളിച്ച അമ്പയര്‍ക്ക് പണികിട്ടി
ധാക്ക: ബംഗ്ലാദേശും വെസ്റ്റിന്‍ഡീസും തമ്മില്‍ നടന്ന മൂന്നാമത്തെയും അവസാനത്തേതുമായ ടി20 മത്സരത്തിനിടെ നോ ബോള്‍ വിളിച്ചതിനെ ചൊല്ലി നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ഓഷാനെ തോമസിന്റെ എറിഞ്ഞ നാലാമത്തെ ഓവറിനിടെയായിരുന്നു സംഭവം. തകര്‍ത്തുകളിച്ച ലിറ്റന്‍ ദാസിനെ പുറത്താക്കിയ പന്ത് അമ്പയര്‍ നോബോള്‍ വിളിക്കുകയായിരുന്നു. തോമസ് പന്തെറിയുമ്പോള്‍ കാല്‍ ക്രീസ് കടന്നതിനായിരുന്നു അമ്പയറുടെ നോ ബോള്‍ വിളി.
2019ലെ ക്രിക്കറ്റ് ലോകകപ്പില്‍ ആര് ജേതാവാകും?; ലക്ഷ്മണിന്റെ പ്രവചനം
റീപ്ലേയില്‍ തോമസിന്റെ പന്ത് നോബോള്‍ അല്ലെന്ന് തെളിഞ്ഞു. ഇതോടെ വിന്‍ഡീസ് ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് ഡിആര്‍എസ്സിന് അനുമതി തേടി. എന്നാല്‍, നിയമം അനുവദിക്കുന്നില്ലെന്നായി അമ്പയര്‍. നോബോള്‍ വിളിച്ച അമ്പയര്‍ തന്‍വീര്‍ അഹമ്മദുമായി ബ്രാത്ത് വെയ്റ്റ് തര്‍ക്കത്തിലേര്‍പ്പെടുകയും കളി തടസ്സപ്പെടുകയും ചെയ്തു. എന്തുകൊണ്ട് നോബോള്‍ വിളിച്ചെന്ന ചോദ്യത്തിന് അമ്പയര്‍ക്ക് ഉത്തരമില്ലായിരുന്നു.

അമ്പയര്‍ ബംഗ്ലാദേശിന് അനുകൂല തീരുമാനമെടുത്തത് വിന്‍ഡീസ് ക്യാപ്റ്റനെ ചെറുതൊന്നുമല്ല ചൊടിപ്പിച്ചത്. മാച്ച് റഫറി ജെഫ് ക്രോണ്‍ ഗ്രൗണ്ടിനരികിലെത്തിയതോടെ ബ്രാത്ത് വെയ്റ്റ് അവിടെയുമെത്തി തര്‍ക്കിച്ചു. വിന്‍ഡീസ് പരിശീലകനും ബംഗ്ലാദേശ് ക്യാപ്റ്റനും ഇവിടെയെത്തി ചര്‍ച്ച നടത്തുകയും ചെയ്തു. ഏതാണ്ട് 8 മിനിറ്റോളം നേരം ഇതുമൂലം കളി തടസ്സപ്പെട്ടു.
അതേസമയം, ടിവി റീപ്ലേ നോക്കിയാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ ഡിആര്‍എസ്സിന് ആവശ്യപ്പെട്ടതെന്നതിനാല്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് അമ്പയര്‍മാര്‍ പറഞ്ഞു. നോബോള്‍ വിളിച്ചത് തിരുത്താന്‍ കഴിയില്ലെന്നും വ്യക്തമക്കിയതോടെയാണ് കളി തുടര്‍ന്നത്. അമ്പയര്‍ക്ക് പറ്റിയ ഭീമന്‍ അബദ്ധത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ക്ക് മറുപടിയില്ലായിരുന്നു. നേരത്തെ രണ്ടാം മത്സരത്തിലും ഇതേ അമ്പയര്‍മാര്‍ വിന്‍ഡീസ് താരങ്ങളെ പുറത്താക്കിയെങ്കിലും ഡിആര്‍എസ്സിലൂടെ രക്ഷപ്പെടുകയായിരുന്നു. ഈ അമ്പയര്‍ക്കെതിരെ കടുത്ത നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അമ്പയര്‍ ചതിച്ചെങ്കിലും ബൗളര്‍മാരുടെ മികവില്‍ മത്സരം 50 റണ്‍സിന് ജയിച്ച വിന്‍ഡീസ് പരമ്പര 2-1ന് സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications