2019ലെ ക്രിക്കറ്റ് ലോകകപ്പില്‍ ആര് ജേതാവാകും?; ലക്ഷ്മണിന്റെ പ്രവചനം
ദില്ലി: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ടീമുകളെല്ലാം അവസാനവട്ട ഒരുക്കങ്ങള്‍ നടത്തിത്തുടങ്ങി. ലോകകപ്പിനായുള്ള ടീമില്‍ കൂട്ടിച്ചേര്‍ക്കലും പുറത്താക്കലുമൊക്കെ ആലോചിക്കുന്ന സമയമാണിത്. ഇനിയുള്ള പരമ്പരകളെല്ലാം ടീമുകള്‍ക്ക് ലോകകപ്പിനുള്ള തയ്യാറെടുപ്പായിരിക്കും. ഇതിനിടെ ലോകകപ്പിന് മുന്നോടിയായി മുന്‍താരങ്ങളുടെ പ്രവചനങ്ങളും ആരംഭിച്ചിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍താരം വിവിഎസ് ലക്ഷ്മണും ലോകകപ്പിലെ വിജയി ആരായിരിക്കുമെന്ന് പ്രവചിച്ചു. ഇന്ത്യയും ഇംഗ്ലണ്ടും തുല്യ സാധ്യതകളുള്ള ടീമുകളായാണ് ലക്ഷ്മണ്‍ വിലയിരുത്തുന്നത്. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ താന്‍ ഇന്ത്യ ജയിക്കണമെന്ന് ആഗ്രഹിക്കുന്നതായും ലക്ഷ്മണന്‍ പറഞ്ഞു. ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇംഗ്ലണ്ടും ഇന്ത്യയും ഒന്ന് രണ്ട് സ്ഥാനങ്ങളിലാണ്.

ഇന്ത്യ ലോകകപ്പ് ജയിച്ചാല്‍ ഷര്‍ട്ടൂരി ആഘോഷിക്കുമോ എന്ന് ചോദ്യത്തിനും ലക്ഷ്മണിന് മറുപടിയുണ്ട്. ഗാംഗുലിയാണ് അങ്ങിനെ ചെയ്യുമെന്ന് പറഞ്ഞതെന്ന് ലക്ഷ്മണ്‍ പറഞ്ഞു. തനിക്ക് അതിനുള്ള ധൈര്യമില്ല. ഗാംഗുലിയെപ്പോലെ തനിക്ക് സിക്‌സ് പാക്ക് ഇല്ലെന്നും ലക്ഷ്മണ്‍ തമാശരൂപേണ പറഞ്ഞു. ഇന്ത്യ ലോകകപ്പ് നേടിയാല്‍ താന്‍ മുന്‍പ് ചെയ്തതുപോലെ ഷര്‍ട്ടൂരി ആഘോഷിക്കുമെന്ന് ഗാംഗുലി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് അടുത്തവര്‍ഷം ലോകകപ്പ് നടക്കുന്നത്. ഇത്തവണ 10 ടീമുകള്‍ മാത്രമാകും ലോകകപ്പിനുണ്ടാവുക. ടീമുകളുടെ നിലവാരത്തകര്‍ച്ചയെ തുടര്‍ന്നാണ് 10 രാജ്യങ്ങളെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്ന് ഐസിസി തീരുമാനിച്ചത്. ആദ്യ എട്ടു റാങ്കിലുള്ള ടീമുകള്‍ക്കുശേഷം മറ്റു രണ്ടു ടീമുകള്‍ യോഗ്യതാ മത്സരം കളിച്ചാണ് ലോകകപ്പിനായി അര്‍ഹത നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications