അമ്പതാം ഏകദിനത്തില്‍ ധോണിക്ക് 50 റണ്‍സ്; 2017ന് ശേഷം ആദ്യം; പക്ഷെ, സ്‌ട്രൈക്ക് റേറ്റ് മോശം
സിഡ്‌നി: വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ എംഎസ് ധോണി വേണോ വേണ്ടയോ എന്ന ചര്‍ച്ച കൊഴുക്കുന്നതിനിടെ ആരാധകര്‍ക്ക് ആശ്വാസവുമായി മുന്‍ ക്യാപ്റ്റന്റെ അര്‍ധസെഞ്ച്വറി. ഓസ്‌ട്രേലിയയ്‌ക്കെതിരായ സിഡ്‌നി ഏകദിനത്തില്‍ തകര്‍ച്ചയെ നേരിടുകയായിരുന്ന ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിക്കുന്നതില്‍ ധോണി സഹായിച്ചെങ്കിലും ധോണിയുടെ പ്രകടനം ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നതാണ്.
ഒടുവില്‍ ധോണി അത് സാധിച്ചു; ഏകദിനത്തില്‍ 10,000 റണ്‍സ്, ഇനി വമ്പന്മാരുടെ പട്ടികയില്‍
ഓസ്‌ട്രേലിയയ്‌ക്കെതിരായ അമ്പതാം ഏകദിനത്തിലായിരുന്നു ധോണിയുടെ പ്രകടനം. 2017ന് ശേഷം ആദ്യമായാണ് ധോണിക്ക് അര്‍ധസെഞ്ച്വറി നേടാനായത്. 68-ാം അര്‍ധസെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ധോണി ഏകദിനത്തില്‍ 10,000 റണ്‍സും മറികടന്നു. 13 മാസങ്ങള്‍ക്കുശേഷം കാര്യമായ സ്‌കോര്‍ നേടാനായതില്‍ ധോണിക്ക് ആശ്വസിക്കാം. എന്നാല്‍, ധോണിയുടെ മെല്ലെപ്പോക്ക് ഇന്ത്യയുടെ തോല്‍വിക്ക് ഒരു പരിധിവരെ കാരണവുമായി.

കടുത്ത സമ്മര്‍ദ്ദത്തില്‍ കളിച്ച ധോണി 96 പന്തില്‍നിന്നാണ് അര്‍ധസെഞ്ച്വറി നേടിയത്. ഏകദിനത്തില്‍ മികച്ച സ്‌ട്രൈക്ക് റേറ്റുണ്ടായിരുന്ന ധോണിയുടെ പ്രകടനത്തിനടുത്തെങ്ങുമെത്തുന്ന ഇന്നിങ്‌സ് ആയിരുന്നില്ല സിഡ്‌നിയിലേത്. ക്രീസില്‍ നിലയുറപ്പിക്കാന്‍ ഏറെ സമയമെടുക്കുന്ന ധോണിക്ക് കൂറ്റ സ്‌കോറുകള്‍ പിന്തുടര്‍ന്ന് ജയിപ്പിക്കാനുള്ള ശേഷി നഷ്ടമായിക്കഴിഞ്ഞെന്ന് വ്യക്തം.
കഴിഞ്ഞവര്‍ഷം ധോണിയുടെ കരിയറിലെ മോശം പ്രകടനം കൂടിയായിരുന്നു. ഇംഗ്ലണ്ടില്‍ ആരാധകരില്‍നിന്നും കൂവല്‍പോലും നേരിടേണ്ടിവന്നു. ഫോം വീണ്ടെടുക്കാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് മുന്‍ താരങ്ങള്‍ നിര്‍ദ്ദേശിച്ചെങ്കിലും ധോണി തയ്യാറായിരുന്നില്ല. നീണ്ട ഇടവേളയ്ക്കുശേഷം മത്സരങ്ങള്‍ക്കിറങ്ങുന്നത് താരത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് ഒരു കാരണമാണ്. നീണ്ടകാലമായി ഇന്ത്യയുടെ പരിമിത ഓവര്‍ വിക്കറ്റ് കീപ്പറായ ധോണി ലോകകപ്പില്‍ കളിക്കുമെന്നുറപ്പാണ്. ലോകകപ്പിന് ശേഷം ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്കായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ കളമൊഴിയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications