ഒടുവില്‍ ധോണി അത് സാധിച്ചു; ഏകദിനത്തില്‍ 10,000 റണ്‍സ്, ഇനി വമ്പന്മാരുടെ പട്ടികയില്‍

സിഡ്‌നി: ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍ നടക്കുന്ന ഏകദിനത്തിലായിരുന്നു ധോണിയുടെ നേട്ടം. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് ധോണി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിരാട് കോലി എന്നിവര്‍ക്കൊപ്പം ധോണിയും ഇടംപിടിച്ചു.
കോലി, രോഹിത്, ബുംറ...ആരാവും ഇവരുടെ പിന്‍ഗാമികള്‍? അടുത്ത സ്റ്റാറുകള്‍ ഇവര്‍ തന്നെ, ഉറപ്പ്
കരിയറിലെ 330-ാമത്തെ മത്സരത്തിലാണ് ധോണി 10,000 റണ്‍സ് തികച്ചത്. നേരത്തെതന്നെ ഈ നേട്ടത്തിലെത്താന്‍ അവസരമുണ്ടായിരുന്നെങ്കിലും മോശം ഫോമിലായിരുന്ന ധോണിക്ക് വലിയ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതുവരെയായി 9 സെഞ്ച്വറികളും 67 അര്‍ധസെഞ്ച്വറികളും ധോണി ഏകദിനത്തില്‍ നേടിയിട്ടുണ്ട്. ധോണി നേരത്തെ 10,000 റണ്‍സ് കടന്നിരുന്നെങ്കിലും 174 റണ്‍സ് ഏഷ്യന്‍ ഇലവന് വേണ്ടി നേടിയതിനാല്‍ ഇന്ത്യയ്ക്കുവേണ്ടി അതു പരിഗണിക്കില്ല.

ഇന്ത്യയില്‍ അഞ്ചാമനായി ധോണി 10,000 റണ്‍സ് കടന്നപ്പോള്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ 12-ാമത്തെ മാത്രം താരമാണ് മുന്‍ ക്യാപ്റ്റന്‍. ശ്രീലങ്കന്‍ താരങ്ങളായ തിലകരത്‌നെ ദില്‍ഷാന്‍, സംഗക്കാര, സനത് ജയസൂര്യ, മഹേല ജയവര്‍ധനെ, റിക്കി പോണ്ടിങ്, ജാക്വിസ് കാലിസ്, ബ്രയാന്‍ ലാറ, ഇന്‍സമാം ഉള്‍ ഹഖ് തുടങ്ങിയവരാണ് ഈ നേട്ടത്തിലെത്തിയ മറ്റു കളിക്കാര്‍.
വിരാട് കോലിയാണ് 10,000 റണ്‍സ് അതിവേഗം പൂര്‍ത്തിയാക്കിയ താരം. കോലി 205 മത്സരങ്ങളില്‍നിന്നായി ഈ നേട്ടത്തിലെത്തിയപ്പോള്‍ സച്ചിന്‍ 259 ഇന്നിങ്‌സുകളില്‍നിന്നായാണ് ഇത്രയും റണ്‍സെടുത്തത്. സൗരവ് ഗാംഗുലി(263), റിക്കി പോണ്ടിങ്(266), ജാക്വിസ് കാലിസ്(272) എന്നിവരാണ് ധോണിക്ക് മുന്‍പ് അതിവേഗം 10,000 റണ്‍സെടുത്തവര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications