Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: നാലാം ടെസ്റ്റിന് ഇന്ത്യക്കൊപ്പം ബുംറയില്ല, പിന്‍മാറുന്നതായി സ്റ്റാര്‍ പേസര്‍

മുംബൈ: ഇംഗ്ലണ്ടിനെതിരേ മാര്‍ച്ച് നാലിനാരംഭിക്കുന്ന നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പിന്‍മാറി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നതെന്നും പകരക്കാരനെ പ്രഖ്യാപിക്കില്ലെന്നും ബിസിസിഐ അറിയിച്ചു. ചില വ്യക്തിപരമായ കാരണങ്ങളാല്‍ തന്നെ ടീം വിടാന്‍ അനുവദിക്കണമെന്നു ജസ്പ്രീത് ബുംറ ബിസിഐയ്ക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നു അദ്ദഹത്തെ ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. നാലാം ടെസ്റ്റിനുള്ള ടീമിന്റെ സെലക്ഷനില്‍ ബുംറ പരിഗണിക്കപ്പെടില്ല. ഫൈനല്‍ ടെസ്റ്റിന് ഇന്ത്യന്‍ ടീമിലേക്കു പുതുതായി ആരെയും കൂട്ടിച്ചേര്‍ക്കില്ലെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

1

ബുംറയെ സംബന്ധിച്ച് ഈ ടെസ്റ്റ് പരമ്പര അത്ര മികച്ചതായിരുന്നില്ല. സ്പിന്നര്‍മാര്‍ അരങ്ങുവാണ പിച്ചില്‍ രണ്ടു ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹത്തെ ഇന്ത്യ കളിപ്പിച്ചിരുന്നുള്ളൂ. ആദ്യ ടെസ്റ്റും പിങ്ക് ബോള്‍ ടെസ്റ്റുമാണ് ബുംറ കളിച്ചത്. രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിക്കപ്പെട്ടിരുന്നു. കളിച്ച രണ്ടു ടെസ്റ്റുകളില്‍ നിന്നു നാലു വിക്കറ്റുകള്‍ മാത്രമേ പേസര്‍ക്കു വീഴ്ത്താനായിരുന്നുള്ളൂ.

ബുംറയുടെ അഭാവത്തില്‍ നാലാം ടെസ്റ്റില്‍ മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരിലൊരാള്‍ ഇഷാന്ത് ശര്‍മയുടെ പേസ് ബൗളിങ് പങ്കാളിയായി വന്നേക്കും. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ ടെസ്റ്റില്‍ തോറ്റ ശേഷമായിരുന്നു അടുത്ത രണ്ടു ടെസ്റ്റുകളിലും ജയിച്ച് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്.

അവസാന ടെസ്റ്റില്‍ സമനില വഴങ്ങിയാലും ഇന്ത്യക്കു ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടാം. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. എന്നാല്‍ ഇംഗ്ലണ്ട് അവസാന ടെസ്റ്റില്‍ ജയിക്കുകയാണെങ്കില്‍ ഇന്ത്യക്കു ഫൈനല്‍ നഷ്ടമാവും. അങ്ങനെ സംഭവിച്ചാല്‍ ഓസ്‌ട്രേലിയയാവും ഫൈനലില്‍ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടുക. മൂന്നാംടെസ്റ്റില്‍ ഇന്ത്യയോടു തോറ്റതോടെ ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രതീക്ഷ അസ്തമിച്ചിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സഹ (വിക്കറ്റ് കീപ്പര്‍) )), ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്ത് ശര്‍ണ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

Story first published: Saturday, February 27, 2021, 13:45 [IST]
Other articles published on Feb 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+