ഇന്ത്യ vs ലങ്ക ടി20: അങ്കം ഇനി ഇന്‍ഡോറിലേക്ക്, ഏഴിലും ഇടമില്ല... സഞ്ജു ഇതെങ്കിലും കളിക്കുമോ?
ഇന്‍ഡോര്‍: മഴയില്‍ ഒലിച്ചുപോയ ആദ്യ ടി20യിലെ നിരാശ മായ്ക്കാന്‍ ഇന്ത്യയും ശ്രീലങ്കയും വീണ്ടും കളിക്കളത്തിലേക്ക്. ഇരുടീമുകളും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ചൊവ്വാഴ്ച ഇന്‍ഡോറില്‍ നടക്കും. രാത്രി ഏഴു മണിക്കു തന്നെയാണ് ഈ മല്‍സരവും തുടങ്ങുന്നത്.
ഞായറാഴ്ച ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ടി20 മഴയും പിച്ചിന്റെ മോശം അവസ്ഥയും കാരണം ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. കളിയില്‍ ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തെങ്കിലും ആരാധകരെ നിരാശരാക്കി മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് ഇന്ത്യ- ലങ്ക ടി20 പരമ്പര. ചൊവ്വാഴ്ട നടക്കാനിരിക്കുന്ന രണ്ടാം ടി20യില്‍ ജയിക്കുന്ന ടീമിന് പരമ്പര നഷ്ടമാവില്ലെന്നു ഉറപ്പിക്കാനാവും.

സഞ്ജു കളിക്കുമോ?
മലയാളി താരം സഞ്ജു സാംസണിന് ഈ കളിയിലെങ്കിലും അവസരം ലഭിക്കുമോയെന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ചോദ്യം. ദേശീയ ടീമിന്റെ ഭാഗമായിട്ടും തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളിലാണ് താരം പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കപ്പെട്ടത്.
മഴ കാരണം ഉപേക്ഷിക്കപ്പെട്ട ആദ്യ ടി20യിലും സഞ്ജുവിന് ആദ്യ ഇലവനില്‍ ഇടമില്ലായിരുന്നു. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയുള്ള കഴിഞ്ഞ പരമ്പരകളിലെ ആറു മല്‍സരങ്ങളിലും താരം തഴയപ്പെട്ടിരുന്നു.

കണക്കുകളില്‍ ഇന്ത്യ
ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ലങ്കയ്‌ക്കെതിരേ ഇന്ത്യക്കാണ് മേല്‍ക്കൈ. ഇതുവരെ ലങ്കയോടു ടി20 പരമ്പര ഇന്ത്യ തോറ്റിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതുവരെ ആറു ടി20 പരമ്പരകളിലാണ് ഇന്ത്യയും ലങ്കയും കൊമ്പുകോര്‍ത്തത്. ഇവയില്‍ അഞ്ചിലും ഇന്ത്യയാണ് കിരീടമുയര്‍ത്തിയത്. ഒരു പരമ്പര സമനിലയില്‍ കലാശിക്കുകയായിരുന്നു.
16 ടി20കളിലാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. ഇവയില്‍ 11ലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യ ഏറ്റവുമധികം മല്‍സരങ്ങള്‍ ജയിച്ചതും ലങ്കയ്‌ക്കെതിരേയാണ്.

സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, നവദീപ് സെയ്‌നി.
ശ്രീലങ്ക- ധനുഷ്‌ക ഗുണതിലക, നിരോഷന്‍ ഡിക്വെല്ല, കുശാല്‍ പെരേര, ആഞ്ചലോ മാത്യൂസ്, ഭാനുക രാജപക്ഷ, ദസുന്‍ ഷനക, ഇസുരു ഉദാന, വനിന്ദു ഹസരംഗ, ലഹിരു കുമാര, ലക്ഷണ്‍ ശണ്ടകന്‍, ലസിത് മലിങ്ക (ക്യാപ്റ്റന്‍).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications