Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: മഴയോ, റണ്‍ മഴയോ? കാലാവസ്ഥാ പ്രവചനം ഇങ്ങനെ... രണ്ടാമങ്കം മൊഹാലിയില്‍

മൊഹാലി: മഴയില്‍ ഒലിച്ചുപോയ ആദ്യ ടി20ക്കു ശേഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമങ്കം ബുധനാഴ്ച മൊഹാലിയില്‍. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ ഐഎസ് ബിന്ദ്ര സ്‌റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. ഞായറാഴ്ച ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യത്തെ ടി20 കനത്ത മഴ കാരണം ടോസ് പോലും നടത്താനാവാതെ ഉപേക്ഷിക്കുകയായിരുന്നു.

വിജയത്തോടെ തന്നെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടയാണ് ഇരുടീമുകളും മൊഹാലിയിലെത്തിയത്. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര.

കാലാവസ്ഥയും പിച്ചും

കാലാവസ്ഥയും പിച്ചും

ആദ്യ ടി20യിലെ മഴക്കളിയല്‍ നിരാശരായ ക്രിക്കറ്റ് പ്രേമികള്‍ക്കു ആഹ്ലാദം നല്‍കുന്നതാണ് മൊഹാലിയിലെ പിച്ച് റിപ്പോര്‍ട്ട്. ബുധനാഴ്ച മഴ മൊഹാലിയില്‍ തെളിഞ്ഞ കാലാവസ്ഥ തന്നെ ആയിരിക്കുമെന്നും മഴ പെയ്യാന്‍ സാധ്യത തീരെയില്ലെന്നുമാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്.
മഴ മാറിനില്‍ക്കുമെന്ന് ഉറപ്പായതോടെ പിച്ചില്‍ റണ്‍മഴ പെയ്യാനും സാധ്യതയുണ്ട്. കാരണം ബാറ്റിങിന് ഏറെ അനുയോജ്യമായ പിച്ച് തന്നെയാണ് ഇവിടുത്തേത്.

കണക്കുകളില്‍ ഇന്ത്യ

കണക്കുകളില്‍ ഇന്ത്യ

ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കു തന്നെയാണ് നേരിയ മുന്‍തൂക്കം. ഇതുവരെ 14 ടി20 മല്‍സരങ്ങളിലാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. ഇവയില്‍ എട്ടെണ്ണത്തില്‍ ജയം ഇന്ത്യക്കായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്കയും ജയം കൊയ്തു. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ധര്‍മശാലയിലെ കഴിഞ്ഞ കളിയായിരുന്നു ഇത്.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹര്‍, നവദീപ് സെയ്‌നി.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡികോക്ക് (ക്യാപ്റ്റന്‍), റാസി വാന്‍ഡര്‍ ഡ്യുസെന്‍, റീസ്സ ഹെന്‍ഡ്രിക്‌സ്, ഡേവിഡ് മില്ലര്‍, ജോര്‍ജ് ലിന്‍ഡെ, ഡ്വയ്ന്‍ പ്രെട്ടോറിയസ്, ആന്‍ഡില്‍ ഫെലുക്വായോ, ആന്റിച്ച് നോര്‍ട്ടെ, കാഗിസോ റബാദ, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, തബ്രെയ്‌സ് ഷാംസി.

Story first published: Tuesday, September 17, 2019, 12:25 [IST]
Other articles published on Sep 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+