ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: മഴ നോട്ടൗട്ട്, മല്‍സരം ഔട്ട്, ആദ്യ മല്‍സരം ഉപേക്ഷിച്ചു
ധര്‍മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യത്തെ ടി20 മല്‍സരം മഴയെ ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് ടോസ് പോലും നടക്കാതെയാണ് മല്‍സരം വേണ്ടെന്നു വച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ അടുത്ത മല്‍സരം ബുധനാഴ്ച മൊഹാലിയില്‍ നടക്കും.
കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഒരു മല്‍സരം പോലും തോല്‍ക്കാതെ പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു കോലിപ്പട ധര്‍മശാലയിലെത്തിയത്. പക്ഷെ അപ്രതീക്ഷിതമായെത്തിയ മഴ മല്‍സരം തട്ടിയെടുക്കുകയായിരുന്നു. ഇംഗ്ലണ്ടില്‍ സമാപിച്ച ലോകകപ്പിനു ശേഷം ഇന്ത്യ സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിച്ചിട്ടില്ല.

ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കു തന്നെയാണ് നേരിയ മുന്‍തൂക്കം. 13 ടി20 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. ഇവയില്‍ എട്ടെണ്ണത്തില്‍ ഇന്ത്യക്കായിരുന്നു വിജയം. അഞ്ചു മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു കയറിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications