For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മഴപ്പേടിയില്‍ ആദ്യ അങ്കം... ഹാര്‍ദിക്കിന്റെ വരവ് വെള്ളത്തിലാവുമോ? ഡ്രീം ഇലവന്‍ ടീം

ഉച്ചയ്ക്കു 1.30നാണ് മല്‍സരം ആരംഭിക്കുന്നത്

ധര്‍മശാല: ന്യൂസിലാന്‍ഡ് പര്യടനത്തിലെ നിറംകെട്ട പ്രകടനത്തിനു ശേഷം ടീം ഇന്ത്യ വീണ്ടും മല്‍സരച്ചൂടിലേക്ക്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പയ്ക്കു വ്യാഴാഴ്ച തുടക്കമാവും. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര. എല്ലാ മല്‍സരങ്ങളും പകലും രാത്രിയുമായാണ് നടക്കുന്നത്. ഉച്ചയ്ക്കു 1.30നാണ് കളിയാരംഭിക്കുന്നത്.

ചില പ്രമുഖ താരങ്ങളുടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവെന്ന നിലയില്‍ ഈ പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഏറ്റവും മികച്ച ടീമിനെ തന്നെയാണ് പരമ്പരയില്‍ ഇന്ത്യ അണിനിരത്തുന്നത്.

ഹാര്‍ദിക്, ധവാന്‍, ഭുവനേശ്വര്‍

ഹാര്‍ദിക്, ധവാന്‍, ഭുവനേശ്വര്‍

ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവാണ് ഈ പരമ്പര. പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ ഹാര്‍ദിക് ഏകദേശം അഞ്ചു മാസത്തോളം മല്‍സരരംഗത്തു നിന്നു മാറി നില്‍ക്കുകയായിരുന്നു.
എന്നാല്‍ പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനം നഷ്ടമായ ശേഷമാണ് ധവാന്‍ തിരിച്ചെത്തുന്നത്. ഭുവിയാവട്ടെ ശസ്ത്രക്രിയക്കു വിധേയനായ ശേഷം മുന്‍ പരമ്പരകളില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്

കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്

മല്‍സരത്തിനു വേണ്ടി ആവേശത്തോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കു ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇടിയോടു കൂടിയ മഴയ്ക്കു 100 ശതമാനവും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴ മാറി നിന്നാല്‍ ആവേശകരമായ മല്‍സരത്തിനാവും ധര്‍ശാല വേദിയാവുക. ബാറ്റിങിനെ ഏറെ തുണയ്ക്കുന്നതാണ് ഇവിടുത്തെ പിച്ച്. ഇത്തവണയും ഇതില്‍ മാറ്റം വരാന്‍ സാധ്യതയില്ല.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ.

ദക്ഷിണാഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (ക്യാപ്റ്റന്‍), ജന്നെമാന്‍ മലാന്‍, ഫഫ് ഡുപ്ലെസി, ജോണ്‍ ജോണ്‍ സ്മട്ട്‌സ്, ഹെന്റിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെലുക്വായോ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ട്ടെ, ലുംഗി എന്‍ഗിഡി, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്.

എവിടെ കാണാം?

എവിടെ കാണാം?

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി എന്നീ ചാനലുകളില്‍ മല്‍സരം തല്‍സമയം കാണാം. കൂടാതെ മൊബൈല്‍ വഴി ഹോട്‌സ്റ്റാര്‍ ആപ്പിലൂടെയും കളി ആസ്വദിക്കാം.

ഡ്രീം ഇലവന്‍

ഡ്രീം ഇലവന്‍

ക്വിന്റണ്‍ ഡികോക്ക്, ശിഖര്‍ ധവാന്‍, വിരാട് കോലി, ഫഫ് ഡുപ്ലെസി, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ലുംഗി എന്‍ഡിഗി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

Story first published: Wednesday, March 11, 2020, 16:26 [IST]
Other articles published on Mar 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+