ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ബെംഗളൂരുവില്‍ പിറക്കുമോ പുതുചരിത്രം? തൂത്തുവാരാന്‍ കോലിപ്പട
ബെംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഞായറാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. രണ്ടാം ജയത്തോടെ ടി20 പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും ഇറങ്ങുക. അതേസമയം, ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ക്വിന്റണ്‍ ഡികോക്ക് നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ യുവ നിര. രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്.
മൊഹാലിയില്‍ നടന്ന രണ്ടാം ടി20 മല്‍സരത്തില്‍ നേടിയ തകര്‍പ്പന്‍ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ബെംഗളൂരുവിലെത്തിയിരിക്കുന്നത്.

ആദ്യ ടി20 പരമ്പര
ബെംഗളൂരുവില്‍ ജയിക്കാനായാല്‍ ചരിത്രം കുറിക്കാന്‍ ടീം ഇന്ത്യക്കാവും. സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ ടി20 പരമ്പര നേട്ടമെന്ന റെക്കോര്‍ഡാണ് കോലിപ്പടയെ കാത്തിരിക്കുന്നത്.
ഇതിനു മുമ്പ് ദക്ഷിണാഫ്രിക്കന്‍ ടീം ഇവിടെ പര്യടനത്തിനെത്തിയപ്പോഴെല്ലാം ടി20 പരമ്പര ഇന്ത്യ കൈവിട്ടിരുന്നു. മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ കീഴില്‍ പോലും ദക്ഷിണാഫ്രിക്കയെ ഇന്ത്യ ടി20 പരമ്പരയില്‍ കൊമ്പുകുത്തിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. മുന്‍ പരാജയങ്ങള്‍ക്കു ഇത്തവണ കണക്കുതീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

കാലാവസ്ഥയും പിച്ചും
ധര്‍മശാലയിലെ ആദ്യത്തെ ടി20 മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. ബെംഗളൂരുവില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന അവസാന അങ്കത്തിനും മഴ വില്ലനാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഞായറാഴ്ച രാത്രി ഇവിടെ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. അതുകൊണ്ടു തന്നെ കളി തുടങ്ങാന്‍ വൈകാനും സാധ്യതയുണ്ട്.
അതേസമയം, ടി20ക്ക് ഏറ്റവും അനുയോജ്യമായ പിച്ചുകളിലൊന്നാണ് ചിന്നസ്വാമിയിലേത്. ഈ ഗ്രൗണ്ടില്‍ ടി20യിലെ ആവറേജ് ടീം ടോട്ടല്‍ 185 ആണ്. ബൗണ്ടറികളുടെ വലിപ്പം കുറവായതിനാല്‍ ഇവിടെ റണ്‍മഴ പെയ്യാന്‍ സാധ്യത കൂടുതലാണ്.

ടീമില്‍ മാറ്റം
മൂന്നാം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന. രണ്ടാം ടി20യില്‍ മിന്നുന്ന ജയം കൊയ്‌തെങ്കിലും വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ട് യുവതാരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ ശ്രമം.
കഴിഞ്ഞ മല്‍സരത്തില്‍ പന്തെറിഞ്ഞ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിനു പകരം മറ്റൊരു യുവ സ്പിന്നറായ രാഹുല്‍ ചഹറിനെ മൂന്നാം ടി20യില്‍ ഇന്ത്യ കളിപ്പിക്കാനിടയുണ്ട്.

സാധ്യതാ ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹര്‍, ദീപക് ചഹര്‍, നവ്ദീപ് സെയ്‌നി.
ദക്ഷിണാഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (ക്യാപ്റ്റന്‍), റീസ്സ ഹെന്‍ഡ്രിക്‌സ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ഡേവിഡ് മില്ലര്‍, ഡ്വയ്ന്‍ പ്രെട്ടോറിയസ്, ആന്‍ഡില്‍ ഫെലുക്വായോ, ബ്യോണ്‍ ഫോര്‍ട്യുന്‍, കാഗിസോ റബാദ, ആന്റിച്ച് നോര്‍ട്ടെ, തബ്രെയ്‌സ് ഷാംസി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications