For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: വന്‍ തോല്‍വിയോടെ ഇന്ത്യയുടെ ഒന്നാംസ്ഥാനം തെറിച്ചു! ഇനി പാകിസ്താന്‍ നമ്പര്‍ വണ്‍

ലീഡ്‌സ് ടെസ്റ്റിലെ തോല്‍വിയാണ് ഇന്ത്യക്കു ആഘാതമായത്

1

ഇംഗ്ലണ്ടിനെതിരേ ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റിലേറ്റ കനത്ത പരാജയം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്കു കനത്ത പ്രഹരമേല്‍പ്പിച്ചു. ഇന്നിങ്‌സിനും 76 റണ്‍സിനുമായിരുന്നു ലീഡ്‌സില്‍ ഇന്ത്യയെ ഇംഗ്ലണ്ട് കശാപ്പ് ചെയ്തത്. ഇതോടെ നേരത്തേ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായിരുന്ന ഇന്ത്യയുടെ സ്ഥാനവും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായ ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു വീഴുകയും ചെയ്തു.

മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുമ്പ് 14 പോയിന്റുമായി ഇന്ത്യയായിരുന്നു ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാര്‍. ഓരോ വിജയവും സമനിലയുമടക്കം 14 പോയിന്റായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. പക്ഷെ ലീഡ്‌സിലേറ്റ കനത്ത പരാജയം ഇന്ത്യക്കു തിരിച്ചടിയായി. ചിരവൈരികളായ പാകിസ്താനാണ് ഇപ്പോള്‍ പോയിന്റ് പട്ടികയിലെ പുതിയ ഒന്നാംസ്ഥാനക്കാര്‍. തൊട്ടുപിന്നിലുള്ളത് വെസ്റ്റ് ഇന്‍ഡീസാണ്. ഇന്ത്യ മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമാണ്. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ആകെ പോയിന്റ് സമ്പാദ്യം 16 ആവേണ്ടായിരുന്നു. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ സമനിലയില്‍ കലാശിച്ച ആദ്യ ടെസ്റ്റില്‍ ആറു പോയിന്റ് വീതമായിരുന്നു ഇരുടീമുകള്‍ക്കും ലഭിക്കേണ്ടിയിരുന്നത്. പക്ഷെ ഈ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ഇരുടീമുകളെയും രണ്ടു പോയിന്റ് വീതം വെട്ടിക്കുറയ്ക്കുകയായികുന്നു.

ആകെ ലഭിച്ച പോയിന്റിന്റെ അടിസ്ഥാനത്തിലല്ല ലോക ചാംപ്യന്‍ഷിപ്പില്‍ ടീമുകളുടെ റാങ്കിങ് നിശ്ചയിക്കുന്നത്. മറിച്ച് പോയിന്റിന്റെ ശരാശരിയാണ് ഇവിടെ പരിഗണിക്കുന്നത്. ഇതാണ് ഇന്ത്യക്കു തിരിച്ചടിയായത്. ഇന്ത്യക്കും ഇംഗ്ലണ്ടിനും 14 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ തൊട്ടുമുകളിലുള്ള വിന്‍ഡീസിവും പകിസ്താനും 12 പോയിന്റ് വീതമേയുള്ളൂ. പക്ഷെ അവരുടെ ശരാശരി 50 ശതമാനം വീതമാണ്. ഇന്ത്യ, ഇംഗ്ലണ്ട് എന്നിവരുടേതാവട്ടെ 38.88 ശതമാനം വീതവുമാണ്.

2

മൂന്നു ടെസ്റ്റുകളില്‍ നിന്നും ഓരോ ജയം, സമനില, തോല്‍വി എന്നിങ്ങനെയാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും അക്കൗണ്ടിലുള്ളത്. എന്നാല്‍ പാകിസ്താനും വിന്‍ഡീസും രണ്ടു ടെസ്റ്റുകളിലാണ് ഏറ്റുമുട്ടിയത്. ഇരുവരും ഓരോ മല്‍സരം വീതം ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഈ നാലു ടീമുകള്‍ മാത്രമേ ടെസ്റ്റ് പരമ്പര ഇതിനകം കളിച്ചിട്ടുള്ളൂ. പാകിസ്താനും വിന്‍ഡീസും തമ്മില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയായിരുന്നു കളിച്ചത്. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം കൊയ്തപ്പോള്‍ രണ്ടാം ടെസ്റ്റില്‍ പാകിസ്താന്‍ 109 റണ്‍സിന്റെ ആധികാരിക വിജയവുമായി തിരിച്ചടിച്ച് ഒപ്പമെത്തുകയായിരുന്നു.

ലോക ചാംപ്യന്‍ഷിപ്പില്‍ ഇത്തവണ ഒരു മല്‍സരം പോലും ജയിക്കാന്‍ കഴിയാതിരുന്ന ടീമായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യ, പാകിസ്താന്‍, വിന്‍ഡീസ് എന്നിവര്‍ ഓരോ വിജയം വീതം നേടിയപ്പോള്‍ ജോ റൂട്ടും സംഘവും ആദ്യ വിജയത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ലീഡ്‌സില്‍ അവര്‍ അത് അവസാനിപ്പിക്കുകയും ചെയ്തു. പോയിന്റ് പട്ടികയില്‍ പാകിസ്താനും വിന്‍ഡീസിനും തങ്ങളുടെ സ്ഥാനം ഇനി മെച്ചപ്പെടുത്താന്‍ ഉടന്‍ സാധിക്കില്ല. കാരണം ഇരുവരും തമ്മിലുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരിക്കും പോയിന്റ് പട്ടികയിലെ മേധാവിത്വത്തിനു വേണ്ടിയുള്ള പിടിവലി. രണ്ടു ടെസ്റ്റുകളാണ് ഇനി പരമ്പരയില്‍ അവശേഷിക്കുന്നത്. നാലാം ടെസ്റ്റ് സപ്തംബര്‍ രണ്ടു മുതല്‍ ഓവലില്‍ നടക്കും.

ലോക ടെസ്റ്റ് ചാംപ്യന്‍പ്പിലെ നിലവിലെ റണ്ണറപ്പുകള്‍ കൂടിയാണ് ഇന്ത്യ. കഴിഞ്ഞ സീസണില്‍ വിരാട് കോലിയും സംഘവും ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോല്‍ക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്കു കുതിച്ചത്. പക്ഷെ ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടന്ന കലാശക്കളിയില്‍ എട്ടു വിക്കറ്റിനു കിവികളോടു ഇന്ത്യ കീഴടങ്ങുകയായിരുന്നു.

Story first published: Saturday, August 28, 2021, 19:14 [IST]
Other articles published on Aug 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+