Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ ആദ്യം കളിക്കേണ്ടിയിരുന്നത് ടി20! പിങ്ക് ബോള്‍ ടെസ്റ്റ് അവസാനമെന്ന് സച്ചിന്‍

ഇപ്പോള്‍ നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായപ്രകടനവുമായി മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യ ആദ്യം ഏകദിന പരമ്പരയും തുടര്‍ന്നു ടി20 പരമ്പരയുമാണ് ഓസ്‌ട്രേലിയയില്‍ കളിച്ചത്. അതിനു ശേഷമായിരുന്നു നാലു ടെസ്റ്റകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. പകലും രാത്രിയുമായി നടന്ന മല്‍സരം വെറും മൂന്നു ദിവസം കൊണ്ടു തന്നെ അവസാനിക്കുകയും ചെയ്തിരുന്നു. 26ന് മെല്‍ബണില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പടയൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം.

ആദ്യം കളിക്കേണ്ടിയിരുന്നത് ടി20 പരമ്പര

ആദ്യം കളിക്കേണ്ടിയിരുന്നത് ടി20 പരമ്പര

ഓസ്‌ട്രേലിയക്കെതിരേ ഏകദിന പരമ്പരയായിരുന്നില്ല ആദ്യം ഇന്ത്യ കളിക്കേണ്ടിയിരുന്നതെന്നു സച്ചിന്‍ അഭിപ്രായപ്പെട്ടു. ടി20 പരമ്പരയായിരുന്നു ആദ്യം നടക്കേണ്ടിയിരുന്നത്. അതിനു ശേഷം ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കണമായിരുന്നുവെന്നും സച്ചിന്‍ വിശദമാക്കി.
ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം തന്നെ പിങ്ക് ബോള്‍ ടെസ്റ്റാക്കിയതിനോടും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ യോജിക്കുന്നില്ല. പരമ്പരയിലെ അവസാനത്തെ ടെസ്റ്റായിരുന്നു പകലും രാത്രിയുമായി നടക്കേണ്ടിയിരുന്നതെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ മൂന്നു ദിവസം കൊണ്ടായിരുന്നു ഇന്ത്യ വന്‍ തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. രണ്ടാമിന്നിങ്‌സിലാവട്ടെ ഇന്ത്യ വെറും 36 റണ്‍സിന് പുറത്തായി നാണംകെടുകയും ചെയ്തിരുന്നു.

ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം

ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ നന്നായി തുടങ്ങിയിരുന്നു. മാത്രമല്ല ലീഡ് നേടാനും ഇന്ത്യക്കു കഴിഞ്ഞു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ എല്ലാം മാറി. ഒരു മണിക്കൂര്‍ കൊണ്ടായിരുന്നു എല്ലാം മാറിമറിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ നേടിയ നിര്‍ണാക റണ്‍സും കളിയില്‍ വഴിത്തിരിവായി. ആദ്യ ഇന്നിങ്‌സില്‍ നമുക്ക് 90-100 റണ്‍സിന്റെ ലീഡുണ്ടായികരുന്നെങ്കില്‍ ഒരുപക്ഷെ ചിത്രം മാറുമായിരുന്നുവെന്നും സച്ചിന്‍ വിശദമാക്കി.
രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും രണ്ടക്ക സ്‌കോര്‍ നേടാനായിരുന്നില്ല. ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഇന്ത്യക്കു ഇങ്ങനെയൊരു തിരിച്ചടി നേരിട്ടത്. ഒമ്പതു റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളായിരുന്നു രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.

ഇന്ത്യന്‍ പതനം പ്രതീക്ഷിച്ചില്ല

ഇന്ത്യന്‍ പതനം പ്രതീക്ഷിച്ചില്ല

അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ മോശമല്ലാത്ത ബാറ്റിങ് കാഴ്ചവച്ചതിനാല്‍ തന്നെ രണ്ടാമിന്നിങ്‌സില്‍ ഇങ്ങനെയൊരു ബാറ്റിങ് തകര്‍ച്ച ഇന്ത്യ നേരിടുമെന്നു കരുതിയിരുന്നില്ലെന്നു സച്ചിന്‍ വ്യക്തമാക്കി.
രണ്ടാമിന്നിങ്‌സില്‍ ഓസീസ് ബൗളര്‍മാര്‍ക്കു അത്രത്തോളം മൂവ്‌മെന്റ് ലഭിച്ചിരുന്നതായി കരുതുന്നില്ല. ഒരല്‍പ്പം മാത്രമേ മൂവ്‌മെന്റ് ഉണ്ടായിരുന്നുള്ളൂ. സാധാരണയായി ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സെടുക്കുമ്പോള്‍ മറ്റൊരു കാര്യവും നമ്മള്‍ അത്ര ശ്രദ്ധിക്കാറില്ല. എന്നാല്‍ പക്ഷെ അതേ ബോളില്‍ ബാറ്റ്‌സ്മാന്‍മാരില്‍ പലരും എഡ്ജ് ചെയ്ത് പുറത്താവുമ്പോള്‍ ഇതു ചര്‍ച്ചയായി മാറും. അഡ്‌ലെയ്ഡിലും സംഭവിച്ചത് ഇതു തന്നെയാണ്.
ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ഫ്രണ്ട് ഫൂട്ടില്‍ മുന്നോട്ട് നിന്നു ഷോട്ട് കളിക്കുകയെന്നതു പ്രധാനമാണ്. പക്ഷെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഭാഗത്തു നിന്നും ഇതുണ്ടായില്ല. അതുകൊണ്ടാണ് ചെറിയ മൂവ്‌മെന്റ് പോലും ബാറ്റ്‌സ്മാന്‍മാരെ കുഴക്കിയതെന്നും സച്ചിന്‍ വിലയിരുത്തി.

Story first published: Wednesday, December 23, 2020, 18:03 [IST]
Other articles published on Dec 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+