Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യ രണ്ടു സന്നാഹങ്ങള്‍ കളിക്കും, വമ്പന്‍ എതിരാളികള്‍

1

ഐപിഎല്ലിനു പിന്നാലെ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ രണ്ടു സന്നാഹ മല്‍സരങ്ങളില്‍ കളിക്കും. കരുത്തരായ എതിരാളികളുമായിട്ടാണ് ഇന്ത്യ സന്നാഹത്തില്‍ മാറ്റുരയ്ക്കുന്നത്. ഒന്ന് മുന്‍ ടി20 ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടാണെങ്കില്‍ മറ്റൊരു ടീം ശക്തരായ ഓസ്‌ട്രേലിയയായിരിക്കുമെന്ന് ഒരു ബിസിസിഐ ഒഫീഷ്യല്‍ സൂചിപ്പിച്ചു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ 17ന് ഇംഗ്ലണ്ടുമായിട്ടായിരിക്കും വിരാട് കോലിയുടെയും സംഘത്തിന്റെയും ആദ്യ സന്നാഹമെന്നാണ് സൂചനകള്‍. രാത്രി 7.30നായിരിക്കും മല്‍സരം ആരംഭിക്കുന്നത്. രണ്ടു ദിവസത്തിനു ശേഷം 20ന് ഓസ്‌ട്രേലിയയുമായി ഇന്ത്യ കൊമ്പുകോര്‍ക്കും. ഈ മല്‍സരം വൈകീട്ട് 3.30 മുതലായിരിക്കും. ദുബായിയായിരിക്കും മല്‍സരത്തിനു വേദിയാവുന്നത്. രണ്ടു മല്‍സരങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും. ഇന്‍സൈഡ്‌സ്‌പോര്‍ട്ടാണ് ഒരു ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകകപ്പിനു മുമ്പ് ഞങ്ങള്‍ രണ്ടു സന്നാഹ മല്‍സരങ്ങളില്‍ കളിക്കും. ടീമുകളുടെ കാര്യത്തില്‍ സ്ഥിരീകരിക്കാന്‍ കഴിയില്ല. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മല്‍സരങ്ങള്‍ 18, 20 തിയ്യതികളിലായിരിക്കും. വൈകാതെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ബിസിസിഐ ഒഫഷ്യല്‍ അറിയിച്ചു.

കോലിയുടെ പടിയിറക്കം

ഇന്ത്യയുടെ ടി20 ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ അവസാനത്തെ ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തെ ടി20 ലോകകപ്പ്. അതുകൊണ്ടു തന്നെ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചാംപ്യന്‍ഷിപ്പ് കൂടിയാണിത്. കന്നി ഐസിസി കിരീടത്തോടെ കോലി രാജകീയമായി തന്നെ നായകസ്ഥാനത്തു നിന്നു പടിയിറങ്ങുമോയെന്നാണ് അറിയാനുള്ളത്.

2

ദിവസങ്ങള്‍ക്കു മുമ്പാണ് ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ഈ ഫോര്‍മാറ്റില്‍ ടീമിന്റെ നായകസ്ഥാനമൊഴിയുമെന്നു കോലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്നും ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ക്യാപ്റ്റനായും ടി20യില്‍ ബാറ്റ്‌സ്മാനായും തുടര്‍ന്നും കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2017 മുതല്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നത് കോലിയാണ്. പക്ഷെ അദ്ദേഹത്തിനു കീഴില്‍ ഐസിസിയുടെ ഒരു കിരീടം പോലും ടീം നേടിയിട്ടില്ല. രണ്ടു തവണ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. 2017ലെ ചാംപ്യന്‍സ് ട്രോഫി, ഈ വര്‍ഷത്തെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയിലായിരുന്നു കലാശക്കളിയില്‍ ഇന്ത്യക്കു പിഴച്ചത്. ചാംപ്യന്‍സ് ട്രോഫി കലാശക്കളിയില്‍ ചിരവൈരികളായ പാകിസ്താനും ടെസ്റ്റ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടുമായിരുന്നു ഇന്ത്യ പരാജയം സമ്മതിച്ചത്.

ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ 12ലേക്കു നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്. ഒക്ടോബര്‍ 24ന് പാകിസ്താനെതിരേയാണ് ഇന്ത്യയുടെ കന്നിയങ്കം. ന്യൂസിസാന്‍ഡ്, അഫ്ഗാനിസ്താന്‍, യോഗ്യതാറൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ എന്നിവരാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ മറ്റു എതിരാളികള്‍.

Story first published: Saturday, September 18, 2021, 12:43 [IST]
Other articles published on Sep 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+