Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പന്തിന്റെ കാര്യം തീരുമാനമായി! അവിശ്വസനീയ ക്യാച്ച്, ടെസ്റ്റില്‍ സ്ഥാനമുറപ്പിച്ച് സാഹ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായി. ടെസ്റ്റില്‍ പന്തിനൊപ്പം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി രംഗത്തുള്ള വൃധിമാന്‍ സാഹ കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നേരത്തേ ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ആദ്യ പരിശീലന മല്‍സരത്തില്‍ സാഹ പൊരുതി നേടിയ ഫിഫ്റ്റി ഇന്ത്യയെ തോല്‍വിയില്‍ നിന്നു രക്ഷിച്ചിരുന്നു. പിന്നാലെയാണ് രണ്ടാം പരിശീലന മല്‍സരത്തില്‍ ഔട്ട്ഫീല്‍ഡില്‍ സാഹയുടെ പറക്കും ക്യാച്ച്.

1

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പകലും രാത്രിയുമായി നടക്കുന്ന മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ എ ടീമിനെതിരേയായിരുന്നു ഇന്ത്യ എയ്ക്കുവേണ്ടി സാഹയുടെ വണ്ടര്‍ ക്യാച്ച്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്. മല്‍സരത്തില്‍ റിഷഭ് പന്തായിരുന്നു വിക്കറ്റ് കാത്തത്. അതുകൊണ്ടു തന്നെ സാഹ ഔട്ട് ഫീല്‍ഡിലായിരുന്നു സ്ഥാനം.

19 റണ്‍സെടുത്ത ഓസീസിന്റെ നിക്ക് മാഡിസണിനെയാണ് സാഹ സൂപ്പര്‍ ക്യാച്ചിലൂടെ മടക്കിയത്. മുഹമ്മദ് സിറാജിന്റെ ബൗളിങിലായിരുന്നു ഇത്. പുള്‍ ഷോട്ട് കളിച്ച മാഡിസണിനെ പിറകിലേക്കു ഓടിയ ശേഷം മുന്നോട്ട് മുഴുനീളെ ഡൈവ് ചെയ്ത് സാഹ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഈ മല്‍സരത്തില്‍ ബാറ്റിങില്‍ സാഹ ഫ്‌ളോപ്പായിരുന്നു. അക്കൗണ്ട് തുറക്കാതെയാണ് അദ്ദേഹം മടങ്ങിയത്. റിഷഭ് പന്ത് അഞ്ചു റണ്‍സിനും പുറത്തായിരുന്നു.

ഇരുടീമിലെയും ബൗളര്‍മാര്‍ കസറിയ ആദ്യദിനത്തില്‍ 20 വിക്കറ്റുകളും വീണു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ എ ടീം 194 റണ്‍സിന് പുറത്തായപ്പോള്‍ ഓസീസിന്റെ മറുപടി 108 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കു 86 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുണ്ട്. ഒന്നാമിന്നിങ്‌സില്‍ പുറത്താവാതെ 55 റണ്‍സെടുത്ത പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.

Story first published: Friday, December 11, 2020, 18:24 [IST]
Other articles published on Dec 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+