വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറയ്ക്ക് ഇതെന്ത് പറ്റി? ഈ നാണക്കേട് കരിയറില്‍ ആദ്യം... അമ്പരന്ന് കോലിയും ആരാധകരും

തുടര്‍ച്ചയായി മൂന്നു ഏകദിനങ്ങളില്‍ ബുംറയ്ക്കു വിക്കറ്റ് ലഭിച്ചിട്ടില്ല

Form Of Jaspirt Bumrah Has Become A Concern For Virat Kohli | Oneindia Malayalam

ഓക്ക്‌ലാന്‍ഡ്: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറയ്ക്ക് ഇതെന്ത് പറ്റിയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയുള്ള, ഡെത്ത് ഓവറുകളിലെ സ്‌പെഷ്യലിസ്റ്റായ ബുംറയ്ക്കു പഴയ മൂര്‍ച്ച നഷ്ടമായെന്ന് ഇപ്പോഴത്തെ പ്രകടനങ്ങള്‍ തെളിയിക്കുന്നു. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ താരത്തിനായില്ല. ആദ്യ കളിയിലും ബുംറയ്ക്കു വിക്കറ്റ് ലഭിച്ചിരുന്നില്ല.

തുടര്‍ച്ചയായി മൂന്നാം മല്‍സരം

തുടര്‍ച്ചയായി മൂന്നാം മല്‍സരം

തുടര്‍ച്ചയായി മൂന്നാമത്തെ ഏകദിനത്തിലാണ് ബുംറയ്ക്കു ബൗളിങില്‍ വെറുംകൈയോടെ മടങ്ങേണ്ടിവന്നത്. കരിയറില്‍ ഇതാദ്യമാണ് അദ്ദേഹത്തിനു ഇത്തരമൊരു നാണക്കേട് നേരിടേണ്ടി വന്നത്. പുറംഭാഗത്തിനേറ്റ പരിക്ക് മാറി കളിക്കളത്തില്‍ മടങ്ങിയെത്തിയ ശേഷം ബുംറയ്ക്കു പഴയ മാജിക്ക് പുറത്തെടുക്കാനാവുന്നില്ലെന്നു കണക്കുകള്‍ അടിവരയിടുന്നു. അവസാനത്തെ അഞ്ച് ഏകദിനങ്ങളില്‍ വെറും ഒരു വിക്കറ്റാണ് ബുംറയ്ക്കു വീഴ്ത്താനായത്. 237 ശരാശരിയും 277 സ്‌ട്രൈക്ക് റേറ്റുമുള്ള താരത്തിന്റെ ഇക്കോണമി റേറ്റ് 5.13 ആണ്.

നിരാശപ്പെടുത്തി ബുംറ

നിരാശപ്പെടുത്തി ബുംറ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയത് ബുംറ തന്നെയാണ്. 10 ഓവറില്‍ 64 റണ്‍സാണ് താരം വഴങ്ങിയത്. എന്നാല്‍ നവദീപ് സെയ്‌നി 10 ഓവറില്‍ 48ഉം ശര്‍ദ്ദുല്‍ താക്കൂര്‍ 10 ഓവറില്‍ ഒരു മെയ്ഡനടക്കം 60ഉം റണ്‍സാണ് വിട്ടുകൊടുത്തത്. താക്കൂര്‍ റണ്‍സ് വഴങ്ങിയെങ്കിലും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. കിവീസ് 250ന് മുകളില്‍ സ്‌കോര്‍ ചെയ്യാനുള്ള പ്രധാന കാരണവും ബുംറയുടെ ദയനീയ പ്രകടനമായിരുന്നു.
കളിയില്‍ റോസ് ടെയ്‌ലറുടെ ഒരു അനായാസ ക്യാച്ചും ബുംറ കൈവിട്ടിരുന്നു. ടെയ്‌ലര്‍ ഫിഫ്റ്റി പോലും തികയ്ക്കുന്നതിനു മുമ്പായിരുന്നു ഇത്. ജീവന്‍ തിരിച്ചുകിട്ടിയ താരം 74 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 73 റണ്‍സ് നേടുകയും ചെയ്തിരുന്നു. എട്ടിന് 187 റണ്‍സെന്ന നിലയില്‍ നിന്നാണ് അവര്‍ 273 റണ്‍സ് അടിച്ചെടുത്തത്.

ആദ്യ ഏകദിനത്തില്‍ 13 വൈഡുകള്‍

ആദ്യ ഏകദിനത്തില്‍ 13 വൈഡുകള്‍

ആദ്യ ഏകദിനത്തില്‍ കിവീസ് 348 റണ്‍സെന്ന റെക്കോര്‍ഡ് റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോഴും ബുംറ നനഞ്ഞ പടക്കമായി മാറിയിരുന്നു. കളിയില്‍ 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 53 റണ്‍സാണ് പേസര്‍ വിട്ടുകൊടുത്തത്. കളിയില്‍ ഇന്ത്യ എക്‌സ്ട്രായിനത്തില്‍ 29 റണ്‍സ് വഴങ്ങിയപ്പോള്‍ 13 വൈഡുകളാണ് ബുംറയെറിഞ്ഞത്. ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ വൈഡുകളെറിഞ്ഞതും ബുംറയായിരുന്നു.
ടി20 ലോകകപ്പ് ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ബുംറയുടെ ദയനീയ പ്രകടനം തീര്‍ച്ചയായും ഇന്ത്യക്കു തലവേദനയായി മാറിയിട്ടുണ്ട്.

Story first published: Saturday, February 8, 2020, 15:39 [IST]
Other articles published on Feb 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X