Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജിന് അവഗണന, അശ്വിനും ജഡേജയും ഇല്ല.. ഏകദിന ടീം റെഡി, റെയ്‌ന കയറിപ്പറ്റി!

മുംബൈ: വെറ്ററന്‍ താരം യുവരാജ് സിംഗിനെ അഗവണിച്ചും മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയെ തിരിച്ചുവിളിച്ചും ഇന്ത്യയുടെ ഏകദിനം ടീം പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡിനെതിരായ ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഏകദിന ടീമിന് ക്യാപ്റ്റനായി എം എസ് ധോണി തിരിച്ചെത്തി. വിരാട് കോലിയാണ് വൈസ് ക്യാപ്റ്റന്‍.

Read Also: സച്ചിന് സേവാഗിന്റെ വക ട്വിറ്ററില്‍ ട്രോള്‍.. സച്ചിന്റെ വക ഉരുളക്കുപ്പേരി മറുപടി... ഫാന്‍സിന് ആഘോഷം!

ടെസ്റ്റ് ടീമിലെ പ്രമുഖ താരങ്ങളായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവരെ പരിക്ക് കാരണം പരിഗണിച്ചില്ല. പ്രമുഖ ബൗളര്‍മാരെല്ലാം പരിക്ക് മൂലമോ വിശ്രമം അനുവദിച്ചത് കൊണ്ടോ ആയി ടീമിന് പുറത്താണ് എന്ന് സാരം. അമിത് മിശ്ര, ഉമേഷ് യാദവ്, ജസ്പ്രീത് ഭുമ്ര, അക്ഷര്‍ പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് ബൗളര്‍മാര്‍.

teamindiainusa

രോഹിത് ശര്‍മയുടെ ഓപ്പണിംഗ് പങ്കാളി ശിഖര്‍ ധവാന് പരിക്കായതിനാല്‍ ടീമിലില്ല. പകരക്കാരന്‍ ഓപ്പണര്‍ രാഹുലിനും പരിക്കാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ എ ടീമിന് വേണ്ടി ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത മന്‍ദീപ് സിംഗ് ടീമിലുണ്ട്. മനീഷ് പാണ്ഡെ, അജിന്‍ക്യ രഹാനെ എന്നിവരും ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്നവരാണ്.

പ്രമുഖ ബൗളര്‍മാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ സുരേഷ് റെയ്‌നയുടെ പാര്‍ട്ട് ടൈം സ്പിന്‍ ബൗളിംഗ് ഉപകാരപ്രദമാകുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ് പറഞ്ഞു. കേദാര്‍ ജാദവ്, ഹര്‍ദീക് പാണ്ഡ്യ, ജയന്ത് യാദവ് എന്നിവരും ടീമിലുണ്ട്. ഒക്ടോബര്‍ 16ന് ധരംശാലയിലാണ് ആദ്യത്തെ ഏകദിനം. ഒക്ടോബര്‍ 29 ന് വിശാഖപട്ടണത്ത് പരമ്പര അവസാനിക്കും.

Story first published: Thursday, October 6, 2016, 19:58 [IST]
Other articles published on Oct 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+