For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം: അറിയണം 3 ആശങ്കകള്‍

3 Reasons To Worry About Team India's ODI Future | Oneindia Malayalam

ന്യൂസിലാന്‍ഡിന് എതിരായ ഏകദിന പരമ്പര ഇന്ത്യ തോറ്റു. സ്വന്തം നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ഓസ്‌ട്രേലിയെയും അടിയറവ് പറയിച്ച വീര്യമൊന്നും കിവികള്‍ക്ക് മുന്നില്‍ വില പോയില്ല. പരമ്പരയിലെ മൂന്നു മത്സരവും ഇന്ത്യ തോറ്റതിലല്ല, മറിച്ച് തോറ്റവിധമാണ് ആരാധകരെ കുഴക്കുന്നത്. ഏകദിന പരമ്പരയിലുടനീളം ഇന്ത്യയുടെ പദ്ധതികള്‍ പാളി. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും പരിക്കു കാരണം കളിച്ചില്ലെന്ന് വാദിക്കാം.

ആശങ്കകൾ

ഏകദിന ക്രിക്കറ്റില്‍ ഇരുവരുടെയും സാന്നിധ്യം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. പക്ഷെ ഇതു മാത്രമായിരുന്നോ പ്രശ്‌നം? ഏകപക്ഷീയമായാണ് ന്യൂസിലാന്‍ഡ് പരമ്പര ജയിച്ചത്. ലോകകപ്പിന്് ശേഷം ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും വിരാജിച്ച ഇന്ത്യന്‍ സംഘത്തിന് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി ന്യൂസിലാന്‍ഡ് പര്യടനം. ഇക്കഴിഞ്ഞ പരമ്പരയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമിനെ അലട്ടുന്ന മൂന്നു പ്രധാന ആശങ്കകള്‍ ചുവടെ കാണാം.

1. ജസ്പ്രീത് ബൂംറയുടെ പ്രകടനം

1. ജസ്പ്രീത് ബൂംറയുടെ പ്രകടനം

നാളിതുവരെ ഇന്ത്യയുടെ കുന്തമുനയായിരുന്നു ജസ്പ്രീത് ബൂംറ. ലോകോത്തര ബൗളര്‍. വിക്കറ്റിലേക്ക് ഊളിയിട്ടെത്തുന്ന ബൂംറയുടെ യോര്‍ക്കറുകള്‍ ഏതൊരു ബാറ്റ്‌സ്മാന്റെയും പേടി സ്വപ്‌നമാണ്. പന്തിലെ വേഗത്തില്‍ ബൂംറ നടത്തുന്ന കൗശലം പഠിച്ചെടുക്കുക ഏറെ പ്രയാസകരം. കയ്യൊതുക്കം മുന്‍നിര്‍ത്തി ഡെത്ത് ഓവറുകളിലാണ് ബൂംറ പ്രധാനമായും തിളങ്ങുന്നത്. കോലിയുടെ തുറുപ്പുച്ചീട്ടെന്ന് ബൂംറയെ വിശേഷിപ്പിക്കുന്നതിലും തെറ്റില്ല.

പരിക്ക്

ഗ്രൗണ്ടില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് കണ്ടാലുടന്‍ കോലി ബൂംറയുടെ കയ്യില്‍ പന്തേല്‍പ്പിക്കും. ട്വന്റി-20, ഏകദിനം, ടെസ്റ്റ് - ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും ചിത്രമിതുതന്നെ. പക്ഷെ ന്യൂസിലാന്‍ഡ് പര്യടനത്തിലും ഇതിന് മുന്‍പത്തെ ശ്രീലങ്കയുമായുള്ള ട്വന്റി-20 പരമ്പരയിലും ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ നിറംമങ്ങി. പരിക്കിന്റെ പിടിയില്‍ നിന്നുമാണ് ബൂംറ ടീമില്‍ തിരിച്ചെത്തിയത്.

പ്രകനടത്തെ ബാധിക്കുന്നു

പരിക്ക് ഭേദമായി ഫിറ്റ്‌നെസ് വീണ്ടെടുത്തെങ്കിലും പഴയ മാന്ത്രിക സ്പര്‍ശം താരത്തിന് കളഞ്ഞുപോയി. ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ ഒരു വിക്കറ്റുപോലും ബൂംറയ്ക്കില്ല. പരിക്കിനുള്ള സാധ്യത മനസിലുള്ളതുകൊണ്ടാകണം മുന്‍പത്തെ പോലെ യോര്‍ക്കറുകള്‍ എറിയുന്നതിലും താരത്തിന് പരിമിതിയുണ്ട്.

മറ്റുള്ളവരെ അപേക്ഷിച്ച് ഒരല്‍പ്പം വിചിത്രമാണ് ബൂംറയുടെ ബൗളിങ് ആക്ഷന്‍. ഇത്തരത്തില്‍ പന്തെറിയുമ്പോള്‍ പരിക്ക് പെട്ടെന്നു സംഭവിക്കും. നിലവില്‍ റണ്ണപ്പിന്റെ ദൂരം കുറച്ചും യോര്‍ക്കറുകളുടെ എണ്ണം പരിമിതപ്പെടുത്തിയുമാണ് ജസ്പ്രീത് ബൂംറ രണ്ടാം വരവില്‍ പന്തെറിയുന്നത്. ഈ നടപടി ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ സാരമായി ബാധിക്കുന്നുണ്ട്.

2. കൊള്ളാവുന്ന ഫിനിഷറില്ല

2. കൊള്ളാവുന്ന ഫിനിഷറില്ല

ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കൊള്ളാവുന്നൊരു ഫിനിഷറില്ല. നാലാം നമ്പറില്‍ ഇറങ്ങുന്ന ബാറ്റ്‌സ്മാന്റെ ഉത്തരവാദിത്വമല്ല ആറ്, ഏഴ് നമ്പറുകളില്‍ ഇറങ്ങുന്നവര്‍ക്ക്. ബൗണ്ടറിയില്‍ കുറഞ്ഞതൊന്നും ഇവരില്‍ നിന്നും ടീം ആഗ്രഹിക്കുന്നില്ല. വന്നപാടെ സിക്‌സും ഫോറുമടിക്കാന്‍ കയ്യൂക്കുള്ളവര്‍ വേണം ഈ നിരയില്‍ ഇറങ്ങാന്‍. അടുത്തകാലംവരെ ഹാര്‍ദ്ദിക് പാണ്ഡ്യ ഈ ജോലി ഭംഗിയായി നിറവേറ്റി.

Most Read: ബുംറയ്ക്ക് എന്തു കൊണ്ട് വിക്കറ്റ് ലഭിച്ചില്ല? കിവീസ് പയറ്റിയത് ഈ തന്ത്രം... ചൂണ്ടിക്കാട്ടി സഹീര്‍

ഫിനിഷർ വേണം

എന്നാല്‍ പാണ്ഡ്യയ്ക്ക് പരിക്കേറ്റതോടെ ഇന്ത്യയുടെ ഫിനിഷിങ് മികവ് കുത്തനെ ഇടിഞ്ഞു. വിദേശ പിച്ചുകളില്‍ രവീന്ദ്ര ജഡേജയെയും ശാര്‍ദ്ധുല്‍ താക്കൂറിനെയും കൊണ്ട് കൂട്ടിയാല്‍ കൂടുന്നില്ല. പാണ്ഡ്യയ്ക്ക് പകരക്കാരനാവാന്‍ ശ്രമിക്കുന്ന ശിവം ദൂബെയും കേമനല്ല.

പറഞ്ഞുവരുമ്പോള്‍ റിഷഭ് പന്താണ് ടീമിലെ മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. ക്രീസിലെത്തിയ ഉടനെ സിക്‌സടിക്കാനാണ് യുവതാരത്തിന് ഉത്സാഹവും. പക്ഷെ പ്ലേയിങ് ഇലവനില്‍ പന്തിന് സ്ഥാനം നഷ്ടപ്പെട്ടതുകൊണ്ട് പുതിയ ഫിനിഷര്‍മാരെ കണ്ടെത്തേണ്ട ചുമതല ടീം മാനേജ്‌മെന്റിനുണ്ട്.

3. ബൗളിങ്ങിലെ ക്രമരാഹിത്യം

3. ബൗളിങ്ങിലെ ക്രമരാഹിത്യം

ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലില്ലാത്തതുകൊണ്ട് മൂന്നു ഫാസ്റ്റ് ബൗളര്‍മാരുമായി കളിക്കേണ്ട അവസ്ഥയാണ് നായകന്‍ വിരാട് കോലിക്ക്. ഇതോടെ ഏഴാം നമ്പറില്‍ ബാറ്റുചെയ്യാന്‍ കഴിവുള്ള താരത്തെ രണ്ടാം സ്പിന്നറായി അന്തിമ ഇലവനില്‍ കോലി നിലനിര്‍ത്തും. ഇവിടെ ജഡേജയ്ക്കാണ് മിക്കപ്പോഴും നറുക്ക് വീഴാറ്. ജഡേജയുടെ ബൗളിങ്ങില്‍ കുറ്റം പറയാനൊന്നുമില്ല. എന്നാല്‍ മധ്യഓവറുകളില്‍ ജഡേജയെ അറ്റാക്കിങ് ഓപ്ഷനായി കരുതാന്‍ കഴിയില്ല.

Most Read: ആറു മാസത്തെ ബ്രേക്ക്... ഹാര്‍ദിക്കിന്‍റെ മടങ്ങിവരവ് ഉടന്‍, ടീം ഇന്ത്യ ഹാപ്പി

പ്രതീക്ഷ

കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ആക്രമിച്ചു കളിക്കാന്‍ പറ്റിയ സ്പിന്‍ ജോടി. പക്ഷെ ഇരുവരുടെയും ബാറ്റിങ് മികവ് ശരാശരിയില്‍ താഴെ മാത്രമാണ്. അതുകൊണ്ട് ജഡേജയെ കളിപ്പിക്കാതെ കോലിക്ക് മറ്റു നിര്‍വാഹമില്ല. ഹാര്‍ദ്ദിക് പാണ്ഡ്യ ഉള്ളപ്പോള്‍ ഈ പ്രശ്‌നമില്ല. മൂന്നാമത്തെ ഫാസ്റ്റ് ബൗളറായി പത്ത് ഓവര്‍ എറിയാനും ഏഴാം നമ്പറില്‍ മികവോടെ ബാറ്റുചെയ്യാനും താരത്തിന് കഴിയും. എന്തായാലും ചുമതലയേല്‍ക്കാനിരിക്കുന്ന പുതിയ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ടീമിലെ ഈ ഊരാക്കുടുക്കുകള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.

Story first published: Wednesday, February 12, 2020, 14:39 [IST]
Other articles published on Feb 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+