Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നയിച്ചത് 41 മല്‍സരങ്ങള്‍, തോറ്റത് വെറും ആറെണ്ണം! രോഹിത് ഒരു സംഭവം തന്നെ

ഇന്ത്യയുടെ ഫുള്‍ ടൈം ക്യാപ്റ്റനായ ശേഷം സ്വപ്‌നതുല്യമായ കുതിപ്പാണ് ആരാധകരുടെ പ്രിയപ്പെട്ട ഹിറ്റ്മാനായ രോഹിത് ശര്‍മ നടത്തിക്കൊണ്ടിരിക്കുന്നത്. മുന്‍ നായകന്‍ വിരാട് കോലിയുടെ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തെറിയാന്‍ തനിക്കാവുമെന്ന സൂചന കൂടിയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം നാലു നിശ്ചിത ഓവര്‍ പരമ്പരകളിലാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ കളിച്ചത്. ഇവയിലെല്ലാം ടീം എതിരാളികളെ തൂത്തുവാരിയാണ് കരുത്തുകാട്ടിയത്. ന്യൂസിലാന്‍ഡ് (ടി20), ശ്രീലങ്ക (ടി20) എന്നിവരെ ഓരോ തവണയും വെസ്റ്റ് ഇന്‍ഡീസിനെ (ടി20, ഏകദിനം) രണ്ടു തവണയും തൂത്തുവാരാന്‍ ഹിറ്റ്മാനും സംഘത്തിനും കഴിഞ്ഞു.

1

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം സ്ഥിരം ക്യാപ്റ്റനാവുന്നതിനു മുമ്പ് കോലിയുടെ അഭാവത്തില്‍ രോഹിത് പല ടൂര്‍ണമെന്റുകളിലുമ ഇന്ത്യയെ നയിക്കുകയും വിജയങ്ങള്‍ കൊയ്യുകയും ചെയ്തിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത് നിദാഹാസ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവയിലെ കിരീടവിജയങ്ങളാണ്.
ഇന്ത്യന്‍ ടീമിനോടൊപ്പമുളള രോഹിത്തിന്റെ ഇതുവരെയുള്ള ക്യാപ്റ്റന്‍സി റെക്കോര്‍ഡ് നോക്കിയാല്‍ ആരും തന്നെ അമ്പരന്നു പോവും. അത്ര മാത്രം ഗംഭീരമാണത്. രണ്ടു ഫോര്‍മാറ്റുകളിലും 80ന് മുകളിലാണ് അദ്ദേഹ്ത്തിന്റെ വിജയശരാശരി.

2

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇതുവരെ ഇന്ത്യ കളിച്ചിട്ടുള്ളത് 41 മല്‍സരങ്ങളാണ്. ഇതില്‍ 28 എണ്ണം ടി20കളാണെങ്കില്‍ 13 എണ്ണം ഏകദിനങ്ങളുമാണ്. ടി20യില്‍ 28 മല്‍സരങ്ങളില്‍ 24ലും വിജയം കൊയ്യാന്‍ ഹിറ്റ്മാനു കഴിഞ്ഞു. തോറ്റത് വെറും നാലെണ്ണം മാത്രം. 85.71 ആണ് വിജയശരാശരി. അദ്ദേഹത്തിനു ഏറ്റവുമുയര്‍ന്ന വിജയശരാശരിയുള്ളതും ടി20യില്‍ തന്നെയാണ്.
അതേസമയം, ഏകദിനത്തില്‍ 13 മല്‍സരങ്ങളില്‍ 11 വിജയങ്ങളാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ നേടിയത്. തോറ്റത് രണ്ടെണ്ണം മാത്രം. അദ്ദേഹത്തിന്റെ വിജയശരാശരിയാവട്ടെ 84.61 ആണ്.

3

ഇന്ത്യയെ നാട്ടില്‍ 17 ടി20കളിലാണ് രോഹിത് ശര്‍മ വിജയത്തിലേക്കു നയിച്ചത്. ഇതു ലോക റെക്കോര്‍ഡ് കൂടിയാണ്. ലോക ക്രിക്കറ്റില്‍ മറ്റൊരു നായകനും സ്വന്തം നാട്ടില്‍ ഇത്രയും ടി20കളില്‍ വിജയിച്ചിട്ടില്ല. മുന്‍ നായകന്‍മാരായ വിരാട് കോലി, എംഎസ് ധോണി എന്നിവര്‍ക്കു കീഴില്‍ 13 ടി20കളാണ് നാട്ടില്‍ ഇന്ത്യ വിജയിച്ചത്.
നേരത്തേ 15 ഹോം വിജയങ്ങളുമായി ഇംഗ്ലണ്ട് നായകന്‍ ഒയ്ന്‍ മോര്‍ഗനും ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു. മോര്‍ഗന്‍ 25ഉം വില്ല്യംസണ്‍ 30ഉം ടി20കളിലാണ് ടീമിനെ നയിച്ചിട്ടുള്ളത്.

4

അന്താരാഷ്ട്ര ടി20യില്‍ 12 തുടര്‍ വിജയങ്ങളെന്ന ലോക റെക്കോര്‍ഡിനൊപ്പവും അടുത്തിടെ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയെത്തിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 വിജയിച്ച് പരമ്പര തൂത്തുവാരിയതോടെയായിരുന്നു ഇന്ത്യ 12 കളികള്‍ അപരാജിതരായി പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഐസിസിയുടെ ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇന്ത്യയുടെ അവസാനത്തെ തോല്‍വി. അതിനു ശേഷം അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവരെ തോല്‍പ്പിച്ച് ലോകകപ്പ് ദൗദ്യം പൂര്‍ത്തിയാക്കിയ ഇന്ത്യ പിന്നീട് ന്യൂസിലാന്‍ഡിനെയും വിന്‍ഡീസിനെയും ശ്രീലങ്കയെയും 3-0നു തൂത്തുവാരി 12 വിജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്തുകയായിരുന്നു.

5

ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ ടി20 പരമ്പര തൂത്തുവാരിയതോടെ ഈ ഫോര്‍മാറ്റില്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പര അഞ്ചു തവണ തൂത്തുവാരിയ പാകിസ്താന്‍ മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിന്റെ റെക്കോര്‍ഡിനൊപ്പവും രോഹിത് ശര്‍മയെത്തിയിരുന്നു.
സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള മൂന്നു തൂത്തുവാരലുകള്‍ കൂടാതെ രണ്ടെണ്ണം കൂടി നേരത്തേ താല്‍ക്കാലിക നായകായപ്പോള്‍ ഹിറ്റ്മാന്‍ നടത്തിയിരുന്നു. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേയും 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുമായിരുന്നു ഇത്. രണ്ടു പരമ്പരകളും ഇന്ത്യയില്‍ വച്ചായിരുന്നു.

Story first published: Wednesday, March 2, 2022, 19:33 [IST]
Other articles published on Mar 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+