ഓസ്‌ട്രേലിയയിലെ 'ഐപിഎല്ലിലേക്ക്' യുവരാജ്, ബിഗ് ബാഷ് ടി20 ലീഗില്‍ കളിക്കാന്‍ നീക്കം
ലോക ക്രിക്കറ്റില്‍ ഫ്രാഞ്ചൈസി ലീഗിന്റെ വിപ്ലവത്തിനു തന്നെ തുടക്കമിട്ട ടൂര്‍ണമെന്റാണ് 2008ല്‍ ബിസിസിഐ ആരംഭിച്ച ഐപിഎല്‍. ഐസിസി ടൂര്‍ണമെന്റുകള്‍ക്കു പോലും ഭീഷണിയുയര്‍ത്തുന്ന തരത്തിലൊരു വളര്‍ച്ച ഐപിഎല്ലിനുണ്ടാവുമെന്ന് ബിസിസിഐ പോലും സ്വപ്‌നം കണ്ടിരുന്നില്ല. പ്രഥമ സീസണ്‍ തന്നെ വന്‍ വിജയമായി മാറിയ ഐപിഎല്‍ ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവുമധികം ആരാധകരുള്ള ഫ്രാഞ്ചൈസി ലീഗാണ്. ഐപിഎല്ലിനെ കോപ്പിടയിച്ച് മറ്റു രാജ്യങ്ങളെല്ലാം സമാനമായ ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകള്‍ തുടങ്ങുന്നതും പിന്നീട് കണ്ടു. എന്നാല്‍ ഐപിഎല്ലിനെ വെല്ലാന്‍ ഈ ലീഗുകള്‍ക്കൊന്നും ഇനിയുമായിട്ടില്ല.
ഐപിഎല്ലിനു സമാനമായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ടൂര്‍ണമെന്റാണ് ബിഗ് ബാഷ് ലീഗ്. ഈ ടൂര്‍ണമെന്റില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്.

താല്‍പ്പര്യമറിയിച്ച് യുവരാജ്
ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ യുവരാജിന് ആഗ്രഹമുണ്ടെന്നു താരത്തിന്റെ മാനേജര്‍ ജാസണ്‍ വോണ്‍ വ്യക്തമാക്കി. ലീഗില്‍ യുവിയെ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിയുടെ ഭാഗമാക്കുന്നതു സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി (സിഎ) ചര്‍ച്ചകള്‍ നടക്കുന്നതായി അദ്ദേഹം അറിയിച്ചു.
നിലവില്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച ശേഷം യുവി ചില വിദേശ ലീഗുകളില്‍ കളിച്ചിരുന്നു. കാനഡയിലെ ഗ്ലോബല്‍ ടി20, അബുദാബി ടി10 ലീഗ് എന്നിവയിലായിരുന്നു ഇത്.
നിലവില്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച താരങ്ങള്‍ക്കു മാത്രമേ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ എന്‍ഒസി നല്‍കുന്നുള്ളൂ.

ആദ്യത്തെ താരമാവും
യുവരാജിന് ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ അത് ചരിത്ര നിമിഷം കൂടിയായിരിക്കും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ഇന്ത്യന്‍ താരം പോലും കളിച്ചിട്ടില്ല.
നേരത്തേ ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരവുമായ ഷെയ്ന്‍ വാട്‌സന്‍ ബിഗ് ബാഷ് ലീഗിലെ ഇന്ത്യന്‍ അസാന്നിധ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുകയാണെങ്കില്‍ അത് ബിബിഎല്ലിനെ മറ്റൊരു ലെവലിലേക്ക് ഉയര്‍ത്തുമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

മികച്ച ടി20 താരങ്ങളുണ്ട്
ബിഗ് ബാഷ് ലീഗ് തീര്‍ച്ചയായും ഇന്ത്യന്‍ താരങ്ങള്‍ക്കു നല്ലൊരു അവസരമാണ്. എന്നാല്‍ ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിനും ഈ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ വലിയൊരു കടമ്പയാണ് ഇതെന്നും വാട്‌സന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയില്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത ലോകോത്തര ടി20 താരങ്ങള്‍ ഒരുപാട് പേരുണ്ട്. ഇവര്‍ക്കെല്ലാം ബിഗ് ബാഷ് ലീഗിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന ലീഗുകളിലും അവസരം ലഭിക്കേണ്ടതാണ്. അതു സംഭവിക്കുകയാണെങ്കില്‍ അത് ഈ ടൂര്‍ണമെന്റുകള്‍ക്കെല്ലാം വലിയ വ്യത്യാസമുണ്ടാക്കുമെന്നും വാട്‌സന്‍ പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications