Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: രോഹിത് ഇല്ലെങ്കിലും ഓക്കെ! പക്ഷെ കോലി അങ്ങനെയല്ല, ടെസ്റ്റില്‍ ഇന്ത്യ പതറുമെന്നു ചോപ്ര

ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന പരമ്പരകളില്‍ രണ്ടു വമ്പന്‍ താരങ്ങളെ ഇന്ത്യക്കു പര്യടനത്തിലുടനീളം ലഭിക്കില്ല. ഒന്നു ക്യാപ്റ്റന്‍ വിരാട് കോലിയാണെങ്കില്‍ മറ്റൊരാള്‍ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. കോലി നിശ്ചിത ഓവര്‍ പരമ്പരകളിലും ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലും മാത്രമേ കളിക്കുകയുള്ളൂ.

രോഹിത്തിന്റെ സേവനം ടെസ്റ്റ് പരമ്പരയില്‍ മാത്രമാണ് ഇന്ത്യക്കു ലഭിക്കുക. കോലി, രോഹിത് ഇവരില്‍ ആരുടെ അഭാവമായിരിക്കും ഇന്ത്യക്കു കൂടുതല്‍ ബാധിക്കുകയെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര.

രണ്ടു കണ്ണുകള്‍ പോലെ

രണ്ടു കണ്ണുകള്‍ പോലെ

ഇന്ത്യയെ സംബന്ധിച്ച് രണ്ടു കണ്ണുകള്‍ പോലെ പ്രധാനപ്പെട്ട താരങ്ങളാണ് കോലിയും രോഹിത്തുമെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ഇവരില്‍ ആരെയായിരിക്കും കൂടുതല്‍ മിസ്സ് ചെയ്യുകയെന്നതു പറയുക ബുദ്ധിമുട്ടാണ്. നിങ്ങള്‍ക്കു കാണാന്‍ രണ്ടു കണ്ണുകളും വേണം. ഒരു കണ്ണ് മാറ്റിയാല്‍ അത് വലിയ നഷ്ടമായി മാറുമെന്നും ചോപ്ര പറയുന്നു.
ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണമാണ് രോഹിത്തിന് നിശ്ചിത ഓവര്‍ പരമ്പര നഷ്ടമായതെങ്കില്‍ കോലി ഭാര്യയുടെ പ്രസവം കാരണമാണ് ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കാതെ മടങ്ങുന്നത്.

രോഹിത്തിനെ മിസ്സ് ചെയ്യും

രോഹിത്തിനെ മിസ്സ് ചെയ്യും

നിശ്ചിത ഓവര്‍ പരമ്പരയില്‍ രോഹിത്ത് ഇല്ലെന്നതു ഇന്ത്യക്കു നഷ്ടം തന്നെയാണ്. ഏകദിന പരമ്പരയില്‍ രോഹിത്തിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ചു നിര്‍ണായകമാണ്. അദ്ദേഹത്തിന്റെ സ്‌ട്രോക്ക് പ്ലേയ്ക്കു അനുയോജ്യമായ സാഹചര്യങ്ങളാണ് ഓസ്‌ട്രേലിയയിലേത്. രോഹിത്തിന്റെ അനുഭവസമ്പത്ത് പേസും ബൗണ്‍സുമുള്ള ഓസ്‌ട്രേലിയയിലെ പിച്ചില്‍ ഇന്ത്യക്കു വലിയ നഷ്ടമായി തീരുമെന്നും ചോപ്ര വിലയിരുത്തി.
പൂര്‍ണ ഫിറ്റല്ലെന്നു ബിസിസിഐ ചൂണ്ടിക്കാണിക്കുന്ന രോഹിത്തിനു പിന്നെയെങ്ങനെ ഐപിഎല്‍ ഫൈനലില്‍ മുംബൈയ്ക്കായി കളിക്കാന്‍ സാധിച്ചുവെന്നു അദ്ദേഹം ചോദിക്കുന്നു. ഫൈനലില്‍ മികച്ച ഇന്നിങ്‌സും രോഹിത് കളിച്ചു. അങ്ങനെയൊരാള്‍ക്കു 27നുള്ള ഏകദിനത്തിലും എന്തുകൊണ്ടായി നന്നായി പെര്‍ഫോം ചെയ്തുകൂടാ? തനിക്കു ഇപ്പോഴും മനസ്സിലാവാത്ത കാര്യമാണിതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ കളിക്കരുതായിരുന്നു

ഐപിഎല്ലില്‍ കളിക്കരുതായിരുന്നു

ബിസിസിഐ പറയുന്നതു പോലെ രോഹിത് 70 ശതമാനം മാത്രം ഫിറ്റായിരുന്നുവെങ്കില്‍ ഐപിഎല്‍ ഫൈനലില്‍ കളിക്കരുതായിരുന്നു. പകരം 27ന് നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലായിരുന്നു രോഹിത് കളിക്കേണ്ടിയിരുന്നത്. കാരണം ഇന്ത്യക്കു അദ്ദേഹത്തിന്റെ സാന്നിധ്യം വളരെയധികം ആവശ്യമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക താരം കൂടിയാണ് രോഹിത്തെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

കോലിയുടെ അഭാവം

കോലിയുടെ അഭാവം

ഓസ്‌ട്രേലിയക്കെതിരായ അവസാനത്തെ മൂന്നു ടെസ്റ്റുകളില്‍ കോലിയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ചു കനത്ത നഷ്ടം തന്നെയാണ്. കോലിയെയും രോഹിത്തിനെയും ഇന്ത്യ മിസ്സ് ചെയ്യും. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിനേക്കാള്‍ ടെസ്റ്റിനാണ് താന്‍ പ്രാധാന്യം നല്‍കുന്നത്. പ്രത്യേകിച്ചും ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി കൂടിയാണ് ഇന്ത്യ നിലനിര്‍ത്താന്‍ ഇറങ്ങുന്നത്. കോലിയില്ലാതെ ട്രോഫി നിലനിര്‍ത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് കനത്ത വെല്ലുവിളിയായി തീരും. നിശ്ചിത ഓവര്‍ പരമ്പരകളില്‍ രോഹിത്തിനെ മിസ്സ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ടെസ്റ്റില്‍ കോലിയെ ആയിരിക്കും ഇന്ത്യ മിസ്സ് ചെയ്യുകയെന്നും ചോപ്ര വിലയിരുത്തി.

Story first published: Thursday, November 19, 2020, 10:24 [IST]
Other articles published on Nov 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+