Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: പേസര്‍ റിച്ചാര്‍ഡ്‌സന്‍ പിന്‍മാറി, പകരം ടൈ ഓസ്‌ട്രേലിയന്‍ ടീമില്‍

സിഡ്‌നി: ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ പിന്‍മാറി. പകരക്കാരനായി മറ്റൊരു പേസറായ ആന്‍ഡ്രു ടൈയെ ഓസീസ് ഏകദിന, ടി20 ടീമുകളില്‍ ഉള്‍പ്പെടുത്തി. ഭാര്യയ്ക്കും പുതുതായി ജനിച്ച മകനുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണ് റിച്ചാര്‍ഡ്‌സന്‍ വിട്ടുനില്‍ക്കുന്നതെന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

1

കെയ്‌നിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു ഇത്. എങ്കിലും സെലക്ടര്‍മാരും ഓസീസ് ടീമിലെ മറ്റുള്ള മുഴുവന്‍ താരങ്ങളും അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായും മുഖ്യ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് വ്യക്തമാക്കി. കെയ്‌നിന്റെ സാന്നിധ്യം ഞങ്ങള്‍ മിസ്സ് ചെയ്യും. എങ്കിലും അദ്ദഹത്തിന്റെ തീരുമാനത്തെ പൂര്‍ണമായും മനസ്സിലാക്കുന്നതായും ഹോണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയക്കു വേണ്ടി ഏഴു ഏകദിനങ്ങളിലും 26 ടി20കളിലും കളിച്ചിട്ടുള്ള താരമാണ് ടൈ. ഐപിഎല്ലിനു മുമ്പ് ഓസീസ് ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ബാക്കപ്പ് പേസറായി അദ്ദേഹം ടീമിലുണ്ടായിരുന്നു. ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസീസ് ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.

2

ഈ മാസം 27ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യത്തെ മല്‍സരം. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര. ഏകദിന പരമ്പരകയ്ക്കു ശേഷം മൂന്നു ടി20കളിലും ഇരുടീമുകളും മാറ്റുരയ്ക്കരും.

ഓസീസ് ഏകദിന ടീം- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ആഷ്ടണ്‍ അഗര്‍, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹാസ്ല്‍വുഡ്, മൊയ്സെസ് ഹെന്റിക്‌സ്, മര്‍നസ് ലാബുഷാഗണ്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഡാനിയല്‍ സാംസ്, ആന്‍ഡ്രു ടൈ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

ഇന്ത്യന്‍ ഏകദിന ടീം- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്നി, ശര്‍ദ്ദുല്‍ താക്കൂര്‍, സഞ്ജു സാംസണ്‍.

Story first published: Thursday, November 19, 2020, 10:24 [IST]
Other articles published on Nov 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+