Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: ഇന്ത്യക്കു ഹാപ്പി ന്യൂസ്- പരിക്കിനെ തോല്‍പ്പിച്ച് ഇഷാന്തും സാഹയും, ഇനി ടീമിലേക്ക്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ടീം ഇന്ത്യയെ സംബന്ധിച്ച് ആഹ്ലാദവും ഒപ്പം ആശ്വാസവും നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിക്കു കാരണം ടെസ്റ്റ് സംഘത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട പരിചയസമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മ ടീമിലേക്കു തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. പരിക്കിനെ തോല്‍പ്പിച്ച താരം പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ് പരിക്കിനെ മറികടന്ന് തിരിച്ചുവരുന്ന മറ്റൊരു താരം. ടെസ്റ്റ് ടീമില്‍ വിക്കറ്റ് കീപ്പറായി സാഹയുണ്ടെങ്കിലും കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കവെ അദ്ദേഹത്തിനു പരിക്ക് പറ്റിയിരുന്നു. ഇതോടെ സാഹയ്ക്കു ടെസ്റ്റ് പരമ്പര നഷ്ടമായേക്കുമോയെന്ന സംശയങ്ങളും പരന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹയും പരിക്കില്‍ നിന്നും മോചിതനായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

1

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്ന ഇഷാന്ത് സീസണിന്റെ പാതിവഴിയില്‍ വച്ച് പരിക്കു കാരണം നാട്ടിലേക്കു മടങ്ങുകയായിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഫിറ്റ്‌നസ് തിരിച്ചുപിടിച്ച ഇഷാന്ത് ബൗള്‍ ചെയ്യാനും തുടങ്ങിയെന്നാണ് വിവരം. എന്‍സിഎ മേധാവി രാഹുല്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ ഇഷാന്ത് ഇന്നു ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിക്കുകയാണെങ്കില്‍ പേസര്‍ ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരും.

2

സാഹയും പരിക്കില്‍ നിന്നും മോചിതനായി വരികയാണെന്നു ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ ബിസിസിഐ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. പിന്‍തുട ഞെരമ്പിനേറ്റ പരിക്കു കാരണം ഐപിഎല്ലില്‍ എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നിവയില്‍ സാഹയ്ക്കു പുറത്തിരിക്കേണ്ടി വന്നിരുന്നു.

ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി രണ്ടു പരിശീലന മല്‍സരങ്ങളില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ഡിസംബര്‍ 6-8, ഡിസംബര്‍ 11-13 എന്നീ തിയ്യതികളിലായി സിഡ്‌നിയിലാണ് പരിശീലന മല്‍സരങ്ങള്‍. ഡിസംബര്‍ 17നാണ് ഇന്ത്യ- ഓസീസ് ഒന്നാം ടെസ്റ്റ്. പകലും രാത്രിയുമായാണ് മല്‍സരം. വിദേശത്തു ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയാണിത്.

Story first published: Thursday, November 19, 2020, 10:24 [IST]
Other articles published on Nov 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+