Ind vs Aus: കംഗാരുവേട്ടയ്ക്കു കോലിപ്പട റെഡി- മല്‍സരക്രമം, സമയം, ടീമുകള്‍ എല്ലാമറിയാം
ടീം ഇന്ത്യ നീണ്ട ഒരിടവേളയ്ക്കു ശേഷമിറങ്ങുന്ന പരമ്പരയ്ക്കു ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഇന്ത്യയും ലോക ക്രിക്കറ്റിലെ അതികായന്മാരായ ഓസ്‌ട്രേലിയയും തമ്മിലുള്ള ദൈര്‍ഘ്യമേറിയ പരമ്പരയ്ക്കു ഈ മാസം അവസാനത്തോടെ തുടക്കമാവും. രണ്ടു മാസത്തിലേറെ നീളുന്ന ഓസീസ് പര്യടനത്തിനായി വിരാട് കോലിയും സംഘവും ഇതിനകം ഇവിടെയെത്തിക്കഴിഞ്ഞു. സിഡ്‌നിയിലെ ഹോട്ടലില്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയാണ് ഇന്ത്യന്‍ സംഘം. എങ്കിലും താരങ്ങള്‍ക്കു ഔട്ട്‌ഡോര്‍ പരിശീലനം നടത്താനുള്ള സൗകര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരുക്കിയിരുന്നു.
ഇന്ത്യയും ഓസീസും തമ്മില്‍ മൂന്നു ഫോര്‍മാറ്റുകളിലും കൊമ്പുകോര്‍ക്കുന്നുണ്ട്. ഏകദിന പരമ്പരയോടെയാണ് തുടക്കം. പിന്നാലെ ടി20, ടെസ്റ്റ് പരമ്പരകളുമുണ്ട്. മൂന്നു മല്‍സരങ്ങളുള്‍പ്പെടുന്നതാണ് നിശ്ചിത ഓവര്‍ പരമ്പരകളെങ്കില്‍ ടെസ്റ്റ് പരമ്പരയില്‍ നാലു മല്‍സരങ്ങളുണ്ട്. ഇവയിലൊന്ന് പകലും രാത്രിയുമായിരിക്കും. ഏകദിനം, ടി20, ടെസ്റ്റ് എന്നിവയ്ക്കായി 30 പേരടങ്ങുന്ന സംഘവുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയിലെത്തിയത്. രോഹിത് ശര്‍മയൊഴികെ ഇന്ത്യന്‍ ടീമിലെ മറ്റു സ്ഥിരം താരങ്ങളെല്ലാം ഇത്തവണ സംഘത്തിലുണ്ട്. രോഹിത് ടെസ്റ്റ് പരമ്പരയില്‍ മാത്രമേ കളിക്കുന്നുള്ളൂ.
ഈ മാസം 27നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ടി20 പരമ്പര ഡിസംബര്‍ ആദ്യ വാരം തുടങ്ങും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള നാലു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത് ഡിസംബര്‍ 17നാണ്. കോലി നിശ്ചിത ഓവര്‍ പരമ്പരകളിലും ആദ്യ ടെസ്റ്റിലും ടീമിനെ നയിക്കും. ഒന്നാം ടെസ്റ്റിനു ശേഷം ഭാര്യയുടെ പ്രസവത്തോട് അനുബന്ധിച്ച് അദ്ദേഹം നാട്ടിലേക്കു മടങ്ങും. ശേഷിച്ച ടെസ്റ്റുകളില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയോ, രോഹിത് ശര്‍മയോ ആയിരിക്കും ഇന്ത്യയെ നയിക്കുക. ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്റെ ഷെഡ്യൂള്‍ നോക്കാം.

ഏകദിന പരമ്പര മല്‍സരക്രമം
ആദ്യ ഏകദിനം- സിഡ്‌നി (നവംബര്‍ 27), 9.10 am
രണ്ടാം ഏകദിനം- സിഡ്‌നി (നവംബര്‍ 29), 9.10 am
മൂന്നാം ഏകദിനം- കാന്‍ബെറ (ഡിസംബര്‍ 2), 9.10 am
ഇന്ത്യന്‍ ഏകദിന ടീം- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍, സഞ്ജു സാംസണ്‍.
ഓസീസ് ഏകദിന ടീം- ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), സീൻ അബോട്ട്, ആഷ്ടൺ അഗർ, അലക്സ് കാരി, പാറ്റ് കമ്മിൻസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹാസ്ൽവുഡ്, മൊയ്‌സെസ് ഹെൻറിക്സ്, മർനസ് ലാബുഷാഗൺ, ഗ്ലെൻ മാക്സ്വെൽ, ഡാനിയൽ സാംസ്, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പർ), ഡേവിഡ് വാർണർ, ആദം സാംപ.

ടി20 മല്‍സരക്രമം
ആദ്യ ടി20- കാന്‍ബെറ (ഡിസംബര്‍ 4), 1.40 pm
രണ്ടാം ടി20- സിഡ്‌നി (ഡിസംബര്‍ 6), 1.40 pm
മൂന്നാം ടി20- സിഡ്‌നി (ഡിസംബര്‍ എട്ട്), 1.40 pm.
ഇന്ത്യന്‍ ടി20 ടീം- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, സഞ്ജു സാംസണ്‍, ദീപക് ചഹര്‍, ടി നടരാജന്‍.
ഓസീസ് ടി20 ടീം- ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), സീൻ അബോട്ട്, ആഷ്ടൺ അഗർ, അലക്സ് കാരി, പാറ്റ് കമ്മിൻസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹാസ്ൽവുഡ്, മൊയ്‌സെസ് ഹെൻറിക്സ്, മർനസ് ലാബുഷാഗൺ, ഗ്ലെൻ മാക്സ്വെൽ, ഡാനിയൽ സാംസ്, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പർ), ഡേവിഡ് വാർണർ, ആദം സാംപ.

ടെസ്റ്റ് പരമ്പര മല്‍സരക്രമം
ആദ്യ ടെസ്റ്റ്- അഡ്‌ലെയ്ഡ് (ഡിസംബര്‍ 17-21), 9.30 am
രണ്ടാം ടെസ്റ്റ്- മെല്‍ബണ്‍ (ഡിസംബര്‍ 26-30), 5 am
മൂന്നാം ടെസ്റ്റ്- സിഡ്‌നി (ജനുവരി 7- 11), 5 am
നാലാം ടെസ്റ്റ്- ബ്രിസ്ബണ്‍ (ജനുവരി 19-23), 5.30 am
ഇന്ത്യന്‍ ടെസ്റ്റ് ടീം- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃധിമാന്‍ സാഹ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്.
ഓസീസ് ടെസ്റ്റ് ടീം- ടിം പെയ്ൻ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), സീൻ അബോട്ട്, ജോ ബേൺസ്, പാറ്റ് കമ്മിൻസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹാസൽവുഡ്, ട്രാവിസ് ഹെഡ്, മർനസ് ലാബുഷാഗെൻ, നഥാൻ ലിയോൺ, മൈക്കൽ നെസർ, ജെയിംസ് പാറ്റിൻസൺ, വിൽ പുക്കോവ്സ്കി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്‌സൺ, മാത്യു വേഡ്, ഡേവിഡ് വാർണർ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications