Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ടീമിനെതിരേ ഇന്ത്യയുടെ അവസാന ടെസ്റ്റ് പ്ലേയിങ് 11 ഓര്‍മയുണ്ടോ?, കുംബ്ലെ ക്യാപ്റ്റന്‍

1

ക്രിക്കറ്റ് ആരാധകര്‍ക്കിടിയിലെ ചിരവൈരികളാണ് ഇന്ത്യയും പാകിസ്താനും. രണ്ട് ടീമുകളും തമ്മിലുള്ള രാഷ്ട്രീയ വൈര്യത്തെത്തുടര്‍ന്ന് ഏറെ നാളുകളായി പരമ്പരകളൊന്നും കളിക്കുന്നില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നിലവില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഇൗ മത്സരങ്ങള്‍ കാണാന്‍ എന്നും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരകള്‍ ആരംഭിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പല തവണ താല്‍പര്യം അറിയിച്ചെങ്കിലും ബിസിസിഐ അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2007ലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ടെസ്റ്റ് കളിച്ചത്. ഡിസംബറില്‍ ബംഗളൂരുവിലാണ് ഈ മത്സരം നടന്നത്. ഇതിലെ ഇന്ത്യയുടെ പ്ലേയിങ് 11 ഓര്‍മയുണ്ടോ?

1

സമനിലയില്‍ കലാശിച്ച മത്സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 626 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ പാകിസ്താന്‍ 537 റണ്‍സാണ് മറുപടിക്കിറങ്ങി നേടിയത്. രണ്ടാം ഇന്നിങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 284 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ 374 റണ്‍സ് വിജയലക്ഷ്യം പാക് ടീമിന് മുന്നില്‍ വെച്ചു. പാകിസ്താന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സുമായി രണ്ടാം ഇന്നിങ്‌സില്‍ പൊരുതി സമനില നേടുകയായിരുന്നു.

2

വസിം ജാഫറും ഗൗതം ഗംഭീറുമായിരുന്നു ഓപ്പണര്‍മാര്‍. ആദ്യ ഇന്നിങ്‌സില്‍ ജാഫര്‍ 17 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 18 റണ്‍സും നേടിയപ്പോള്‍ ഗംഭീറിന്റെ സമ്പാദ്യം 5,3 എന്നിങ്ങനെയായിരുന്നു. രണ്ട് പേര്‍ക്കും തിളങ്ങാനായില്ല. മൂന്നാം നമ്പറില്‍ രാഹുല്‍ ദ്രാവിഡായിരുന്നു. 19, 42 എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിങ്‌സിലായി താരത്തിന്റെ പ്രകടനം.

T20 World Cup 2022: മാന്‍ ഓഫ് ദി സീരിസ് ആര് നേടും?, ഈ അഞ്ച് പേരിലൊരാള്‍!, അതുറപ്പിക്കാം

3

സൗരവ് ഗാംഗുലിയാണ് മത്സരത്തില്‍ കസറിയത്. ആദ്യ ഇന്നിങ്‌സില്‍ 239 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സുമാണ് ഗാംഗുലിയുടെ സമ്പാദ്യം. അഞ്ചാം നമ്പറിലിറങ്ങിയ വിവിഎസ് ലക്ഷ്മണ് വലിയ പ്രകടനം കാഴ്ചവെക്കാനായില്ല. 5, 14 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോര്‍. ആറാമന്‍ യുവരാജ് സിങ് ഒന്നാം ഇന്നിങ്‌സില്‍ 169 റണ്‍സുമായി തിളങ്ങിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 2 റണ്‍സാണ് നേടിയത്.

4

ദിനേഷ് കാര്‍ത്തികായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ആദ്യ ഇന്നിങ്‌സില്‍ 24 റണ്‍സെടുത്ത കാര്‍ത്തിക് രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായ 52 റണ്‍സുമായി തിളങ്ങി. ഇര്‍ഫാന്‍ പഠാന്‍ ഇന്ത്യക്കായി ബാറ്റിങ്ങില്‍ കസറി. ആദ്യ ഇന്നിങ്‌സില്‍ 102 റണ്‍സ് നേടിയ ഇര്‍ഫാന്‍ രണ്ടാം ഇന്നിങ്‌സില്‍ 21 റണ്‍സുമായി പുറത്താവാതെ നിന്നു.

5

അനില്‍ കുംബ്ലെ (4), ഹര്‍ഭജന്‍ സിങ് (4), ഇഷാന്ത് ശര്‍മ (0) എന്നിവര്‍ ആദ്യ ഇന്നിങ്‌സില്‍ മാത്രമാണ് ബാറ്റ് ചെയ്തത്. ഇന്ത്യയുടെ ബൗളിങ് നിരയില്‍ ആദ്യ ഇന്നിങ്‌സില്‍ ഇഷാന്ത് ശര്‍മ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ഭജന്‍ സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഇര്‍ഫാന്‍ പഠാന്‍, അനില്‍ കുംബ്ലെ, സൗരവ് ഗാംഗുലി എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി നായകന്‍ അനില്‍ കുംബ്ലെ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ യുവരാജ് സിങ് രണ്ട് വിക്കറ്റും നേടി. എന്നാല്‍ ഇര്‍ഫാനും ഇഷാന്തിനും ഹര്‍ഭജനും വിക്കറ്റ് വീഴ്ത്താനായില്ല.

ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

6

ഇന്ത്യയുടെ പ്ലേയിങ് 11: വസിം ജാഫര്‍, ഗൗതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിങ്, ദിനേഷ് കാര്‍ത്തിക്, ഇര്‍ഫാന്‍ പഠാന്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, ഇഷാന്ത് ശര്‍മ

Story first published: Sunday, July 17, 2022, 14:40 [IST]
Other articles published on Jul 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+