Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ലോക ടി20: വീണ്ടുമൊരു ഇന്ത്യ- പാക് ക്ലാസിക്ക്... ആധിപത്യം തുടരാന്‍ ഹര്‍മന്‍പ്രീതും സംഘവും

ഗയാന: ലോക ക്രിക്കറ്റിലെ ക്ലാസിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം വീണ്ടും. ഇത്തവണ വനിതാ ക്രിക്കറ്റിലാണ് ചിരവൈരികള്‍ കൊമ്പുകോര്‍ക്കുന്നത്. ഐസിസി വനിതാ ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം 8.30നാണ് മല്‍സരം തുടങ്ങുന്നത്.

ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് പാകിസ്താനെതിരേ അങ്കത്തിനിറങ്ങുന്നത്. മറുഭാഗത്ത് ആദ്യ കളിയില്‍ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയോടു തോറ്റതിന്റെ ക്ഷീണത്തിലാണ് ജാവേരിയ ഖാന്‍ നയിക്കുന്ന പാകിസ്താന്‍.

 ഇന്ത്യ തകര്‍പ്പന്‍ ഫോമില്‍

ഇന്ത്യ തകര്‍പ്പന്‍ ഫോമില്‍

കന്നിക്കിരീടം തേടി വെസ്റ്റ് ഇന്‍ഡീസിലെത്തിയ ഇന്ത്യ തകര്‍പ്പന്‍ ഫോമിലാണ്. ശക്തരായ ന്യൂസിലാന്‍ഡിനെതിരേ 34 റണ്‍സിന്റെ മികച്ച ജയമാണ് ഇന്ത്യ ആദ്യ കളിയില്‍ നേടിയത്. 51 പന്തില്‍ 103 റണ്‍സ് അടിച്ചെടുത്ത ഹര്‍മന്‍പ്രീതായിരുന്നു കിവീസിനെതിരേ ഇന്ത്യയുടെ വിജയശില്‍പ്പി. വനിതാ ടി20യില്‍ സെഞ്ച്വറി നേടിയ ആദ്യ വനിതാ താരമായി അവര്‍ മാറുകയും ചെയ്തിരുന്നു.
അതസമയം, ഓസീസിനെതിരേ 52 റണ്‍സിന്റെ കനത്ത പരാജയമാണ് പാകിസ്താന് ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ നേരിട്ടത്.

സമീപകാലത്ത് ഇന്ത്യക്കു ജയം

സമീപകാലത്ത് ഇന്ത്യക്കു ജയം

സമീപകാലത്ത് നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം പാകിസ്താനെ തോല്‍പ്പിച്ചിട്ടുള്ള ഇന്ത്യ വിജയക്കുതിപ്പ് തുടരാമെന്ന ആത്മവിശ്വാസത്തിലാണ് ഞായറാഴ്ച പാഡണിയുന്നത്. 2016ല്‍ നാട്ടില്‍ നടന്ന ടി20 ലോകകപ്പിലേറ്റ തോല്‍വിക്കു ശേഷം ഇന്ത്യന്‍ വനിതാ ടീം പാകിസ്താനോട് പരാജയപ്പെട്ടിട്ടില്ല. അതിനു ശേഷം മൂന്നു തവണയാണ് ഇരുടീമും മുഖാമുഖം വന്നത്. ഏഷ്യാ കപ്പിന്റെ രണ്ട് എഡിഷനുകളിലായിരുന്നു ഇത്. ഇവയിലെല്ലാം പാകിസ്താനെ കൊമ്പുകുത്തിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്.

ലൈനപ്പില്‍ മാറ്റം വരുത്തിയേക്കും

ലൈനപ്പില്‍ മാറ്റം വരുത്തിയേക്കും

നൂസിലാന്‍ഡിനെതിരായ ആദ്യ കൡയില്‍ നാലു സ്പിന്നര്‍മാരും ഒരു പേസറുമുള്‍പ്പെട്ടതായിരുന്നു ഇന്ത്യയുടെ ടീം കോമ്പിനേഷന്‍. കിവികളുടെ ഒമ്പതു വിക്കറ്റുകളില്‍ എട്ടും നേടിയത് സ്പിന്നര്‍മാരായിരുന്നു. പാകിസ്താനെതിരേ ഒരു സ്പിന്നറെ ഒഴിവാക്കി രണ്ടു പേസര്‍മാരെ ഇന്ത്യ കളിപ്പിച്ചേക്കുമെന്നാണ് സൂചന. മാന്‍സി ജോഷി, പൂജ വസ്ത്രാകാര്‍ എന്നിവരിലൊരാളാവും പേസറായി ടീമിലെത്തുക.
അതേസമയം, ക്യാപ്റ്റന്‍ ജാവേരിയ ഖാന്‍, സനാ മിര്‍, ബിസ്മ മറൂഫ് എന്നിവരക്കമുള്ള താരങ്ങളിലാണ് പാകിസ്താന്റെ പ്രതീക്ഷകള്‍.

ടീം

ടീം

ഇന്ത്യ- ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്ററന്‍), ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാന, താനിയ ഭാട്ടിയ, ഏക്ത ബിഷ്ത്, ദയാലന്‍ ഹേമലത, മാന്‍സി ജോഷി, വേദ കൃഷ്ണമൂര്‍ത്തി, അനൂജ പാട്ടീല്‍, പൂനം യാദവ്, മിതാലി രാജ്, അരുന്ധതി റെഡ്ഡി, ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍, രാധാ യാദവ്.
പാകിസ്താന്‍- ജാവേരിയ ഖാന്‍ (ക്യാപ്റ്റന്‍), അയ്മാന്‍ അന്‍വര്‍, ആലിയ റിയാസ്, അനാം അമീന്‍, അയേഷ സഫര്‍, ബിസ്മ മറൂഫ്, ഡയാന ബെയ്ഗ്, മുനീബ അലി, നാഹിദ ഖാന്‍, നഷ്‌റ സന്ധു, നതാലിയ പര്‍വേസ്, നിദാ ദാര്‍, സനാ മിര്‍, സിദ്ര നവാസ്, ഉമൈമ സൊഹൈല്‍.

Story first published: Saturday, November 10, 2018, 16:16 [IST]
Other articles published on Nov 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+