For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിപ്പടയെ കാത്ത് ചരിത്രം... ജയിച്ചാല്‍ പരമ്പര, ഡ്രീം ഇലവന്‍ കാണാം

ഉച്ചയ്ക്കു 12.30നാണ് കളിയാരംഭിക്കുന്നത്

ഹാമില്‍റ്റണ്‍: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെ മല്‍സരം ബുധനാഴ്ച ഹാമില്‍റ്റണില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് കളിയാരംഭിക്കുന്നത്. ആദ്യ രണ്ടു മല്‍സരങ്ങളിലും കിവികളെ നിഷ്പ്രഭരാക്കി വിരാട് കോലിയും സംഘവും ഹാട്രിക്ക് വിജയമാണ് ലക്ഷ്യമിടുന്നത്.

ജയിച്ചാല്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 3-0ന്റെ അപരാജിത ലീഡ് കൈക്കലാക്കാന്‍ ഇന്ത്യക്കു കഴിയും. മറുഭാഗത്ത് ജയിച്ചേ തീരൂവെന്ന വെല്ലുവിളിയോടെയാണ് കിവീസ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങുന്നത്.

ചരിത്രം കുറിക്കുമോ?

ചരിത്രം കുറിക്കുമോ?

ചരിത്ര നേട്ടമാണ് കോലിപ്പടയെ കാത്തിരിക്കുന്നത്. മൂന്നാമത്തെ മല്‍സരത്തില്‍ ജയിക്കാനായാല്‍ ചരിത്രത്തില്‍ ആദ്യമായി ന്യൂസിലാന്‍ഡില്‍ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡ് കോലിക്കും കൂട്ടര്‍ക്കും സ്വന്തമാവും.
അതോടൊപ്പം കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ നടന്ന ടി20 പരമ്പരയിലേറ്റ തോല്‍വിക്കും ലോകകപ്പിന്റെ സെമി ഫൈനലിലെ പരാജയത്തിനും കിവികളോട് ഇന്ത്യക്കു കണക്കുതീര്‍ക്കാം.

കാലാവസ്ഥ, പിച്ച്

കാലാവസ്ഥ, പിച്ച്

കാലാവസ്ഥാ റിപ്പോര്‍ട്ട് ക്രിക്കറ്റ് പ്രേമികള്‍ക്കു അത്ര ആശ്വാസം നല്‍കുന്നതല്ല. കളിക്കിടെ ഇടയ്ക്കു മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വിജയികളെ തീരുമാനിക്കാന്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം നടപ്പാക്കേണ്ടി വരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ഹാമില്‍റ്റണിലെ സെഡന്‍ പാര്‍ക്കിലെ പിച്ച് നല്ല ബൗണ്‍സുള്ളതായതിനാല്‍ സ്‌ട്രോക്ക് പ്ലെയേഴ്‌സിന് തിളങ്ങാന്‍ കഴിയും. ന്യൂസിലാന്‍ഡിലെ മറ്റു ഗ്രൗണ്ടുകളെപ്പോലെ ഈ ഗ്രൗണ്ടും വലിപ്പം കുറഞ്ഞതാണ്. അതുകൊണ്ടു തന്നെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് സ്‌കോര്‍ പ്രതിരോധിച്ചു ജയിക്കുക എളുപ്പമാവില്ല. ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

മാറ്റമുണ്ടായേക്കും

മാറ്റമുണ്ടായേക്കും

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മികച്ച ജയം നേടിയെങ്കിലും മൂന്നാം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്. നന്നായി റണ്‍സ് വഴങ്ങുന്ന പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിനു പകരം നവദീപ് സെയ്‌നി ടീമിലെത്തിയേക്കും. ടീമില്‍ മറ്റു മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല.
അതേസമയം, ന്യൂസിലാന്‍ഡ് ടീമില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ബ്ലെയര്‍ ടിക്ക്‌നര്‍ക്കു പകരം സ്‌കോട്ട് ക്യുഗെലൈനും ഇഷ് സോധിക്കു പകരം ഡാരില്‍ മിച്ചെലും ടീമിലെത്തിയേക്കും.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ താക്കുര്‍/ നവദീപ് സെയ്‌നി.
ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), കോളിന്‍ ഡി ഗ്രാന്‍ഡോം, റോസ് ടെയ്‌ലര്‍, ടിം സെയ്‌ഫേര്‍ട്ട്, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്‌നര്‍, സ്‌കോട്ട് ക്യുഗെലൈന്‍, ടിം സോത്തി, ഹാമിഷ് ബെന്നറ്റ്.

ഡ്രീം ഇലവന്‍

ഡ്രീം ഇലവന്‍

ഓപ്പണര്‍മാര്‍- രോഹിത് ശര്‍മ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍
മധ്യനിര- വിരാട് കോലി, കെയ്ന്‍ വില്ല്യംസണ്‍, ശ്രേയസ് അയ്യര്‍
വിക്കറ്റ് കീപ്പര്‍- ലോകേഷ് രാഹുല്‍
ഓള്‍റൗണ്ടര്‍മാര്‍- രവീന്ദ്ര ജഡേജ, ശിവം ദുബെ.
ബൗളര്‍മാര്‍- മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ടിം സോത്തി

Story first published: Tuesday, January 28, 2020, 12:25 [IST]
Other articles published on Jan 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+