ഇന്ത്യ- ന്യൂസിലാന്‍ഡ്: 31 വര്‍ഷത്തിനു ശേഷം ഈ നാണക്കേട്!! പിശുക്കില്ലാതെ താക്കൂര്‍
ബേ ഓവല്‍: ന്യൂസിലാന്‍ഡിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ ടീം ഇന്ത്യ ഇത്ര വലിയൊരു നാണക്കേട് ഏകദിന പരമ്പരയില്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിലം തൊടീക്കാതെയാണ് കിവികള്‍ ഏകദിനത്തില്‍ കോലിപ്പടയെ പറപ്പിച്ചത്. അപ്രസക്തമായ മൂന്നാം ഏകദിനത്തില്‍ ആശ്വാസ ജയത്തോടെ മാനം കാക്കാന്‍ ഇറങ്ങിയ ഇന്ത്യയെ അഞ്ചു വിക്കറ്റിന് ആതിഥേയര്‍ കശാപ്പ് ചെയ്യുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിന് 296 റണ്‍സാണ് നേടിയത്. മറുപടിയില്‍ 47.1 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കിവീസ് ലക്ഷ്യം കാണുകയായിരുന്നു. ഈ പരമ്പരയിലെ പ്രധാനപ്പെട്ട സംഭവങ്ങളിലേക്കു ഒന്നു കണ്ണോടിക്കാം.

31 വര്‍ഷത്തിനു ശേഷം നാണക്കേട്
മൂന്നില്‍ കൂടുതല്‍ ഏകദിനങ്ങളുള്‍പ്പെട്ട പരമ്പരയില്‍ 31 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യക്കു സമ്പൂര്‍ണ പരാജയമേറ്റു വാങ്ങേണ്ടിവന്നത്. അവസാനമായി ഇത്തരമൊരു നാണക്കേട് ഇന്ത്യക്കു നേരിട്ടത് 1988-89ലായിരുന്നു. അന്ന് വെസ്റ്റ് ഇന്‍ഡീസ് അഞ്ചു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരുകയായിരുന്നു. അതിനു മുമ്പ് 1983-84ലും വിന്‍ഡീസ് ഇതേ മാര്‍ജിനില്‍ ഇന്ത്യയെ തൂത്തുവാരിയിട്ടുണ്ട്.
(2006-07ല്‍ ദക്ഷിണാഫ്രിക്ക അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ 4-0ന് തൂത്തുവാരിയിരുന്നു. പക്ഷെ അന്ന് ഒരു മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടിരുന്നു)

രണ്ടാമത്തെ വലിയ റണ്‍ചേസ്
ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ന്യൂസസിലാന്‍ഡിന്റെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍ചേസ് കൂടിയാണ് മൂന്നാം ഏകിനത്തിലേത്. ഇതേ പരമ്പരയിലെ ആദ്യ കളിയില്‍ 347 റണ്‍സ് ചേസ് ചെയ്തു ജയിച്ചതാണ് ഇന്ത്യക്കെതിരേ കിവീസിന്റെ റെക്കോര്‍ഡ്.
2017ല്‍ മുംബൈയില്‍ നടന്ന ഏകദിനത്തില്‍ 281 റണ്‍സ് ചേസ് ചെയ്തു ജയിച്ചതായിരുന്നു ഇപ്പോള്‍ നടന്ന ഏകദിന പരമ്പരയ്ക്കു മുമ്പ് ന്യൂസിലാന്‍ഡിന്റെ ഏറ്റവും മികച്ച ജയം.

റണ്‍സ് വഴങ്ങി താക്കൂര്‍
ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വാരിക്കോരി റണ്‍സ് വിട്ടുകൊടുക്കുന്ന പതിവ് ഇന്ത്യന്‍ പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ ഈ മല്‍സരത്തിലും തെറ്റിച്ചില്ല. 9.1 ഓവറില്‍ 87 റണ്‍സാണ് താരം ദാനം ചെയ്തത്. നാലു വൈഡുകളും ഇതില്‍പ്പെടുന്നു.
പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ ശേഷം 51 ഓവറുകള്‍ ബൗള്‍ ചെയ്ത താക്കൂറിന്റെ ഇക്കോണമി റേറ്റ് 7.58 ആണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications