ഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിപ്പട വീണ്ടും ഓക്ക്‌ലാന്‍ഡില്‍... ജയം തുടരുമോ? ഡ്രീം ഇലവന്‍ പ്രവചനം
ഓക്ക്‌ലാന്‍ഡ്: വിജയം തുടരാനുറച്ച് ടീം ഇന്ത്യ വീണ്ടും പാഡണിയുന്നു. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഞായറാഴ്ച ആദ്യ മല്‍സരം നടന്ന അതേ വേദിയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.20നു തന്നെയാണ് ഈ കളിയും ആരംഭിക്കുന്നത്.
ആദ്യ മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ മിന്നുന്ന ജയം കൊയ്ത വിരാട് കോലിയും സംഘവും ഇതാവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക. മറുഭാഗത്ത് ആദ്യ കളിയിലേറ്റ തോല്‍വിക്കു കണക്കു തീര്‍ക്കുകയാവും കിവീസിന്റെ ലക്ഷ്യം.

വിന്നിങ് കോമ്പിനേഷന്‍
ആദ്യ മല്‍സരത്തില്‍ ജയിച്ച അതേ ടീമിനെ തന്നെ ഇന്ത്യ രണ്ടാമത്തെ കളിയിലും നിലനിര്‍ത്താനാണ് സാധ്യത. വിന്നിങ് കോമ്പിനേഷനില്‍ മാറ്റം
വരുത്തി റിസ്‌കെടുക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവാനിടയില്ല. ഇതോടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും മലയാളി താരം സഞ്ജു സാംസണിനും വീണ്ടും പുറത്തിരിക്കേണ്ടി വരും.
ആദ്യ മല്‍സരത്തില്‍ ബൗള്‍ ചെയ്യവെ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പരിക്കേറ്റിരുന്നെങ്കിലും ഇതു സാരമുള്ളതല്ലെന്നാണ് വിവരം. ബുംറയ്ക്കു കളിക്കാനായില്ലെങ്കില്‍ പകരക്കാരനായി നവദീപ് സെയ്‌നിയെത്താനാണ് സാധ്യത. അതേസമയം, ആദ്യ കളിയില്‍ നന്നായി തല്ലു വാങ്ങിയ ശര്‍ദ്ദുല്‍ താക്കൂറിനെ പുറത്തിരുത്തി സെയ്‌നിയെ ഇന്ത്യ കളിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.

പിച്ചും ടോസ്സും
ബാറ്റിങിന് അനുകൂലിക്കുന്ന പിച്ചായതിനാല്‍ തന്നെ ഈ മല്‍സരത്തിലും ടോസ് ലഭിക്കുന്ന ടീം ബൗളിങ് തന്നെ തിരഞ്ഞെടുക്കാനാണ് സാധ്യത. ആദ്യ മല്‍സരത്തില്‍ ഇന്ത്യക്കായിരുന്നു ടോസ്. കിവീസ് 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും ഇത് കാര്യമായ വെല്ലുവിളിയില്ലാതെ മറികടക്കാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ടു തന്നെ രണ്ടാമത്തെ മല്‍സരത്തിലും ടോസ് നിര്‍ണായകമായി മാറാനിടയുണ്ട്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍/ നവദീപ് സെയ്‌നി, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ.
ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ടിം സെയ്‌ഫേര്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചെല്‍ സാന്റ്‌നര്‍, ബ്ലെയര്‍ ടിക്ക്‌നര്‍, ടിം സോത്തി, ഇഷ് സോധി, ഹാമിഷ് ബെന്നറ്റ്.

ഡ്രീം ഇലവന്‍
ഓപ്പണര്‍മാര്‍- രോഹിത് ശര്‍മ, കോളിന്‍ മണ്‍റോ.
മധ്യനിര- വിരാട് കോലി, കെയ്ന്‍ വില്ല്യംസണ്‍, ശ്രേയസ് അയ്യര്‍
വിക്കറ്റ് കീപ്പര്‍- ലോകേഷ് രാഹുല്‍
ഓള്‍റൗണ്ടര്‍മാര്‍- രവീന്ദ്ര ജഡേജ, ശിവം ദുബെ.
ബൗളര്‍മാര്‍- മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷ് സോധി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications