For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ന്യൂസിലാന്‍ഡ് ടി20: കണക്കുകള്‍ മറക്കൂ... കോലിപ്പട രണ്ടും കല്‍പ്പിച്ച്, ഡ്രീം ഇലവന്‍ കാണാം

ഓക്ക്‌ലാന്‍ഡിലാണ് മല്‍സരം നടക്കുന്നത്

India vs Newzealand first T20 Match Preview | Oneindia Malayalam

ഓക്ക്‌ലാന്‍ഡ്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 മല്‍സരം വെള്ളിയാഴ്ച നടക്കും. ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.20നാണ് മല്‍സരം ആരംഭിക്കുന്നത്. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനില്ലാതെയാണ് ഇന്ത്യ കിവീസുമായി ഏറ്റുമുട്ടുന്നത്. ജയത്തോടെ തന്നെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇരുടീമുകളും ഇറങ്ങുക.

ടീം ഇന്ത്യയെ സംബന്ധിച്ച് ചരിത്രം തിരുത്തിക്കുറിക്കുന്ന പരമ്പരയായിരിക്കുമോ ഇതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ വര്‍ഷം നാട്ടില്‍ കളിച്ച രണ്ടു പരമ്പരകളും ജയിച്ചതിന്റെ ആത്മവിശ്വാലത്തിലാണ് വിരാട് കോലിയും സംഘവും.

കണക്കുകള്‍ ഇന്ത്യക്കെതിര്

കണക്കുകള്‍ ഇന്ത്യക്കെതിര്

ന്യൂസിലാന്‍ഡിനെതിരേ ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ ഇന്ത്യക്കു പ്രതീക്ഷകള്‍ നല്‍കുന്നതല്ല. ഇതുവരെ 11 ടി20കളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. ടി20യില്‍ ഇന്ത്യക്കു ഏറ്റവും മോശം വിജയശരാശരിയുള്ളതും കിവീസിനെതിരേയാണ്.
ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ അഞ്ച് ടി20കളില്‍ കളിച്ച ഇന്ത്യ ജയിച്ചത് വെറും ഒന്നില്‍ മാത്രം. വിദേശ മണ്ണില്‍ ടി20യില്‍ ഇന്ത്യയുടെ ഏറ്റവും മോശം വിജയശരാശരിയുള്ളതും ന്യൂസിലാന്‍ഡിനെതിരേ തന്നെ. കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് കോലിപ്പട.

ടീം കോമ്പിനേഷന്‍

ടീം കോമ്പിനേഷന്‍

ടി20 പരമ്പരയില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനെക്കുറിച്ച് കോലി കഴിഞ്ഞ ദിവസം സൂചനകള്‍ നല്‍കിയിരുന്നു. റിഷഭ് പന്തിനു പകരം ലോകേഷ് രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറായി തുടരുമെന്നും രോഹിത് ശര്‍മയ്‌ക്കൊപ്പം അദ്ദേഹം ടീമിനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നും കോലി വ്യക്തമാക്കിയിരുന്നു.
ഇതോടെ പന്തിനും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനും പുറത്തിരിക്കേണ്ടി വരും. പന്തിന്റെ പൊസിഷനില്‍ മനീഷ് പാണ്ഡെ കളിക്കുമെന്ന സൂചനയും ഇന്ത്യന്‍ നായകന്‍ നല്‍കിയിരുന്നു.

സഞ്ജു പുറത്തു തന്നെ

സഞ്ജു പുറത്തു തന്നെ

ധവാന്റെ പകരക്കാരനായി ടീമിലുള്‍പ്പെടുത്തിയ സഞ്ജുവിന് ഈ മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വരും. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു രാഹുല്‍ കൂടി വന്നതോടെ സഞ്ജുവിന്റെ സാധ്യതകള്‍ക്കാണ് കൂടുതല്‍ മങ്ങലേറ്റത്. എങ്കിലും ന്യൂസിലാന്‍ഡിനെതിരേയുള്ളത് അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര ആയതിനാല്‍ ചില കളിയിലെങ്കിലും സഞ്ജുവിനു അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.
ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലെ അവസാന മല്‍സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ആറു റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു.

പിച്ച് റിപ്പോര്‍ട്ട്

പിച്ച് റിപ്പോര്‍ട്ട്

ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കിലുള്ള പിച്ച് മികച്ച ബൗണ്‍സുള്ളതാണ്. പന്ത് നന്നായി ബാറ്റിലേക്കു വരുമെന്നതിനാല്‍ സ്‌ട്രോക്ക് പ്ലെയേഴ്‌സിന് പിച്ചില്‍ നിന്നു മുന്‍തൂക്കം ലഭിക്കും. ഗ്രൗണ്ടിന്റെ വലിപ്പം കൂടി പരിഗണിക്കുമ്പോള്‍ ടോസ് ലഭിക്കുന്ന ടീം ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. കാരണം റണ്‍ചേസ് ഈ ഗ്രൗണ്ടില്‍ അത്ര വെല്ലുവിളിയാവാനിടയില്ല.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടിം സെയ്‌ഫേര്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, റോസ് ടെയ്‌ലര്‍, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്‌നര്‍, സ്‌കോട്ട് ക്യുഗെലൈന്‍, ടിം സോത്തി, ബ്ലെയര്‍ ടിക്ക്‌നര്‍.

ഡ്രീം ഇലവന്‍

ഡ്രീം ഇലവന്‍

ഓപ്പണര്‍മാര്‍- രോഹിത് ശര്‍മ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍
മധ്യനിര- വിരാട് കോലി, കെയ്ന്‍ വില്ല്യംസണ്‍, റോസ് ടെയ്‌ലര്‍
വിക്കറ്റ് കീപ്പര്‍- ലോകേഷ് രാഹുല്‍
ഓള്‍റൗണ്ടര്‍മാര്‍- രവീന്ദ്ര ജഡേജ, കോളിന്‍ ഡി ഗ്രാന്‍ഡോം
ബൗളര്‍മാര്‍- ജസ്പ്രീത് ബുംറ, ടിം സോത്തി, മുഹമ്മദ് ഷമി.

Story first published: Thursday, January 23, 2020, 15:15 [IST]
Other articles published on Jan 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+