വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിപ്പട വീണ്ടുമിറങ്ങുന്നു... ആ കണക്കും തീര്‍ക്കണം!!ഡ്രീം ഇലവന്‍ കാണാം

രാവിലെ 7.30നാണ് കളിയാരംഭിക്കുന്നത്

ഹാമില്‍റ്റണ്‍: ടി20 പരമ്പരയിലെ സമ്പൂര്‍ണ വിജയത്തിനു ശേഷം ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഇന്ത്യയും ന്യൂസിലാന്ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ബുധനാഴ്ച ഹാമില്‍റ്റണിലെ സെഡന്‍ പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 7.30നാണ് കളിയാരംഭിക്കുന്നത്.

ഒന്നും രണ്ടുമല്ല, പരിക്കേറ്റ് വീണത് അഞ്ചു പേര്‍!! ടീം ഇന്ത്യയുടെ ഷെഡ്യൂളിനെതിരേ ചോപ്രയുംഒന്നും രണ്ടുമല്ല, പരിക്കേറ്റ് വീണത് അഞ്ചു പേര്‍!! ടീം ഇന്ത്യയുടെ ഷെഡ്യൂളിനെതിരേ ചോപ്രയും

ടി20 പരമ്പരയിലെ അവിസ്മരണീയ വിജയം നല്‍കിയ ആത്മവിശ്വാസവുമായാണ് കോലിയും സംഘവും ഏകദിനത്തിനു കച്ചമുറുക്കുന്നത്. ജയത്തോടെ തന്നെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാനാണ് ഇന്ത്യയുടെ ശ്രമം. മറുഭാഗത്ത് ടി20യില്‍ ഇന്ത്യയോടേറ്റ നാണക്കേടിന് ഏകദിനത്തില്‍ കണക്കു തീര്‍ക്കുകയാവും കിവികളുടെ ലക്ഷ്യം.

രോഹിത്തില്ല, പൃഥ്വി ഷായ്ക്കു അരങ്ങേറ്റം

രോഹിത്തില്ല, പൃഥ്വി ഷായ്ക്കു അരങ്ങേറ്റം

പരിക്കു കാരണം വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യ ഏകദിനത്തില്‍ പോരിനിറങ്ങുന്നത്. അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ബാറ്റിങിനിടെ പരിക്കേറ്റതിനാല്‍ അദ്ദേഹം ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ നിന്നു പിന്‍മാറുകയായിരുന്നു.
രോഹിത്തിന്റെ പകരക്കാരനായി മായങ്ക് അഗര്‍വാളിനെയാണ് ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. മായങ്കും യുവതാരം പൃഥ്വി ഷായും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയെന്നാണ് സൂചന. പൃഥ്വി തീര്‍ച്ചയായും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടാവുമെന്ന് കോലി വ്യക്തമാക്കിക്കഴിഞ്ഞു.
അതേസമയം, പരിക്കേറ്റ നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ന്യൂസിലാന്‍ഡ് ടീമിലില്ല. പകരം വിക്കറ്റ് കീപ്പര്‍ ടോം ലാതമായിരിക്കും ടീമിനെ നയിക്കുക.

പന്ത് പുറത്തു തന്നെ

പന്ത് പുറത്തു തന്നെ

യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഈ മല്‍സരത്തിലും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല. ലോകേഷ് രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറായി തുടരും.
നേരത്തേ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും പന്തിനു അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യ അവസാനമായി കളിച്ച ഏഴു കളികളിലും പന്ത് കാഴ്ചക്കാരനായിരുന്നു.

കണക്കുതീര്‍ക്കുമോ?

കണക്കുതീര്‍ക്കുമോ?

ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിനു ശേഷം ഏകദിനത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും കൊമ്പുകോര്‍ക്കുന്ന ആദ്യത്തെ മല്‍സരം കൂടിയാണിത്. അന്നു കെയ്ന്‍ വില്ല്യംസണ്‍ നയിച്ച കിവീസ് ഇന്ത്യയെ വീഴ്ത്തി ഫൈനലിലേക്കു മുന്നേറിയിരുന്നു.
ലോകകപ്പിന്റെ സെമിയിലേറ്റ പരാജയത്തിനു കിവികളോട് അവരുടെ നാട്ടില്‍ പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

കാലാവസ്ഥയും പിച്ചും

കാലാവസ്ഥയും പിച്ചും

ഹാമില്‍റ്റണില്‍ ആകാശം മേഘാവൃതമായിരിക്കുമെങ്കിലും മഴ പെയ്യാന്‍ സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാല്‍ വൈകീട്ടുള്ള കനത്ത മഞ്ഞ് താരങ്ങള്‍ക്കു വെല്ലുവിളിയായേക്കും.
അതേസമയം, ഹാമില്‍റ്റണിലെ പിച്ച് സ്പിന്നര്‍മാരെയും തുണയ്ക്കുന്നതാണ്. നേരത്തേ ടി20 പരമ്പരയിലെ മൂന്നാമത്തെ മല്‍സരം നടന്നത് ഇവിടെയയായിരുന്നു. അന്ന് സൂപ്പര്‍ ഓവറിലായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് ലഭിക്കുന്ന ടീം ഇവിടെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, നവദീപ് സെയ്‌നി.

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ടോം ബ്രെന്‍ഡെല്‍, റോസ് ടെയ്‌ലര്‍, മാര്‍ക്ക് ചാപ്പ്മാന്‍, ടോം ലാതം (ക്യാപ്റ്റന്‍), ജെയിംസ് നീഷാം, കോൡ ഡി ഗ്രാന്‍ഡോം, മിച്ചെല്‍ സാന്റ്‌നര്‍, സ്‌കോട്ട് ക്യുഗെലൈന്‍, ഇഷ് സോധി, ഹാമിഷ് ബെന്നറ്റ്.

ഡ്രീം ഇലവന്‍ ടീം

ഡ്രീം ഇലവന്‍ ടീം

ഓപ്പണര്‍മാര്‍- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, പൃഥ്വി ഷാ
മധ്യനിര- വിരാട് കോലി, ശ്രേയസ് അയ്യര്‍, റോസ് ടെയ്‌ലര്‍
വിക്കറ്റ് കീപ്പര്‍- ലോകേഷ് രാഹുല്‍
ഓള്‍റൗണ്ടര്‍മാര്‍- രവീന്ദ്ര ജഡേജ, കോളിന്‍ ഡി ഗ്രാന്‍ഡോം.
ബൗളര്‍മാര്‍- ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, സ്‌കോട്ട് ക്യുഗെലൈന്‍.

Story first published: Tuesday, February 4, 2020, 12:59 [IST]
Other articles published on Feb 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X