Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- ന്യൂസിലാന്‍ഡ്: തൂത്തുവാരാന്‍ കോലിപ്പട... നടന്നാല്‍ ലോക റെക്കോര്‍ഡ്, ഡ്രീം ഇലവന്‍ കാണാം

മൗണ്ട് മൗന്‍ഗനുയ്: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരാനുറച്ച് ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം ഞായറാഴ്ച നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് കളിയാരംഭിക്കുന്നത്.

ആദ്യ നാലു മല്‍സരങ്ങളും ജയിച്ച് പരമ്പരയില്‍ പടയോട്ടം തുടരുന്ന ഇന്ത്യ അഞ്ചാമങ്കവും ജയിച്ച് ചരിത്രം കുറിക്കാനുള്ള പടയൊരുക്കത്തിലാണ്. അവസാനത്തെ രണ്ടു കളികളിലും സൂപ്പര്‍ ഓവറിലായിരുന്നു ഇന്ത്യന്‍ വിജയം.

ജയിച്ചാല്‍ റെക്കോര്‍ഡ്

ജയിച്ചാല്‍ റെക്കോര്‍ഡ്

ലോക റെക്കോര്‍ഡാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. അഞ്ചാം ടി20യും ജയിക്കാനായാല്‍ പുതിയ റെക്കോര്‍ഡ് ഇന്ത്യക്കു സ്വന്തമാവും. ടി20യുടെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടിയിട്ടില്ല.
പരമ്പരയിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളും ജയിച്ചതോടെ ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ആദ്യത്തെ ടി20 പരമ്പര നേടമെന്ന റെക്കോര്‍ഡ് ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു.

വീണ്ടുമൊരു സൂപ്പര്‍ ഓവര്‍?

വീണ്ടുമൊരു സൂപ്പര്‍ ഓവര്‍?

പരമ്പരയില്‍ ഹാട്രിക്ക് സൂപ്പര്‍ ഓവര്‍ വരുമോയെന്ന ആകാംക്ഷയാണ് ക്രിക്കറ്റ് പ്രേമികളെ ഈ മല്‍സരത്തിലേക്കു ആകര്‍ഷിക്കുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളും സൂപ്പര്‍ ഓവറിലാണ് വിജയികള്‍ തീരുമാനിക്കപ്പെട്ടത്. രണ്ടു തവണയും ഭാഗ്യം ഇന്ത്യക്കൊപ്പം നില്‍ക്കുകയും ചെയ്തു.
ന്യൂസിലാന്‍ഡിനാവട്ടെ തുടര്‍ച്ചയായി നാലാമത്തെ സൂപ്പര്‍ ഓവറിലാണ് തോല്‍വിയുടെ കയ്പുനീര് കുടിക്കേണ്ടി വന്നത്.

സഞ്ജു സ്ഥാനം നിലനിര്‍ത്തുമോ?

സഞ്ജു സ്ഥാനം നിലനിര്‍ത്തുമോ?

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തുമോയെന്നാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. നാലാം ടി20യില്‍ രോഹിത് ശര്‍മയ്ക്കു വിശ്രമം നല്‍കിയപ്പോള്‍ പകരം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള അവസരം സഞജുവിനു ലഭിച്ചിരുന്നു. പക്ഷെ എട്ടു റണ്‍സ് മാത്രമെടുത്ത് താരം പുറത്തായി.
സഞ്ജുവിനു പകരം പരമ്പരയില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്ത റിഷഭ് പന്ത് പ്ലെയിങ് ഇലവനില്‍ എത്തിയേക്കുമെന്നു സൂചനയുണ്ട്. എന്നാല്‍ കഴിഞ്ഞ മല്‍സരത്തിനു ശേഷം സഞ്ജുവിനെ പുകഴ്ത്തി നായകന്‍ വിരാട് കോലി സംസാരിച്ചിരുന്നു. സഞ്ജു ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണെന്നും ഇനിയും അവസരം അദ്ദേഹം അര്‍ഹിക്കുന്നുണ്ടെന്നും കോലി പറഞ്ഞിരുന്നു. സഞ്ജുവിന് ഒരവസരം കൂടി നല്‍കിയേക്കുമെന്ന സൂചനയാണ് കോലിയുടെ ഈ വാക്കുകള്‍ നല്‍കുന്നത്.

കാലാവസ്ഥ, പിച്ച്

കാലാവസ്ഥ, പിച്ച്

മല്‍സരത്തിനു കാലാവസ്ഥ വില്ലനായി മാറില്ല. തെളിഞ്ഞ കാലാവസ്ഥയായിരിക്കും ഞായറാഴ്ച ഇവിടെയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
അതേസമയം, പിച്ച് പേസ് ബൗളിങിനെ തുണയ്ക്കുന്നതായിരിക്കും. അതേസമയം, സ്പിന്നര്‍മാര്‍ക്കു ഈ പിച്ചില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കില്ല. സ്‌കോര്‍ പ്രതിരോധിച്ചു ജയിക്കുകയെന്നത് ദുഷ്‌കരമായതിനാല്‍ ടോസ് ലഭിക്കുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

ടീമില്‍ മാറ്റങ്ങളുണ്ടാവും

ടീമില്‍ മാറ്റങ്ങളുണ്ടാവും

തുടര്‍ച്ചയായി കളിച്ചു കൊണ്ടിരിക്കുന്ന ലോകേഷ് രാഹുലിനു വിശ്രമം നല്‍കി പകരം റിഷഭ് പന്തിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. പന്തിനെക്കൂടാതെ പരമ്പരയില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്ത സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ഇന്ത്യ കളിപ്പിച്ചേക്കും. യുസ്വേന്ദ്ര ചഹലിനു പകരമായിരിക്കും കുല്‍ദീപ് ടീമിലെത്തുക.
ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കി മുഹമ്മദ് ഷമിയെ തിരിച്ചുവിളിക്കാനും ശ്രേയസ് അയ്യരിനു പകരം രോഹിത് ശര്‍മയെയും മടക്കി വിളിക്കുമെന്നാണ് സൂചന.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, വിരാട് കോലി (ക്യാപ്റ്റന്‍), റിഷഭ് പന്ത്, ശിവം ദുബെ, മനീഷ് പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ താക്കുര്‍, നവദീപ് സെയ്‌നി.

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ടിം സെയ്‌ഫേര്‍ട്ട്, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്‌നര്‍, സ്‌കോട്ട് ക്യുഗെലൈന്‍, ടിം സോത്തി, ഹാമിഷ് ബെന്നറ്റ്, ബ്ലെയര്‍ ടിക്ക്‌നര്‍.

ഡ്രീം ഇലവന്‍

ഡ്രീം ഇലവന്‍

ഓപ്പണര്‍മാര്‍- കോളിന്‍ മണ്‍റോ, രോഹിത് ശര്‍മ
മധ്യനിര- വിരാട് കോലി, കെയ്ന്‍ വില്ല്യംസണ്‍, ശ്രേയസ് അയ്യര്‍
വിക്കറ്റ് കീപ്പര്‍- റിഷഭ് പന്ത്
ഓള്‍റൗണ്ടര്‍മാര്‍- മിച്ചെല്‍ സാന്റ്‌നര്‍, ശിവം ദുബെ.
ബൗളര്‍മാര്‍- മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ടിം സോത്തി

Story first published: Saturday, February 1, 2020, 13:36 [IST]
Other articles published on Feb 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+