മായങ്ക് 1, പൃഥ്വി 0, ഗില്‍ ഗോള്‍ഡന്‍ ഡെക്ക്!!... ഇന്ത്യ പതറിയില്ല, രക്ഷിച്ച് പുജാര- വിഹാരി സഖ്യം
ഹാമില്‍റ്റണ്‍: ന്യൂസിലാന്‍ഡ് ഇലവനെതിരായ ത്രിദിന സന്നാഹ മല്‍സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും ഇന്ത്യ കരകയറി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പത് വിക്കറ്റിന് 263 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റിന് അഞ്ചു റണ്‍സെന്ന നിലയിലേക്കും നാലു വിക്കറ്റിന് 38 റണ്‍സെന്ന നിലയിലേക്കും ഇന്ത്യ വീണിരുന്നു. എന്നാല്‍ ചേതേശ്വര്‍ പുജാരയും ഹനുമാ വിഹാരിയും ചേര്‍ന്ന് മികച്ച ഇന്നിങ്‌സുകളിലൂടെ ടീമിനെ കരകയറ്റുകയായിരുന്നു. 195 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നേടിയത്.
101 റണ്‍സെടുത്ത വിഹാരി റിട്ടയേര്‍ഡ് ഹര്‍ട്ടായപ്പോള്‍ പുജാര സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ പുറത്തായി. 182 പന്തില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു വിഹാരിയുടെ ഇന്നിങ്‌സ്. പുജാര 211 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും നേടി. ഇന്ത്യന്‍ നിരയില്‍ മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല. അജിങ്ക്യ രഹാനെയാണ് (18) രണ്ടക്കം കടന്ന മറ്റൊരു താരം. റിഷഭ് പന്ത് (7), വൃധിമാന്‍ സാഹ (0), ആര്‍ അശ്വിന്‍ (0), രവീന്ദ്ര ജഡേജ (8) എന്നിവര്‍ നിരാശപ്പെടുത്തി.

പൃഥ്വി- മായങ്ക് ഓപ്പണിങ്
ന്യൂസിലാന്‍ഡിനെതിരേ നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ പരീക്ഷിച്ച പൃഥ്വി ഷാ-മായങ്ക് അഗര്‍വാള്‍ സഖ്യത്തെയാണ് ഇന്ത്യ ഓപ്പണര്‍മാരായി ഇറക്കിയത്. എന്നാല്‍ ഏകദിന പരമ്പരയില്‍ ക്ലിക്കാവാതിരുന്ന ജോടി സന്നാഹത്തിലും നിരാശപ്പെടുത്തി. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ തന്നെ പൃഥ്വി പുറത്തായി. അക്കൗണ്ട് പോലും തുറക്കം മുമ്പാണ് പൃഥ്വി മടങ്ങിയത്. സ്‌കോട്ട് ക്യുഗെലൈന്റെ ബൗളിങില്‍ പൃഥ്വിയെ രചിന്‍ രവീന്ദ്ര പിടികൂടുകയായിരുന്നു. പൃഥ്വി മാത്രമല്ല ഇന്ത്യയും അപ്പോള്‍ അക്കൗണ്ട് തുറന്നിരുന്നില്ല.

പിന്നാലെ മായങ്കും
മിന്നുന്ന ഫോമില്‍ കളിക്കുന്ന മറ്റൊരു യുവതാരം ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ മൂന്നാമനായി ഇറക്കിയത്. മായങ്കും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടു വരുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.
തട്ടിയും മുട്ടിയും നിന്ന് റണ്ണെടുക്കാന്‍ പാടുപെട്ട മായങ്ക് സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സ് മാത്രമുള്ളപ്പോള്‍ പുറത്തായി. 13 പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത മായങ്കിനെയു മടക്കിയത് ക്യുഗെലൈനായിരുന്നു. ക്ലെവറാണ് ക്യാച്ചെടുത്തത്. ഇന്ത്യ രണ്ടിന് അഞ്ച് റണ്‍സ്.

ഗില്‍ ഗോള്‍ഡന്‍ ഡെക്ക്
വരാനിരിക്കുന്ന പരമ്പരയില്‍ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവസരം പ്രതീക്ഷിക്കുന്ന ഗില്‍ ടീം മാനേജ്‌മെന്റിനു മുന്നില്‍ തന്റെ മികവ് പുറത്തെടുക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തി. ഗോള്‍ഡന്‍ ഡെക്കായാണ് ഗില്‍ ക്രീസ് വിട്ടത്. മായങ്ക് പുറത്തായി തൊട്ടടുത്ത പന്തിലായിരുന്നു ഗില്ലിന്റെ മടക്കം. ക്യുഗെലൈന്റെ ബൗളിങില്‍ ടിം സെയ്‌ഫേര്‍ട്ടിനായിരുന്നു ക്യാച്ച്. ഇന്ത്യ മൂന്നിന് അഞ്ച്.

രഹാനെ മടങ്ങി
ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സമാനും വൈസ് ക്യാപ്റ്റനുമായ വിരാട് കോലിയാണ് തുടര്‍ന്നു ബാറ്റിങിനായി ക്രീസിലെത്തിയ്. പുജാരയും രഹാനെയും ചേര്‍ന്ന് 23 റണ്‍സിന്റെ കൂട്ടുകെട്ടുമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തവെയാണ് രഹാനെ വീണത്. 30 പന്തില്‍ 18 റണ്‍സെടുത്ത രഹാനെയെ ജെയിംസ് നീഷാമിന്റെ ബൗളിങില്‍ ടോം ബ്രൂസ് പിടികൂടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications