For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കു ഹാര്‍ദിക് മാത്രം പോരാ! ഞാന്‍ കൂടി വന്നാല്‍ കൂടുതല്‍ ജയിക്കും- മടങ്ങി വരുമെന്ന് ദുബെ

ആര്‍സിബി ഒഴിവാക്കിയതില്‍ നിരാശയില്ലെന്നു താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു മടങ്ങിയെത്താന്‍ കഴിയുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ മുംബൈയില്‍ നിന്നുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെ. ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ പേസ് ബൗളിങ് ഓള്‍റൗണ്ടറായി ദേശീയ ടീമിലുണ്ടെങ്കിലും കൂടുതല്‍ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം വിജയസാധ്യത വര്‍ധിപ്പിക്കുമെന്നും അതിനാല്‍ തന്നെ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താനാവുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും താരം വ്യക്തമാക്കി.

1

നിങ്ങള്‍ക്കു ഹാര്‍ദിക്കുണ്ടായിരിക്കാം. പക്ഷെ നിങ്ങള്‍ക്കു ഒരു ഓള്‍റൗണ്ടറെക്കൂടി ആവശ്യമുണ്ട്. കാരണം പേസ് ബൗളിങ് ഓള്‍റൗണ്ടറെ ലഭിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. നന്നായി പെര്‍ഫോം ചെയ്ത് ദേശീയ ടീമിലേക്കുള്ള വാതിലില്‍ മുട്ടുകയെന്നതാണ് എന്റെ ജോലി. മറ്റു രാജ്യങ്ങള്‍ രണ്ടും മൂന്നും ഓള്‍റൗണ്ടര്‍മാരെ കളിപ്പിക്കുന്നതായി നിങ്ങള്‍ക്കു കാണാനാവും. കാരണം അവര്‍ക്കു മല്‍രഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും. ഭാവിയിലെ ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും ഞാനുണ്ടാവുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ ഉള്‍പ്പെടുത്തിയാല്‍ അതു ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നും ദുബെ വിശദമാക്കി.

ഹാര്‍ദിക് പരിക്കു കാരണം ടീമിനു പുറത്തിരിക്കെയാണ് വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ദുബെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതിരുന്നതും ഹാര്‍ദിക്കിന്റം മടങ്ങിവരവും താരത്തിനു സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു. ഐപിഎല്ലിലും കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ദുബെ കളിച്ചിട്ടുണ്ട്. 2020ലെ സീസണിനു ശേഷം ഒഴിവാക്കപ്പെട്ട അദ്ദേഹം ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്.

ആര്‍സിബിയില്‍ നാല്, അഞ്ച് പൊസിഷനുകളില്‍ ബാറ്റ് ചെയ്യണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് തീരുമാനിക്കേണ്ടത് ക്യാപ്റ്റനും ടീം മാനേജ്‌മെന്റുമാണ്. ടീമിന് ഏറ്റവും മികച്ചത് എന്താണെന്നു വിലയിരുത്തിയ ശേഷമായിരിക്കും ഇവരുടെ തീരുമാനം. 2020ലെ സീസണില്‍ എന്റെ പ്രകടനം മോശമായിരുന്നില്ല. ഡെത്ത് ഓവറുകളില്‍ സ്ഥിരമായി രണ്ട്, മൂന്ന് സിക്‌സറുകളടിക്കുകയെന്നത് എളുപ്പമല്ല, മധ്യ ഓവറുകളില്‍ ഞാന്‍ ബൗള്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നെ ഒഴിവാക്കിയത് ഫ്രാഞ്ചൈസിയുടെ ഇഷ്ടമാണ്. അവരുടെ തീരുമാനത്തില്‍ എനിക്കൊരു കുഴപ്പവുമില്ല. ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനുമെല്ലാം അവസരം ലഭിച്ചപ്പോള്‍ ആര്‍സിബിക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന സംതൃപ്തി തനിക്കുണ്ടെന്നും ദുബെ കൂട്ടിച്ചേര്‍ത്തു.

2

അഞ്ചു കോടി രൂപയ്ക്കായിരുന്നു നേരത്തേ താരത്തെ ആര്‍സിബി ലേലത്തില്‍ വാങ്ങിയത്. രണ്ടു സീസണുകളിലായി 15 മല്‍സരങ്ങളില്‍ ദുബെ കളിക്കുകയും ചെയ്തു. എന്നാല്‍ 16.90 എന്ന മോശം ശരാശരിയില്‍, 122.46 എന്ന സാധാരണ സ്‌ട്രൈക്ക് റേറ്റില്‍ 168 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ. ആര്‍സിബിക്കായി ഈ സീസണില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 24.16 ശരാശരിയില്‍ 117.88 സ്‌ട്രൈക്ക് റേറ്റോടെ ദുബെ നേടിയത് 145 റണ്‍സാണ്.

Story first published: Friday, May 14, 2021, 15:37 [IST]
Other articles published on May 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+