Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: ജപ്പാനെ നാണം കെടുത്തി ഇന്ത്യ, 10 വിക്കറ്റ് ജയം

ബ്ലുംഫൊണ്ടെയ്ന്‍: ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലെ രണ്ടാമത്തെ മല്‍സരത്തില്‍ ജപ്പാനെതിരേ ഇന്ത്യക്കു അനായാസ ജയം. പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണിത്.
ഐസിസി ടൂര്‍ണമെന്റില്‍ ജപ്പാന്റെ അരങ്ങേറ്റം കൂടിയാണ് ഈ ലോകകപ്പ്.

india

ടോസിനു ശേഷം ബാറ്റിങിനിയച്ച ജപ്പാനെ 50 റണ്‍സ് പോലും തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. വെറും 41 റണ്‍സിന് ജപ്പാനെ ഇന്ത്യ ഓള്‍ഔട്ടാക്കി. 22.5 ഓവറില്‍ ജപ്പാന്റെ ഇന്നിങ്‌സ് അവസാനിച്ചു. മറുപടിയില്‍ 4.5 ഓവറില്‍ വിക്കറ്റ് പോവാതെ ഇന്ത്യ ലക്ഷ്യത്തെലെത്തി. യശസ്വി ജയ്‌സ്വാള്‍ 29* (18 പന്ത്, 5 ബൗണ്ടറി, 1 സിക്‌സര്‍), കുമാര്‍ കുശാഗ്ര 13* (11 പന്ത്, 2 ബൗണ്ടറി) എന്നിവര്‍ പുറത്താവാതെ നിന്നു.

നേരത്തേ ജപ്പാന്‍ നിരയില്‍ ഒരാള്‍ക്കുപോലും രണ്ടക്കം കടക്കാനായില്ല. ഏഴു റണ്‍സ് വീതമെടുത്ത ഷു നൊഗുച്ചിയും കെന്റോ ഒട്ട ഡൊബെലുമാണ് ന്യൂസിലാന്‍ഡിന്റെ ടോപ്‌സ്‌കോറര്‍മാര്‍. മാക്‌സ് ക്ലെമന്റ്‌സ് അഞ്ചു റണ്‍സെടുത്തു. ജപ്പാന്റെ അഞ്ചു താരങ്ങളാണ് ഡെക്കായി ക്രീസ് വിട്ടത്. നാലു വിക്കറ്റെടുത്ത രവി ബിഷ്‌നോയിയും മൂന്നു വിക്കറ്റ് വീഴ്ത്തിയ കാര്‍ത്തിക് ത്യാഗിയും ചേര്‍ന്നാണ് ജപ്പാനെ ചുരുട്ടിക്കെട്ടിയത്. ആകാഷ് സിങിന് രണ്ടു വിക്കറ്റ് ലഭിച്ചു. ബിഷ്‌നോയിയാണ് മാന്‍ ഓഫ് ദി മാച്ച്.

toss

ആദ്യ മല്‍സരത്തില്‍ ഇന്ത്യ അയല്‍ക്കാരായ ശ്രീലങ്കയെ 90 റണ്‍സിനു തകര്‍ത്തുവിട്ടിരുന്നു. അതേസമയം, ജപ്പാന്റെ ആദ്യ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടിരുന്നു. ആതിഥേയരായ ന്യൂസിലാന്‍ഡും ജപ്പാനും തമ്മിലുള്ള കളിയാണ് ഉപേക്ഷിക്കപ്പെട്ടത്.

Story first published: Tuesday, January 21, 2020, 16:21 [IST]
Other articles published on Jan 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+