For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പിന് ബ്രേക്ക്, ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു... ഐറിഷ് ചാലഞ്ചിന് കോലിയും സംഘവും

ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ആദ്യ ട്വന്റി20 ബുധനാഴ്ച നടക്കും

ഡബ്ലിന്‍: റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ജ്വരം ലോകമാകെ കീഴടക്കി നില്‍ക്കവെ ക്രിക്കറ്റില്‍ ഒരിടവേളയ്ക്കു ശേഷം ടീം ഇ ന്ത്യ വീണ്ടുമിറങ്ങുന്നു. ഐപിഎല്‍ പൂരം കൊടിയിറങ്ങിയതിനു പിന്നാലെ ഇന്ത്യക്ക് ഇനി അന്താരാഷ്ട്ര മല്‍സരങ്ങളുടെ തിരക്കാണ്. 81 ദിവസം നീണ്ടുനില്‍ക്കുന്ന യുകെ പര്യടനത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് എന്നിവരുമായാണ് ഇന്ത്യക്കു മല്‍സരങ്ങളുള്ളത്.

അയര്‍ലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയോടെ ഇന്ത്യയുടെ യുകെ പര്യടനത്തിന് തുടക്കമാവും. 27നാണ് ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ആദ്യ ടി20. രണ്ടു മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്. അതിനു ശേഷം ഇംഗ്ലണ്ടുമായി ട്വന്റി20, ഏകദിനം, ടെസ്റ്റ് എന്നിവയിലെല്ലാം ഇന്ത്യ കളിക്കും.

എപ്പോള്‍, എവിടെ, എന്ന്?

എപ്പോള്‍, എവിടെ, എന്ന്?

ജൂണ്‍ 27ന് ബുധനാഴ്ചയാണ് വിരാട് കോലിയും സംഘവും അട്ടിമറി വീരന്‍മാരായ അയര്‍ലാന്‍ഡുമായി കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30നായിരിക്കും മല്‍സരം ആരംഭിക്കുന്നത്. ഡബ്ലിനിലെ മലാഹെയ്ഡ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടാണ് മല്‍സരത്തിനു വേദിയാവുക.
ഡബ്ലിനില്‍ ഇന്ത്യ ആദ്യമായി കളിക്കുന്ന അന്താരാഷ്ട്ര മല്‍സരം കൂടിയാണിത്. അതുകൊണ്ട് തന്നെ സ്‌റ്റേഡിയം നിറഞ്ഞു കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാലാവസ്ഥ

കാലാവസ്ഥ

അയര്‍ലാന്‍ഡ് സമയം വൈകീട്ട് നാലു മണിക്കാണ് മല്‍സരം തുടങ്ങുന്നത്. അതുകൊണ്ടു തന്നെ കാലാവസ്ഥ ഇരുടീമിനും അനുകൂലമാണ്. മഴ സാധ്യതയൊന്നും ഇല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശകരമായ ഒരു മല്‍സരം തന്നെ ആസ്വദിക്കാം.

നേര്‍ക്കുനേര്‍

നേര്‍ക്കുനേര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയും അയര്‍ലാന്‍ഡും നേര്‍ക്കുനേര്‍ വരുന്ന രണ്ടാമത്തെ മാത്രം മല്‍സരമാണിത്. ഇതിനു മുമ്പ് ഒരേയൊരു തവണ മാത്രമേ ഇരുടീമും ശക്തി പരീക്ഷിച്ചിട്ടുള്ളൂ.
2009ല്‍ നടന്ന ട്വന്റി20 ലോകകപ്പിലായിരുന്നു ഇന്ത്യ-അയര്‍ലാന്‍ഡ് മല്‍സരം ആദ്യമായും അവസാനമായും നടന്നത്. അന്ന് ഇന്ത്യ മികച്ച ജയവും സ്വന്തമാക്കിയിരുന്നു.

കാത്തിരിക്കുന്ന നാഴിക്കക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴിക്കക്കല്ലുകള്‍

ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു നാലു സിക്‌സറുകള്‍ കൂടി നേടാനായാല്‍ ട്വന്റ്ി20യില്‍ 50 സിക്‌സറുകള്‍ തികയ്ക്കാം. കൂടാതെ 56 റണ്‍സ് കൂടി നേടിയാല്‍ ട്വന്റി20യില്‍ 1500 റണ്‍സ് തികയ്ക്കാനും അദ്ദേഹത്തിനാവും.
അതേസമയം, ട്വന്റി20 കരിയറില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കോലിക്കു 17 റണ്‍സ് കൂടി മതി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ മൂന്നാമത്തെയും ഇന്ത്യയുടെ ആദ്യത്തെയും താരമായി അദ്ദേഹം മാറും.

ടീമുകള്‍

ടീമുകള്‍

ഇന്ത്യ

വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, എംഎസ് ധോണി, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്.

അയര്‍ലാന്‍ഡ്

ഗാരി വില്‍സണ്‍ (ക്യാപ്റ്റന്‍), ആന്‍ഡ്രു ബാല്‍ബിറൈന്‍, പീറ്റര്‍ ചാസെ, ജോര്‍ജ് ഡോക്രെല്‍, ജോഷ് ലിറ്റില്‍, ആന്‍ഡ്രു മക്‌ബ്രൈന്‍, കെവിന്‍ ഒബ്രിയന്‍, വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ്, സ്റ്റുവര്‍ട്ട് പൊയ്ന്റര്‍, ബോയ്ഡ് റാങ്കിന്‍, ജെയിംസ് ഷാനോ, സിമ്രന്‍ജീത്ത് സിങ്, പോള്‍ സ്റ്റിര്‍ലിങ്, സ്റ്റുവര്‍ട്ട് തോംസണ്‍

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Monday, June 25, 2018, 12:00 [IST]
Other articles published on Jun 25, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+