ആ ഇന്ത്യയല്ല, ഈ ഇന്ത്യ... അടിമുടി മാറ്റങ്ങളുമായി ടീം ഇന്ത്യ രണ്ടാമങ്കത്തിന്, ജയിച്ചാല്‍ പരമ്പര
ഡബ്ലിന്‍: അയര്‍ലാന്‍ഡിനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ട്വന്റി20.
ബുധനാഴ്ച രാത്രി നടന്ന ആദ്യ ട്വന്റി20യില്‍ ഐറിഷ് ടീമിനെ ഇന്ത്യ 76 റണ്‍സിന് തകര്‍ത്തുവിട്ടിരുന്നു. രണ്ടാമത്തെ കളിയിലും ജയമാവര്‍ത്തിച്ച് പരമ്പര പോക്കറ്റിലാക്കുകയാവും ഇനി വിരാട് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം.

മാറ്റങ്ങളുമായി ഇന്ത്യ
ആദ്യ ട്വന്റിയില്‍ കളിച്ച ടീമില്‍ നിരവധി മാറ്റങ്ങളുമായാവും ഇന്ത്യ രണ്ടാം മല്‍സരത്തിനിറങ്ങുക. ക്യാപ്റ്റന്‍ വിരാട് കോലി തന്നെ ആദ്യ കളിക്കു ശേഷം ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു. ടീമിലെ മറ്റുള്ളവര്‍ക്കും തങ്ങളുടടെ കഴിവ് പുറത്തെടുക്കാനുള്ള അവസരം ലഭിക്കുമെന്നായിരുന്നു കോലി പറഞ്ഞത്.
ബാറ്റിങിലും ബൗളിങിലുമെല്ലാം ചില മാറ്റങ്ങള്‍ വരുത്തിയാവും ഇന്ത്യ വെള്ളിയാഴ്ച ഇറങ്ങുകയെന്ന് ഇതോടെ ഉറപ്പായിക്ക്‌ഴിഞ്ഞു.

ആദ്യ ഇലവന്‍ ഓക്കെ...
കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം ഇന്ത്യ കളിച്ച ആദ്യ അന്താരാഷ്ട്ര മല്‍സരം കൂടിയായിരുന്നു ഇത്. എങ്കിലും അയര്‍ലാന്‍ഡിനെതിരേ ആദ്യ മല്‍സരത്തില്‍ ഒരു ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കത്തോടെ കളിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ഇനി റിസര്‍വ് താരങ്ങളെയും കൂടി ഉള്‍പ്പെടുത്തി ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത്ത് എത്രത്തോളമുണ്ടെന്ന് വിലയിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനു വേണ്ടിയാണ് രണ്ടാം ട്വന്റിയില്‍ സൈഡ് ബെഞ്ചില്‍ ഇരുന്നവരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചത്.
ലോകേഷ് രാഹുല്‍, ദിനേഷ് കാര്‍ത്തിക്, ഉമേഷ് യാദവ് എന്നിവരെല്ലാം രണ്ടാം ടി20യില്‍ പ്ലെയിങ് ഇലവനിലെത്തും.

ആരൊക്കെ ടീമിലെത്തും?
രണ്ടാം ട്വന്റി20യില്‍ ആരൊക്കെ ഇന്ത്യന്‍ ടീമില്‍ പുതുതായി എത്തുമെന്നു വ്യക്തമല്ല. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും പകരം ഉമേഷ് യാദവിനെയും സിദ്ധാര്‍ഥ് കൗശിനെയും കളിപ്പിച്ചേക്കും. കഴിഞ്ഞ ഐപിഎല്ലിലെ മിന്നും പ്രകടനമാണ് കൗളിനെ ആദ്യമായി ടീമിലെത്തിച്ചത്.
ഇന്ത്യയുടെ മധ്യനിരയില്‍ സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ എന്നിവര്‍ക്കു പകരം ലോകേഷ് രാഹുലും ദിനേഷ് കാര്‍ത്തികും കളിച്ചേക്കും.

ടീം ഇങ്ങനെ
ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, എംഎസ് ധോണി, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്.
അയര്‍ലാന്‍ഡ്: ഗാരി വില്‍സ (ക്യാപ്റ്റന്‍), ആന്‍ഡ്രു ബാല്‍ബിറൈന്‍, പീറ്റര്‍ ചേസ്, ജോര്‍ജ് ഡോക്രെല്‍, ജോഷ് ലിറ്റില്‍, ആന്‍ഡ്രു മക്‌ബ്രൈന്‍, കെവിന്‍ ഒബ്രിയന്‍, വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ്, സ്റ്റുവര്‍ട്ട് പൊയ്ന്റര്‍, ബോയ്ഡ് റാങ്കിന്‍, ജെയിംസ് ഷാനോ, സിമ്രന്‍ജീത്ത് സിങ്, പോള്‍ സ്റ്റിര്‍ലിങ്, സ്റ്റുവര്‍ട്ട് തോംസണ്‍.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications