Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അഞ്ചാം ടി20യില്‍ ഇന്ത്യ ഫേവറിറ്റുകള്‍! കാരണം വ്യക്തമാക്കി മൈക്കല്‍ വോന്‍

1

ഇന്നു നടക്കാനിരിക്കുന്ന ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയാണ് ഫേവറിറ്റുകളെന്നു മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍. ഇതിനു വ്യക്തമായ കാരണവും അദ്ദേഹത്തിനു പറയാനുണ്ട്. പരമ്പരയില്‍ ഇരുടീമുകളും ഇപ്പോള്‍ 2-2ന് ഒപ്പം നില്‍ക്കുകയാണ്.

നാലാം ടി20യില്‍ എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവുമായാണ് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയത്. ഈ കളിയിലാവട്ടെ മുന്‍ മല്‍സരങ്ങളില്‍ നിന്നു വ്യത്യസ്തമായി ആദ്യം ബാറ്റ് ചെയ്ത ടീമായിരുന്നു വിജയിച്ചത്.

ഇന്ത്യ രണ്ടു തരത്തിലും ജയിച്ചു

ഇന്ത്യ രണ്ടു തരത്തിലും ജയിച്ചു

ഇന്നത്തെ കളിയില്‍ ഇന്ത്യ ജയിക്കുമെന്നാണ് എനിക്കു തോന്നുന്നത്. കളിയില്‍ അവര്‍ക്കു മുന്‍തൂക്കമുണ്ട്. കാരണം പരമ്പരയില്‍ രണ്ടു തരത്തിലും വിജയിച്ച ഏക ടീമാണ് ഇന്ത്യ. ഇംഗ്ലാണ്ടാവട്ടെ ഒരു തരത്തില്‍ മാത്രമേ ജയിച്ചിട്ടുള്ളൂ, റണ്‍ചേസിലൂടെയയായിരുന്നു അത്. എന്നാല്‍ ഇന്ത്യ റണ്‍ചേസിലൂടെ മാത്രമല്ല ആദ്യം ബാറ്റ് ചെയ്തും വിജയിക്കാന്‍ കഴിഞ്ഞ ടീമാണ്. ഇതു തന്നെയാണ് ഇന്ത്യയെ ഫേവറിറ്റുകളാക്കുന്നതെന്നും വോന്‍ വിശദമാക്കി.

ഇന്ത്യന്‍ വിജയം ശുഭസൂചന

ഇന്ത്യന്‍ വിജയം ശുഭസൂചന

നാലാം ടി20യില്‍ ഇന്ത്യ നേടിയ വിജയം ക്രിക്കറ്റിനെ സംബന്ധിച്ചു ശുഭസൂചനയാണെന്നു വോന്‍ ചൂണ്ടിക്കാട്ടി. ക്രിക്കറ്റിനെ സംബന്ധിച്ച് മികച്ച ഫലമാണ് ഇന്ത്യയുടെ വിജയം. കാരണം ഇന്ത്യ വളരെ കടുപ്പമേറിയ തരത്തിലാണ് കളി ജയിച്ചത്. കഴിഞ്ഞ കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷം പ്രധാന ചര്‍ച്ച ഇന്ത്യയില്‍ ടോസ് ജയിച്ചാല്‍ നിങ്ങള്‍ കളിയും ജയിക്കുമെന്നായിരുന്നു.
പക്ഷെ നാലാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. അഞ്ചു ബൗളര്‍മാരെ വച്ച് ഈ സ്‌കോര്‍ പ്രതിരോധിച്ച് വിജയിക്കുകയും ചെയ്തു. ഈ മിടുക്ക് തന്നെയാണ് അഞ്ചാം ടി20യില്‍ ഇന്ത്യക്കു മുന്‍തൂക്കം നല്‍കുന്നതെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത്- ഇഷാന്‍ ഓപ്പണിങ്

രോഹിത്- ഇഷാന്‍ ഓപ്പണിങ്

അഞ്ചാം ടി20യില്‍ കെഎല്‍ രാഹുലിന് പകരം രോഹിത് ശര്‍മയോടൊപ്പം ഇഷാന്‍ കിഷന്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നു വോന്‍ പറഞ്ഞു. ഇഷാന്‍ ഫിറ്റാണെങ്കില്‍ രാഹുലിനെ ഇന്ത്യ ഒഴിവാക്കണം. ഒരു മല്‍സരം മാറ്റി നിര്‍ത്തിയാല്‍ രാഹുലിനേക്കാല്‍ ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയും ബാറ്റ് ചെയ്തത് ഇഷാനായിരുന്നു. രാഹുലിനെ എന്നന്നേക്കുമായി ഇന്ത്യ ഒഴിവാക്കണമെന്ന് ഞാന്‍ പറയില്ല. പക്ഷെ ഈ ഘട്ടത്തില്‍ ആത്മവിശ്വാസത്തോടെയല്ല അദ്ദേഹം കളിക്കുന്നത്. അതിനാല്‍ ഇഷാനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കുന്നതാണ് നല്ലതെന്നും വോന്‍ അഭിപ്രായപ്പെട്ടു.

Story first published: Saturday, March 20, 2021, 16:29 [IST]
Other articles published on Mar 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+