Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്ന് ചോദിച്ചിട്ടും പിച്ച് കൊടുത്തത് ഇന്ത്യയ്ക്ക്, ബംഗ്ലാ കോച്ച് വെറ്റോറിക്ക് അതൃപ്തി

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയുടെ വിധിതന്നെ ഇപ്പോള്‍ ബംഗ്ലാദേശിനും. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ അഞ്ചു ദിവസം പിടിച്ചുനില്‍ക്കാന്‍ മോമിനുള്‍ ഹഖ് നയിക്കുന്ന ബംഗ്ലാ കടുവകള്‍ക്ക് സാധിക്കുന്നില്ല. ഇന്‍ഡോറില്‍ രണ്ടു ഇന്നിങ്‌സിലും ഒരൊറ്റ ദിവസംകൊണ്ടാണ് ബംഗ്ലാദേശ് വാലും ചുരുട്ടി തിരിച്ചുകയറിയത്. ഇപ്പുറത്ത് ബംഗ്ലാ ബൗളര്‍മാര്‍ക്ക് മേല്‍ ഇന്ത്യ സമ്പൂര്‍ണ ആധിപത്യവും കൈയ്യടക്കി. ആദ്യ ടെസ്റ്റിലേറ്റ ദാരുണ പരാജയം മറക്കാന്‍ ബംഗ്ലാദേശിന് രണ്ടാം ടെസ്റ്റ് തിരിച്ചുപിടിച്ചേ മതിയാവൂ.

പിങ്ക് ബോൾ ടെസ്റ്റ്

നവംബര്‍ 22 -ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ആദ്യ ഡേ/നൈറ്റ് ടെസ്റ്റാണിത്. ഇരു ക്യാംപുകളിലും ഒരുക്കങ്ങള്‍ സജീവം. ആദ്യ കളി ഏകപക്ഷീയമായി ജയിച്ചെന്ന കാര്യം ശരി തന്നെ. എന്നാല്‍ ബംഗ്ലാദേശിനെ നിസാരമായി കാണാന്‍ നായകന്‍ കോലി തയ്യാറല്ല. എന്തായാലും മൂന്നാം ദിവസം കളി തീര്‍ന്നതുകൊണ്ട് ഇന്ത്യയും ബംഗ്ലാദേശും ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റിനുള്ള പരിശീലനം തുടരുകയാണ്.

പുതിയ വിവാദം

പക്ഷെ നിനച്ചിരിക്കാതെ പുതിയൊരു വിവാദം ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നു. ഇന്‍ഡോറില്‍ ബംഗ്ലാദേശിന് ആവശ്യമായ പരിശീലന സാഹചര്യങ്ങളില്ലെന്ന് ആരോപിച്ച് ബൗളിങ് പരിശീലകന്‍ ഡാനിയേല്‍ വെറ്റോറി രംഗത്തെത്തിയിട്ടുണ്ട്. ഇന്‍ഡോറിലെ ഗ്രൗണ്ട് ക്യുറേറ്റര്‍ സമന്ദര്‍ സിങ് ചൗഹാന് നേരെയാണ് വെറ്റോറിയുടെ രോഷം മുഴുവന്‍. നവംബര്‍ 17 -ലെ സംഭവങ്ങളാണ് ഇതിന് ആധാരം.

മലിംഗയും ബുംറയുമുണ്ട്, എന്നിട്ടും ബോള്‍ട്ടിനെയും കുല്‍ക്കര്‍ണിയെയും മുംബൈ വാങ്ങി — കാരണമിതാണ്

വെറ്റോറിയുടെ ആവശ്യം

ബംഗ്ലാദേശിന്റെ പരിശീലന സെഷന് സെന്റര്‍ പിച്ച് വേണമെന്നായിരുന്നു വെറ്റോറി ആവശ്യപ്പെട്ടത്. ഐസിസിയുടെ നിയമം പ്രകാരം സന്ദര്‍ശക ടീമിന് സെന്റര്‍ പിച്ച് നല്‍കാന്‍ ക്യുറേറ്റര്‍മാര്‍ ബാധ്യസ്തരാണ്. ഇക്കാര്യവും ചൗഹാനോട് ബംഗ്ലാദേശ് പരിശീലകന്‍ വെറ്റോറി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ വെറ്റോറിയുടെ ആവശ്യം ചൗഹാന്‍ പാടെ നിരാകരിച്ചു.

ഇന്ത്യ ആവശ്യപ്പെട്ടു

ആദ്യ ടെസ്റ്റ് മൂന്നു ദിവസംകൊണ്ട് അവസാനിച്ചതിനാല്‍ ഐസിസിയുടെ നിയമം ഇന്‍ഡോറിലെ പരിശീലന സെഷനില്‍ ബാധകമല്ലെന്നാണ് ക്യുറേറ്റര്‍ ചൗഹാന്‍ വെറ്റോറിക്ക് മറുപടി നല്‍കിയത്. വെറ്റോറി സമീപിക്കും മുന്‍പുതന്നെ ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍ സെന്റര്‍ പിച്ച് വേണമെന്ന് ചൗഹാനെ അറിയിച്ചിരുന്നു. ഇതിന്‍ പ്രകാരം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കായി സമന്ദര്‍ സിങ് ചൗഹാന്‍ സെന്റര്‍ പിച്ച് പ്രത്യേകം സജ്ജമാക്കി.

വിവാദമാക്കാൻ ബംഗ്ലാദേശ് തയ്യാറല്ല

അന്നേ ദിവസം ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്താണ് ബംഗ്ലാദേശ് ടീമിന് പിച്ച് ഒരുങ്ങിയത്. എന്തായാലും വിവാദം ആളിക്കത്തിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് താത്പര്യമില്ല. ബൗളിങ് പരിശീലകന്‍ ഡാനിയേല്‍ വെറ്റോറി ക്യുറേറ്ററുമായി സംസാരിച്ച കാര്യം ബിസിബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ടീമുകള്‍ക്ക് എവിടെ പരിശീലന സൗകര്യം നല്‍കണമെന്നത് ക്യുറേറ്ററിന് തീരുമാനിക്കാം. ഇനി പരിശീലനം നടത്താന്‍ കഴിയില്ലെന്ന് ക്യുറേറ്റര്‍ പറഞ്ഞാല്‍ അത് അനുസരിക്കുക മാത്രമാണ് ടീമുകള്‍ക്ക് ചെയ്യാന്‍ കഴിയുക, ഒരു രാജ്യാന്തര മാധ്യമത്തോട് ബിസിബി വക്താവ് വ്യക്തമാക്കി.

കൊൽക്കത്തയിലെ സാഹചര്യങ്ങൾക്ക് സമാനം

കെകെആര്‍ ചെയ്തത് വിഡ്ഢിത്തം... ഇത് തന്നെ തെളിവ്, ആ താരം വേണമായിരുന്നെന്ന് യുവരാജ്

ഇതേസമയം, സംഭവത്തില്‍ ഡാനിയേല്‍ വെറ്റോറി അതൃപ്തി അറിയിച്ചിട്ടുണ്ട്. ഹോള്‍ക്കര്‍ ഗ്രൗണ്ടിലേതിന് സമാനമായ സാഹചര്യങ്ങളാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലും. പിച്ച് സ്വഭാവങ്ങളും ഏറെക്കുറെ സമാനമായിരിക്കും. ഈ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്‍ഡോറില്‍ തന്നെ പരിശീലനം തുടരാന്‍ ഇരു ടീമുകളും തീരുമാനിച്ചത്.

Story first published: Tuesday, November 19, 2019, 11:52 [IST]
Other articles published on Nov 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+