Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലിംഗയും ബുംറയുമുണ്ട്, എന്നിട്ടും ബോള്‍ട്ടിനെയും കുല്‍ക്കര്‍ണിയെയും മുംബൈ വാങ്ങി — കാരണമിതാണ്

മുംബൈ: ടീമില്‍ ജസ്പ്രീത് ബുംറയുണ്ട്. ലസിത് മലിംഗയുണ്ട്. പക്ഷെ പുതിയ സീസണില്‍ ഇവരെ മാത്രം ആശ്രയിച്ചു ബൗളിങ് തന്ത്രങ്ങള്‍ മെനയുന്നത് ബുദ്ധിയല്ല. നിലവിലെ കിരീടജേതാക്കളായ മുംബൈക്ക് കുറച്ചുകൂടി ആഴമുള്ള പേസ് നിര വേണം. പറഞ്ഞതു മറ്റാരുമല്ല, മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറായ സഹീര്‍ ഖാന്‍ തന്നെ. 2020 സീസണില്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടം മുറുകുമെന്നാണ് സഹീര്‍ ഖാന്റെ വിലയിരുത്തല്‍.

താരലേലം ഡിസംബർ 19 -ന്

ടീമുകളെല്ലാം ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി ആദ്യ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഇനി ഡിസംബര്‍ 19 -ന് കൊല്‍ക്കത്തയില്‍ താരലേലം നടക്കും. ലേലത്തിന് മുന്നോടിയായി 18 താരങ്ങളെയാണ് മുംബൈ ഫ്രാഞ്ചൈസി ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്.യുവരാജ് സിങ് ഉള്‍പ്പെടെ 12 പേരെ ഒഴിവാക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ കിരീടം നേടിക്കൊടുത്ത താരങ്ങളെല്ലാം കാതലായി മുംബൈക്കൊപ്പമുണ്ട്.

പാഴ് ചെലവ്?

ഇതേസമയം, ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടും വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡും ഇന്ത്യന്‍ മീഡിയം പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിയും ഇക്കുറി മുംബൈ കുപ്പായത്തില്‍ കളിക്കും. അതായത് ലേലത്തിന് മുന്‍പേ മൂന്നു ലോകോത്തര പേസര്‍മാരെ കൂടി മുംബൈ ഫ്രാഞ്ചൈസി സ്വന്തം പാളയത്തില്‍ കൊണ്ടുവന്നു. പക്ഷെ, ബുംറയും മലിംഗയുമുള്ളപ്പോള്‍ ഇവരെ വാങ്ങിയത് പാഴ് ചെലവല്ലേ? ആരാധകര്‍ക്ക് സംശയമുണ്ട്. എന്തായാലും ഈ ചോദ്യത്തിന് സഹീര്‍ ഖാന്‍ പറയും ഉത്തരം.

പരുക്ക്

ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയുള്ള കൈമാറ്റങ്ങള്‍ മുംബൈയുടെ അടിസ്ഥാന ഘടനയെ ബാധിച്ചിട്ടില്ല. സുസ്ഥിരമാണ് ടീം. അതുപോലെ പരിചയസമ്പന്നവും. എന്നാല്‍ പുതിയ സീസണില്‍ ഒരുപിടി ആശങ്കകള്‍ ടീമിന് മുന്നിലുണ്ട്. ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കാര്യമാണ് ഇതില്‍ പ്രധാനം. പരുക്കും ശേഷം നടന്ന ശസ്ത്രക്രിയയും കാരണം ക്രിക്കറ്റില്‍ നിന്ന് കുറച്ചുകാലമായി താരം വിട്ടുനില്‍ക്കുകയാണ്. സമാനമായി ജസ്പ്രീത് ബുംറ പരുക്കിന്റെ പിടിയില്‍ തുടരുന്നു.

മുംബൈ ഒഴിവാക്കി, അടുത്ത ഐപിഎല്ലില്‍ യുവരാജ് കളിക്കില്ല — കാരണമിതാണ്

മുൻകരുതൽ

ഈ അവസരത്തില്‍ മുന്‍കരുതലെന്നവണ്ണം ഓരോരുത്തര്‍ക്കും പകരക്കാരനെ കണ്ടെത്തിയേ തീരൂ. ഇതിന്റെ ഭാഗമാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ടീമിലെത്തിയ പുതിയ താരങ്ങള്‍.ബുംറ, പാണ്ഡ്യ അടക്കമുള്ള താരങ്ങള്‍ പരുക്കിന്റെ പിടിയില്‍ അകപ്പെട്ടതുകൊണ്ട് ബൗളിങ് വിഭാഗം ദുര്‍ബലമാണ്. ട്രെന്‍ഡ് ബോള്‍ട്ടിനെയും റൂഥര്‍ഫോര്‍ഡിനെയും കുല്‍ക്കര്‍ണിയെയും ടീമിലെടുക്കാന്‍ കാരണവുമിതുതന്നെയെന്ന് സഹീര്‍ ഖാന്‍ വ്യക്തമാക്കി.

നിലനിർത്തിയത് ഇവരെ

എന്തായാലും നടക്കാനിരിക്കുന്ന ലേലത്തിലും ഒരുപിടി പുത്തന്‍ താരങ്ങളെ വാങ്ങാനുള്ള പുറപ്പാടിലാണ് മുംബൈ ഇന്ത്യന്‍സ്. ലേലത്തില്‍ അഞ്ച് ആഭ്യന്തര താരങ്ങളെയും രണ്ടു വിദേശ താരങ്ങളെയും വാങ്ങാന്‍ മുംബൈയ്ക്ക് കഴിയും.

രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, ഇഷന്‍ കിഷന്‍, ജസ്പ്രീത് ബുംറ, സൂര്യ കുമാര്‍ യാദവ്, അന്‍മോല്‍ പ്രീത് സിങ്, ജയന്ത് യാദവ്, ആദിത്യ താരെ, അങ്കുല്‍ റോയി, ക്വിന്റണ്‍ ഡി കോക്ക്, കീറോണ്‍ പൊള്ളാര്‍ഡ്, ലസിത് മലിംഗ, മിച്ചല്‍ മക്ലനാഗന്‍ എന്നീ താരങ്ങളെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരിക്കുന്നത്.

വേണ്ടെന്നു വെച്ചത് ഇവരെ

ഇന്ത്യ vs ബംഗ്ലാദേശ്: പിങ്ക് ബോളിനെ പാട്ടിലാക്കാന്‍ ഇന്ത്യ, കഠിന പരിശീലനം... 5 പേര്‍ വിട്ടുനിന്നു

എവിന്‍ ലൂയിസ്, ആദം മില്‍നെ, ജേസണ്‍ ബെറന്‍ഡോര്‍ഫ്, ബ്യൂറന്‍ ഹെന്‍ട്രിക്ക്‌സ്, ബെന്‍ കട്ടിങ്, യുവരാജ് സിങ്, മായങ്ക് മാര്‍ക്കണ്ഡെ, ബരീന്ദര്‍ സ്രാന്‍, രക്ഷിത് സലാം, പങ്കജ് ജസ്വാള്‍, സിദ്ധേഷ് ലാഡ്, അല്‍സാരി ജോസഫ് എന്നിവരെ ഫ്രാഞ്ചൈസി വേണ്ടെന്നും വെച്ചു.

Story first published: Monday, November 18, 2019, 16:22 [IST]
Other articles published on Nov 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+