ഇന്ത്യ vs ബംഗ്ലാദേശ്: പിങ്ക് ബോളിനെ പാട്ടിലാക്കാന്‍ ഇന്ത്യ, കഠിന പരിശീലനം... 5 പേര്‍ വിട്ടുനിന്നു
കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരേ 22 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കാനിരിക്കുന്ന ചരിത്ര ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ പിങ്ക് ബോള്‍ ഉപയോഗിച്ച് പരിശീലനം ആരംഭിച്ചു. ഇന്ത്യയുടെ കന്നി ഡേ-നൈറ്റ് ടെസ്റ്റ് കൂടിയാണ് ഈഡനിലേത്. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെ നിലം തൊടീക്കാതെ കെട്ടുകെട്ടിച്ച ഇന്ത്യ രണ്ടാം ടെസ്റ്റിലും ഇതാവര്‍ത്തിക്കാന്‍ തന്നെയാണ് കച്ചമുറുക്കുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ ആകെ മാറുമെന്നതിനാല്‍ അതുമായി എത്രയും പെട്ടെന്നു പൊരുത്തപ്പെടുന്നതിനു വേണ്ടിയാണ് ഇന്ത്യ പിങ്ക് ബോള്‍ ഉപയോഗിച്ച് പരിശീലനം തുടങ്ങിയത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി, രോഹിത് ശര്‍മ, പേസര്‍മാരായ മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരൊഴികെ മറ്റുള്ളവരെല്ലാം പിങ്ക് ബോള്‍ കൊണ്ട് പരിശീലനം നടത്തി. ആദ്യ ടെസ്റ്റിനു ശേഷം ഇവര്‍ ചെറിയ ബ്രേക്കെടുത്തിരിക്കുകയാണ്. ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ഏറെ നേരം പിങ്ക് ബോള്‍ കൊണ്ട് പരിശീലനത്തിലേര്‍പ്പട്ടത്. റിഷഭ് പന്ത്, ഹനുമാ വിഹാരി, ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ് എന്നിവരും പിങ്ക് ബോളിനൊപ്പം ബാറ്റിങ് പരിശീലനം നടത്തി. ഈ ഏഴു താരങ്ങളും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുമ്പോള്‍ കോച്ച് രവി ശാസ്ത്രി, ബാറ്റിങ് കോച്ച വിക്രം റാത്തോഡ്, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പിങ്ക് ബോള്‍ ടെസ്റ്റിനുള്ള കൗണ്ട്ഡൗണ്‍ ഞായറാഴ്ച കൊല്‍ക്കത്തയില്‍ ആരംഭിച്ചിരുന്നു. ഈ മല്‍സരത്തിന്റെ ഒഫീഷ്യല്‍ മാസ്‌കോട്ടുകളായ പിങ്കു-ടിങ്കുവിനെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പുറത്തിറക്കുകയും ചെയ്തിരുന്നു. മല്‍സരത്തിനുള്ള ടിക്കറ്റുമായി മാസ്‌കോട്ടിനൊപ്പം നില്‍ക്കുന്ന ഫോട്ടോ വൈറലാവുകയും ചെയ്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications