Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens World Cup: പാകിസ്താനെ തകര്‍ത്ത് ഇന്ത്യയുടെ പെണ്‍പട, 108 റണ്‍സിന്റെ ഗംഭീര ജയം

1

വെല്ലിങ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. ചിരവൈരികളായ പാകിസ്താനെ 108 റണ്‍സിനാണ് ഇന്ത്യയുടെ പെണ്‍ നിര തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 43 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക് വാദ് നാല് വിക്കറ്റും സ്‌നേഹ് റാണ, ജുലാന്‍ ഗോസ്വാമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ദീപ്തി ശര്‍മ, മേഘ്‌ന സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. അര്‍ധ സെഞ്ച്വറി നേടിയ പൂജ വസ്ത്രാക്കറാണ് (67) കളിയിലെ താരം.

1

ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ തീരുമാനം പാളിയോയെന്ന സംശയം തോന്നുന്ന തുടക്കമായിരുന്നു ഇന്ത്യയുടേത്. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രം ഉള്ളപ്പോള്‍ സ്റ്റാര്‍ ഓപ്പണര്‍ ഷഫാലി വര്‍മയെ (0) ഇന്ത്യക്ക് നഷ്ടമായി. ആറ് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെയാണ് താരം മടങ്ങിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സ്മൃതി മന്ദാനയും (52) ദീപ്തി ശര്‍മയും (40) ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയേകി. 92 റണ്‍സാണ് രണ്ടാം ഇന്നിങ്സില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത്. 75 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും ഒരു സിക്സും ഉള്‍പ്പെടെ ഗംഭീര പ്രകടനമാണ് സ്മൃതി മന്ദാന കാഴ്ചവെച്ചത്.

1

57 പന്തുകള്‍ നേരിട്ട് രണ്ട് ബൗണ്ടറിയാണ് ദീപ്തി ശര്‍മ നേടിയത്. അര്‍ധ സെഞ്ച്വറിയോടടുക്കവെ ദീപ്തിയെ നഷ്റ സദ്ധു മടക്കുകയായിരുന്നു. ക്യാപ്റ്റന്‍ മിതാലിക്ക് വലിയൊരു സ്‌കോര്‍ പടുത്തുയര്‍ത്താനായില്ല. 36 പന്തുകള്‍ നേരിട്ട് വെറും 9 റണ്‍സ് മാത്രമാണ് താരം നേടിയത്. നിലയുറപ്പിച്ച ശേഷം റണ്‍സുയര്‍ത്താനായിരുന്നു മിതാലിയുടെ ശ്രമമെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല. മധ്യനിരയുടെ പ്രകടനം നിരാശയായിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ 14 പന്തില്‍ അഞ്ച് റണ്‍സുമായാണ് പുറത്തായത്. വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷിനും കാര്യമായൊന്നും ചെയ്യാനായില്ല (1).

1

ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 200നുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ചെങ്കിലും സ്നേഹ് റാണ (53*), പൂജാ വസ്ത്രാക്കര്‍ (67) കൂട്ടുകെട്ട് ഇന്ത്യയെ 244 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. 48 പന്തില്‍ നാല് ബൗണ്ടറിയാണ് സ്നേഹ് നേടിയത്. പൂജാ 59 പന്തില്‍ എട്ട് ബൗണ്ടറിയും നേടി. ജുലാന്‍ ഗോസ്വാമി 6 റണ്‍സുമായി പുറത്താവാതെ നിന്നു. പാകിസ്താനായി നിദാ ധാര്‍, നഷ്റ സദ്ധു എന്നിവര്‍ രണ്ടു വിക്കറ്റും അനാം അമിന്‍, ഫാത്തിമ സന,ഡിയാന ബെയ്ഗ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ പാകിസ്താനെ തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിറപ്പിച്ചു. ജവീറാ ഖാനെ (11) മടക്കി രാജേശ്വരി ഗെയ്ക്വാദാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. സിദ്രാ അമീന്‍ (30), ബിസ്മാഹ് മഹറൂഫ് (15), ഒമെയ്മ സൊഹൈല്‍ (5), നിദാ ധാര്‍ (4), അലിയ റിയാസ് (11), ഫാത്തിമ സന (17), സിദ്റ നവാസ് (12) എന്നിവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനാവാതെ വന്നതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായി.

Story first published: Sunday, March 6, 2022, 13:35 [IST]
Other articles published on Mar 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+