For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കു വീണ്ടുമൊരു റിങ്കു കൂടി! അവന്‍ തന്നെ, അണ്ടര്‍ 19 ലോകകപ്പ് താരം | തിരഞ്ഞെടുത്ത് അശ്വിന്‍

ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ടീം ഇന്ത്യ വീണ്ടുമൊരു ഫൈനലിനു കച്ചമുറുക്കവെ ടീമിലെ ഒരാളെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി ചുരുക്കം മല്‍സരങ്ങളിലൂടെ തന്നെ സീനിയര്‍ ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയ ഫിനിഷര്‍ റിങ്കു സിങിനെപ്പോലെയൊരാളെ ഇന്ത്യക്കു വീണ്ടും ലഭിച്ചുവെന്നാണ് അശ്വിന്‍ പറഞ്ഞിരിക്കുന്നത്.

സ്വന്തം യൂട്യൂബ് ചാനലില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ മധ്യനിര ബാറ്റര്‍ ഉദയ് സഹരണിനെയാണ് റിങ്കുവുമായി അശ്വിന്‍ താതമ്യപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ആതിഥേയരായ സൗത്താഫ്രിക്കയുമായുള്ള ത്രില്ലിങ് സെമി ഫൈനലില്‍ പരാജയത്തിന്റെ വക്കില്‍ നിന്നും ഇന്ത്യയെ രക്ഷിക്കുന്നതില്‍ ഉദയ് നിര്‍ണായക പങ്കുവഹിച്ചിരുന്നു.

UDAY SAHARAN

245 റണ്‍സ് പിന്തുടരവെ ടീം നാലു വിക്കറ്റിനു 32ലേക്കു കൂപ്പുകുത്തിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ദാസിനോടൊപ്പം 171 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ഉദയ് ഇന്ത്യയെ ത്രസിപ്പിക്കുന്ന വിജയത്തിലേക്കു നയിക്കുകയായിരുന്നു. ഉദയ് 81 റണ്‍സും സച്ചിന്‍ 96 റണ്‍സും നേടിയപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് ജയത്തോടെ ഫൈനലിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു.

പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ഉദയ് ആയിരുന്നു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പോലും അസാധാരണ മനോവീര്യമാണ് താരം കാണിച്ചതെന്നും ഇതു തീര്‍ച്ചയായും പ്രശംസനീയമാണെന്നും അശ്വിന്‍ നിരീക്ഷിച്ചു. റിങ്കു സിങ് നേരത്തേ ഇന്ത്യക്കു വേണ്ടി പല സമര്‍ദ്ദഘട്ടങ്ങളിലും കാണിച്ചതു പോലെയുള്ള ക്ഷമയും ആത്മവിശ്വാസവുമെല്ലാം ഉദയിലും കാണാന്‍ സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം കഴിവുകള്‍ പണത്തിലൂടെ സ്വായത്തമാക്കാന്‍ കഴിയുന്നവയല്ലെന്നും വലിയ സാഹചര്യങ്ങളില്‍ പോലും ഈ തരത്തില്‍ ഉദയ് പ്രകടിപ്പിച്ച ശാന്തതയും കഴിവിലുള്ള വിശ്വാസവുമെല്ലാം സ്വതസിദ്ധമായി തന്നെ ലഭിച്ചിട്ടുള്ളതാണ്. കളിക്കളത്തില്‍ ഒരു താരത്തിന്റെ വിജയം നിശ്ചയിക്കുന്നതില്‍ മാനസിക ശക്തിയുടെയും ശാന്തതയുടെയും പ്രാധാന്യം എത്ര മാത്രമുണ്ടെന്നു വളരെ തീവ്രമായിട്ടുള്ള ഘട്ടങ്ങളില്‍പ്പോലും ഉദയ് കാഴ്ചവച്ച ശാന്ത സ്വഭാവം തെളിയിക്കുന്നതായും അശ്വിന്‍ വിശദീകരിക്കുന്നു.

ഉദയ് സഹരണിന്റെ പ്രതിഭയല്ല എന്നെ യഥാര്‍ഥത്തില്‍ കൂടുതലായി ആകര്‍ഷിച്ചത്. അവന്റെ ശാന്ത പ്രകൃതമാണ് എന്നെ ആകര്‍ഷിച്ച പ്രധാന ഘടകം. റിങ്കു സിങിന്റേതു പോലെയുള്ള ശാന്തതയാണ് ക്രീസില്‍ ഉദയില്‍ എനിക്കു കാണാന്‍ കഴിഞ്ഞത്. ഇവയൊന്നും പണം കൊടുത്ത് വാങ്ങാന്‍ സാധിക്കുന്നവയല്ല. സ്വയം തന്നെക്കുറിച്ച് ഉറപ്പ് അവനുണ്ട്, കൂടാതെ ശാന്ത പ്രകൃതവുമുണ്ടെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

RINKU SINGH

ഇന്ത്യന്‍ ആരാധകര്‍ക്കു ഏറെ പ്രിയങ്കരനായി മാറിയിരിക്കുന്ന താരമാണ് റിങ്കു സിങ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലെ അയര്‍ലാന്‍ഡ് പര്യടനത്തിലൂടെ അരങ്ങേറിയ അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

പരിക്കുകള്‍ പോലെയുള്ള എന്തെങ്കിലും അപ്രതീക്ഷിത കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അദ്ദേഹത്തിനു ഇനി ലോകകപ്പ് നഷ്ടമാവുകയുള്ളൂ. ഏതു സമ്മര്‍ദ്ദ ഘട്ടത്തിലും തനിക്കു ബാറ്റ് ചെയ്യാന്‍ കഴിയുമെന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനോടൊപ്പം പല തവണ തെളിയിക്കാനായതാണ് റിങ്കുവിനെ ഇന്ത്യന്‍ ടീമിലുമെത്തിച്ചത്. കെകെആറിലെ മാജിക്കല്‍ പ്രകടനം ഇന്ത്യന്‍ കുപ്പായത്തിലും അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുകയാണ്.

അതേസമയം, ഉദയ് സഹരണിന്റെ പ്രകടനമെടുത്താല്‍ അണ്ടര്‍ 19 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ താരം തലപ്പത്തുണ്ട്. ആറു മല്‍സരങ്ങളില്‍ നിന്നും 64.84 ശരാശരിയില്‍ 389 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 100 റണ്‍സാണ്.

Story first published: Saturday, February 10, 2024, 20:38 [IST]
Other articles published on Feb 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+