ടീം ഇന്ത്യ ഒരുങ്ങിത്തന്നെ.. വെടിക്കെട്ടിന് വേദിയാവുക മാഞ്ചസ്റ്റര്‍, ജയത്തോടെ തുടങ്ങാന്‍ കോലിക്കൂട്ടം
ലണ്ടന്‍: രണ്ടു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ടീം ഇന്ത്യയുടെ ഇംഗ്ലീഷ് ചാലഞ്ചിന് ഇന്നു മുതല്‍. ട്വന്റി20 പരമ്പരയോടെയാണ് കോലിയും സംഘവും ഇംഗ്ലണ്ടില്‍ തുടക്കം കുറിക്കുന്നത്. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട ടി20യിലെ ആദ്യ കളി ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് ആരംഭിക്കുന്ന. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഈ ഗ്ലാമര്‍ പോരാട്ടം അരങ്ങേറുന്നത്.
ജയത്തോടെ തന്നെ ഇംഗ്ലീഷ് പര്യടനത്തിനു തുടക്കം കുറിക്കാനാണ് കോലിപ്പയുടെ ശ്രമം. ട്വന്റി20 പരമ്പരയ്ക്കു ശേഷം മൂന്നു ഏകദിനങ്ങളിലും അഞ്ച് ടെസ്റ്റുകളിലും ഇരുടീമും കൊമ്പുകോര്‍ക്കുന്നുണ്ട്.

സമ്മര്‍ദ്ദമില്ലെന്ന് കോലി
ഒട്ടും തന്നെ സമ്മര്‍ദ്ദമില്ലാതെയാണ് ഇന്ത്യന്‍ ടീം ആദ്യ മല്‍സരത്തിന് ഇറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി. ശക്തരായ എതിരാളികളാണ് ഇംഗ്ലണ്ട്. അവരുടെ നാട്ടില്‍, അവരുടെ പിച്ചില്‍ ജയിക്കാനുള്ള അവസരമാണിത്. അതുകൊണ്ടു തന്നെ ടീമിലെ എല്ലാവരും ആവേശത്തിലാണെന്നും സമ്മര്‍ദ്ദമില്ലാതെയാണ് ആദ്യ മല്‍സരത്തില്‍ ഇറങ്ങുന്നതെന്നും കോലി വിശദമാക്കി.

ഇന്ത്യയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു
അവസാനായി ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിയപ്പോള്‍ അവരെ കൊമ്പുകുത്തിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. ഇത്തവണ അവരുടെ ഊഴമാണ്. എന്നാല്‍ കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ മികച്ച പ്രകടനം തന്നെ ഇംഗ്ലണ്ടിനു പുറത്തെടുക്കേണ്ടിവരും.
ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ ഭയമില്ലാതെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ ഇറങ്ങുകയെന്നും വാര്‍ത്താസമ്മേളനത്തില്‍ കോലി പറഞ്ഞു.

മല്‍സരഫലത്തില്‍ ഉറപ്പു തരാനാവില്ല
മല്‍സരഫലം എന്താവുമെന്നതിനെക്കുറിച്ച് ആര്‍ക്കും ഉറപ്പു നല്‍കാനാവില്ല. എങ്കിലും ഓരോ സെഷനിലും ഓരോ പന്തിലും ആധിപത്യം നേടാനാണ് ടീമിന്റെ ശ്രമം. ഇതേ രീതിയില്‍ പര്യടനത്തിലുടനീളം മുന്നേറാനായാല്‍ ക്യാപ്റ്റനെന്ന നിലയിലും ടീമെന്ന നിലയിലും തങ്ങള്‍ക്കു ഏറെ അഭിമാനമുണ്ടാവുമെന്നും കോലി പറഞ്ഞു.
കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ഇതേ രീതിയിലാണ് ടീം കളിച്ചത്. ചില മല്‍സരങ്ങള്‍ തോറ്റെങ്കിലും ആദ്യദിനം മുതല്‍ ഇതേ ചിന്താഗതിയുമാണ് ടീം ഇറങ്ങിയതെന്നും അദ്ദേഹം വിശദമാക്കി.

ആത്മവിശ്വാസമുയര്‍ത്തും
യുകെ പര്യടനത്തില്‍ അയര്‍ലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയോടെയാണ് ഇന്ത്യ ആരംഭിച്ചത്. പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും ആധികാരികമായി തന്നെ ജയിക്കാനും ടീമിന് കഴിഞ്ഞു. ഈ ജയം നല്‍കിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ കച്ചമുറുക്കുന്നത്.
പരിക്കേറ്റ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളില്‍ നിന്നും പിന്‍മാറിയത് ഇന്ത്യക്കു തിരിച്ചടിയാണ്. പകരക്കാരനെ മല്‍സരത്തിനു തൊട്ടുമുമ്പ് മാത്രമേ ഇന്ത്യ പ്രഖ്യാപിക്കുകയുള്ളൂ.

ടീം
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്.
ഇംഗ്ലണ്ട്- ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, ജാക്ക് ബെല്‍, ജോസ് ബട്‌ലര്‍, സാം ക്യുറാന്‍, ടോം ക്യുറാന്‍, അലെക്‌സ് ഹെയ്ല്‍സ്, ക്രിസ് ജോര്‍ഡന്‍, ലിയാം പ്ലങ്കെറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജാസണ്‍ റോയ്, ഡേവിഡ് വില്ലി, ഡേവിഡ് മലാന്‍.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications