Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: വുഡിന് മുന്നില്‍ മുട്ടിടിച്ചു, രക്ഷിച്ചത് കോലി- ഇംഗ്ലണ്ടിന് 157 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: മാര്‍ക്ക് വുഡിന്റെ തീപ്പൊരി ബൗളിങിന് മുന്നില്‍ മുട്ടിടിച്ച് ടീം ഇന്ത്യ. 157 റണ്‍സിന്റെ വിജയലക്ഷ്യമാണ് മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യക്കു ആറു വിക്കറ്റിനു 156 റണ്‍സാണ് നേടാനായത്. രണ്ടാം ടി20യില്‍ വിശ്രമം അനുവദിക്കപ്പെട്ട ശേഷം ടീമിലേക്കു തിരിച്ചെത്തിയ വുഡാണ് ഇന്ത്യയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തിയത്. വുഡ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ക്രിസ് ജോര്‍ഡന് രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.

1

നായകന്‍ വിരാട് കോലി (77*) പൊരുതി നേടിയ ഫിഫ്റ്റിയാണ് ഇന്ത്യയെ രക്ഷിച്ചത്. 46 ബോളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് അദ്ദേഹം 77 റണ്‍സെടുത്തത്. പരമ്പരയില്‍ കോലിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ അപരാജിത ഫിഫ്റ്റി കൂടിയാണിത്. രണ്ടാം ടി20യില്‍ അദ്ദേഹം 73 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു.

റിഷഭ് പന്ത് (25), ഹാര്‍ദിക് പാണ്ഡ്യ (17), രോഹിത് ശര്‍മ (15) എന്നിവരാണ് മൂന്നാം ടി20യില്‍ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. കെഎല്‍ രാഹുല്‍ (0), ഇഷാന്‍ കിഷന്‍ (4), ശ്രേയസ് അയ്യര്‍ (9) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. അവസാന അഞ്ചോവറില്‍ കോലി- ഹാര്‍ദിക് സഖ്യം ചേര്‍ന്നെടുത്ത 69 റണ്‍സാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ഈ ജോടി 33 ബോളില്‍ 77 റണ്‍സ് അടിച്ചെടുത്തു. ഇന്നിങ്‌സിലെ അവസാന ബോളിലാണ് ഹാര്‍ദിക് പുറത്തായത്.

2

ഇംഗ്ലീഷ് പേസര്‍മാരുടെ പേസും ബൗണ്‍സുമെല്ലാം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു നിരന്തരം കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. വുഡായിരുന്നു ഏറ്റവും അപകടകാരി. താരത്തിന്റെ മിക്ക ബോളുകളും 140നും 150നും ഇടയിലായിരുന്നു. ഇന്ത്യന്‍ നിരയില്‍ കോലിയൊഴികെ മറ്റാര്‍ക്കും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.

ഇന്ത്യയുടെ തുടക്കം ഈ കളിയിലും മോശമായിരുന്നു. തുടരെ രണ്ടാമത്തെ മല്‍സരത്തിലും രാഹുല്‍ ഡെക്കായി ക്രീസ് വിട്ടു. വുഡാണ് രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. ടീമിലേക്കു തിരിച്ചെത്തിയ രോഹിത് മികച്ച ടൈമിങോടെ ബാറ്റ് ചെയ്‌തെങ്കിലും വുഡിനെതിരേയുള്ള പുള്‍ ഷോട്ടില്‍ പിഴച്ചു. ജോഫ്ര ആര്‍ച്ചര്‍ മികച്ചൊരു ക്യാച്ചിലൂടെ രോഹിത്തിനെ പുറത്താക്കി. ഇന്ത്യ രണ്ടിന് 23.

3

രണ്ടാം ടി20യില്‍ ഫിഫ്റ്റിയുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഇഷാന്‍ കിഷന് ഈ മല്‍സരത്തില്‍ പക്ഷെ മാജിക്ക് ആവര്‍ത്തിക്കാനായില്ല. നാലു റണ്‍സ് മാത്രമെടുത്ത് ഇഷാന്‍ മടങ്ങി. പുള്‍ ഷോട്ടിനു ശ്രമിച്ച ഇഷാനെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പിറകിലേക്ക് ഓടി പിടികൂടുകയായിരുന്നു. ഇന്ത്യ മൂന്നിന് 24. നാലാം വിക്കറ്റില്‍ കോലി-പന്ത് സഖ്യം 40 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റി. ഈ സഖ്യം മികച്ച രീതിയില്‍ മുന്നേറവെയാണ് പന്ത് നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായത്. ഡബിള്‍ പൂര്‍ത്തിയാക്കിയ ശേഷം അനാവശ്യമായി വീണ്ടുമൊരു റണ്ണിനായുള്ള ശ്രമം പന്തിന് വിക്കറ്റ് നഷ്ടപ്പെടുത്തി.

ഇരുടീമുകളും ഓരോ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ തിരിച്ചെത്തിയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതോട രണ്ടാം ടി20യില്‍ അരങ്ങേറിയ സൂര്യകുമാര്‍ യാദവിന് സ്ഥാനം നഷ്ടമായി. മോശം ഫോമിലുള്ള കെഎല്‍ രാഹുലിനെ ഇന്ത്യ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. രോഹിത്തും രാഹുലും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. . ഇംഗ്ലണ്ട് ടീമിലെ ഏക മാറ്റം ടോം കറെനു പകരം പേസര്‍ മാര്‍ക്ക് വുഡ് തിരിച്ചെത്തിയെന്നതാണ്. ഇംഗ്ലണ്ട് ജയിച്ച ആദ്യ കളിയില്‍ വുഡ് മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍.

ഇംഗ്ലണ്ട്-ജാസണ്‍ റോയ്, ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, സാം കറെന്‍, ക്രിസ് ജോര്‍ഡന്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ആദില്‍ റഷീദ്.

Story first published: Tuesday, March 16, 2021, 20:53 [IST]
Other articles published on Mar 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+