Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരമ്പര മോഹവുമായി ടീം ഇന്ത്യ... തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട്, കാര്‍ഡിഫ് പൂരപ്പറമ്പാവും

കാര്‍ഡിഫ്: തുടര്‍ ജയങ്ങളുമായി കുതിച്ച ഇംഗ്ലണ്ടിനെ സ്വപ്ന ലോകത്തു നിന്നും താഴേക്കിറക്കിയ ടീം ഇന്ത്യ അടുത്ത ഷോക്കിന് തയ്യാറെടുക്കുന്നു. രണ്ടാം ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പര പോക്കറ്റിലാക്കാനുറച്ച് ഇന്ത്യ ഇന്നു വീണ്ടുമിറങ്ങും.

ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടി20ക്കു തുടക്കമാവുന്നത്. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തരിപ്പണമാക്കിയ ഇന്ത്യ വര്‍ധിത വീര്യത്തോടെയാണ് രണ്ടാമങ്കത്തിനിറങ്ങുന്നത്. കാര്‍ഡിഫാണ് മല്‍സരത്തിനു വേദിയാവുക.

 ഇന്ത്യ തകര്‍പ്പന്‍ ഫോമില്‍

ഇന്ത്യ തകര്‍പ്പന്‍ ഫോമില്‍

ഐപിഎല്ലിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ടീം ഇന്ത്യ ഉജ്ജ്വല ഫോമിലാണ്. അയര്‍ലാന്‍ഡിനെതിരായ രണ്ടു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പര തൂത്തുവാരിയാണ് യുകെ പര്യടനത്തിന് ഇന്ത്യ തുടക്കമിട്ടത്. ഈ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ ഇറങ്ങിയത്.
ആദ്യ ടി20യില്‍ ഇംഗ്ലണ്ട് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഇന്ത്യ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഇംഗ്ലീഷ് ബാറ്റിങിന് കടിഞ്ഞാണിട്ടത്. മറുപടി ബാറ്റിങില്‍ ലോകേഷ് രാഹുല്‍ സെഞ്ച്വറിയുമായി കത്തിക്കയറിയതോടെ ഇന്ത്യ അനായാസ ജയം സ്വന്തതമാക്കുകയായിരുന്നു.

കുല്‍ദീപ് തുറുപ്പുചീട്ട്

കുല്‍ദീപ് തുറുപ്പുചീട്ട്

കുല്‍ദീപ് യാദവാണ് ടീം ഇന്ത്യയുടെ തുറുപ്പുചീട്ട്. ഇന്ത്യന്‍ ബൗളിങിലെ പുതിയ കണ്ടെത്തലായ കുല്‍ദീപ് സമീപകാലത്ത് നടന്ന മല്‍സരങ്ങളിലെല്ലാം മിന്നുന്ന ഫോമിലാണ്. ചെനൈമാന്‍ എന്നു വിളിപ്പേരുന്ന കുല്‍ദീപിന്റെ ബൗളിങിനെതിരേ എതിര്‍ ടീം ബാറ്റിങ് നിര പതറുകയാണ്.
ആദ്യ ടി20യില്‍ കുല്‍ദീപിന്റെ സ്‌പെല്ലാണ് ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇല്ലെങ്കില്‍ 200നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ അവര്‍ക്കാവുമായിരുന്നു. അയര്‍ലാന്‍ഡിനെതിരായ രണ്ടു ടി20കളുടെ പരമ്പരയിലും താരം ഉജ്ജ്വല ഫോമിലായിരുന്നു. ആദ്യ കളിയില്‍ നാലും രണ്ടാമത്തേതില്‍ മൂന്നും വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്.

ടീമില്‍ മാറ്റമുണ്ടാവില്ല

ടീമില്‍ മാറ്റമുണ്ടാവില്ല

കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ച അതേ ഇലവനെത്തന്നെയാവും രണ്ടാമത്തെ കളിയിലും ഇന്ത്യ ഇറക്കുക. വിന്നിങ് കോമ്പിനേഷനെ മാറ്റി റിസ്‌കെടുക്കാന്‍ കോലിക്കു താല്‍പ്പര്യമുണ്ടാവില്ല. പരിക്കേറ്റ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ഭുവനേശ്വര്‍ കുമാര്‍ മികച്ച പ്രകടനം നടത്തിയിരുന്നു.
ടീം: വിരാട് കോലി, സുരേഷ് റെയ്‌ന, എംഎസ് ധോണി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഹര്‍ദിക് പാണ്ഡ്യ, ലോകേഷ് രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍.

സ്പിന്‍ ഭീതിയില്‍ ഇംഗ്ലണ്ട്

സ്പിന്‍ ഭീതിയില്‍ ഇംഗ്ലണ്ട്

ആദ്യ കളിയില്‍ തങ്ങളുടെ പതനത്തിനു വഴിവച്ച ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനെതിരേ കൂടുതല്‍ കരുതലോടെയാവും ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ത്യയുടെ റിസ്റ്റ് സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവും ചഹലുമാണ് തങ്ങള്‍ക്ക് ഏറ്റവുമധികം ഭീഷണിയാവുകയെന്ന് കഴിഞ്ഞ മല്‍സരത്തില്‍ ഇംഗ്ലണ്ടിനു ബോധ്യമായിക്കഴിഞ്ഞു. ഇതേ തുടര്‍ന്നു ഇവരെ നേരിടാന്‍ പുതിയ ഗെയിം പ്ലാന്‍ തയ്യാറാക്കിയാവും ഇംഗ്ലണ്ട് രണ്ടാം മല്‍സരത്തിനെത്തുന്നത്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Friday, July 6, 2018, 11:14 [IST]
Other articles published on Jul 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+