Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: ടോപ്‌സ്‌കോററായി റോയ്, ഇന്ത്യക്കു 165 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഇന്ത്യക്കു 165 റണ്‍സ് വിജയലക്ഷ്യം. ടോസിനു ശേഷം ഇംഗ്ലണ്ടിനെ ഇന്ത്യ ബാറ്റിങിന് അയക്കുകയായിരുന്നു. ആറു വിക്കറ്റിന് 164 റണ്‍സ് അവര്‍ നേടി. ഓപ്പണ്‍ ജാസണ്‍ റോയിയാണ് (46) ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. 35 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് റോയ് 46 റണ്‍സ് നേടിയത്.

1

നായകന്‍ ഇയോന്‍ മോര്‍ഗന്‍ (28), ഡേവിഡ് മലാന്‍ (24), ബെന്‍ സ്‌റ്റോക്‌സ് (24), ജോണി ബെയര്‍സ്‌റ്റോ (20), എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. അപടകാരിയായ ഓപ്പണര്‍ ജോസ് ബട്‌ലറിനെ ഗോള്‍ഡന്‍ ഡെക്കായി പുറത്താക്കാനാവായത് ഇംഗ്ലണ്ടിനു തുടക്കത്തില്‍ തന്നെ കടിഞ്ഞാണിടാന്‍ ഇന്ത്യയെ സഹായിച്ചു. രണ്ടാം വിക്കറ്റില്‍ റോയ്- മലാന്‍ സഖ്യം 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതുതന്നെയാണ്.

3

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുത്ത് ഇംഗ്ലണ്ടിനെ വമ്പന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും ഇന്ത്യ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ 200ന് അടുത്തു വരെ ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്യുമെന്ന പ്രതീതിയുണ്ടായിരുന്നു. എന്നാല്‍ ഡെത്ത് ഓവറുകളില്‍ മികച്ച ബൗളിങിലൂടെ ഇംഗ്ലണ്ടിനെ കുരുക്കാന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു കഴിഞ്ഞു. അവസാന അഞ്ചോവറില്‍ 35 റണ്‍സ് മാത്രമാണ് ഇന്ത്യ വിട്ടുകൊടുത്തത്. രണ്ടു വിക്കറ്റുകള്‍ വീഴ്ത്താനും ആതിഥേയര്‍ക്കു കഴിഞ്ഞു. രണ്ടു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും ശര്‍ദ്ദുല്‍ ടാക്കൂറുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.

2

ഇത്തവണ ടോസ് ഭാഗ്യം ഒപ്പം നിന്നപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടി20യിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഐപിഎല്ലിലൂടെ ശ്രദ്ധേയരായ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഈ മല്‍സരത്തിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറി. ടോസിനു മുമ്പ് നായകന്‍ കോലിയാണ് ഇരുവര്‍ക്കും ടി20 ക്യാപ്പ് സമ്മാനിച്ചത്.

ശിഖര്‍ ധവാന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കു പകരമാണ് ഇഷാനും സൂര്യകുമാറും ടീമിലെത്തിയത്. ധവാനു പകരം ഇഷാനാണ് കെഎല്‍ രാഹുലിനൊപ്പം ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. അക്ഷറിനു പകരം സൂര്യകുമാറും കളിക്കും. ആദ്യ കളിയില്‍ വിശ്രമം അനുവദിക്കപ്പെട്ട വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയെ ഇന്ത്യ ഈ മല്‍സരത്തിലും കളിപ്പിച്ചില്ല. മറുഭാഗത്ത് ഇംഗ്ലണ്ട് ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. പേസര്‍ മാര്‍ക്ക് വുഡിനു പകരം ഓള്‍റൗണ്ടര്‍ ടോം കറെനെ ഇംഗ്ലണ്ട് കളിപ്പിച്ചു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍.

ഇംഗ്ലണ്ട്- ജാസണ്‍ റോയ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, സാം കറെന്‍, ജോഫ്ര ആര്‍ച്ചര്‍, ടോം കറെന്‍, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ്.

Story first published: Sunday, March 14, 2021, 20:58 [IST]
Other articles published on Mar 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+